UPDATES

ന്യൂസ് അപ്ഡേറ്റ്സ്

കൊല്ലത്ത് സ്കൂള്‍ വിദ്യാര്‍ഥികളുടെ ഉച്ചഭക്ഷണത്തില്‍ വിഷം ചേര്‍ത്തു

അഴിമുഖം പ്രതിനിധി

സ്കൂള്‍ വിദ്യാര്‍ഥികളുടെ ഉച്ചഭക്ഷണത്തില്‍ വിഷം ചേര്‍ത്തു. കൊല്ലം പുനലൂര്‍ ചെമ്പനരുവി സെന്റ്‌ പോള്‍ എല്‍പി സ്കൂളിലാണ് സംഭവം. വിഷം കലര്‍ത്തുന്നത് അധ്യാപകര്‍ കണ്ടതിനാല്‍ അപകടം ഒഴിവാകുകയായിരുന്നു. സംഭവത്തില്‍ സത്യന്‍ എന്ന ആളെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. പ്രദേശത്ത് വ്യാജമദ്യ നിര്‍മാണം നടത്തുകയാണ് ഇയാള്‍. കുട്ടികള്‍ക്ക് ഉച്ചഭക്ഷണം നല്‍കുന്നതിന് തൊട്ടുമുന്‍പ് പാചകപ്പുരയില്‍ നിന്നും ഒരാള്‍ ഇറങ്ങിപോകുന്നത് കണ്ട സംശയം തോന്നിയ സ്‌കൂള്‍ അധികൃതര്‍ വിവരം പൊലീസിനെ അറിയിക്കുകയായിരുന്നു. അധ്യാപകര്‍ നല്‍കിയ വിവരങ്ങളുടെ അടിസ്ഥാനത്തില്‍ പൊലീസ് സത്യനെ അറസ്റ്റ്  ചെയ്യുകയായിരുന്നു. പരിശോധനയില്‍ ഉച്ചക്കഞ്ഞിയില്‍ വിഷം ചേര്‍ത്തുവെന്ന് കണ്ടെത്തി. കേസില്‍ വിശദമായ അന്വേഷണം ആരംഭിച്ചിരിക്കുകയാണ്.

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍