UPDATES

വനവിഭവങ്ങള്‍ ശേഖരിച്ചതിന് ആദിവാസികളെ ജയിലിലടച്ചു

അഴിമുഖം പ്രതിനിധി

വനവിഭവങ്ങള്‍ ശേഖരിച്ച ആദിവാസികളെ അറസ്റ്റ് ചെയ്ത് ജയിലിലടച്ചു. കോഴിക്കോട് കക്കയം അമ്പലക്കുന്ന് ആദിവാസി കോളനിയിലെ ശ്രീധരന്‍, കുമാരന്‍, ബാബു എന്നിവരെയാണ് വനംവകുപ്പ് ഉദ്യോഗസ്ഥര്‍ അറസ്റ്റ് ചെയ്തത്. കുളിര്‍മാവ് എന്ന മരത്തിന്റെ തൊലി ശേഖരിച്ചതിനാണ് ഇവരെ അറസ്റ്റ് ചെയ്തത്. എഫ്‌ഐആറില്‍ ആദിവാസികളാണെന്ന വിവരം മറച്ചുവച്ചുകൊണ്ടായിരുന്നു മൂന്നുപേര്‍ക്കുമെതിരെ കേസെടുത്തത്. 

വനാവകാശനിയമപ്രകാരം തടിയൊഴികെയുള്ള വനവിഭവങ്ങള്‍ ശേഖരിക്കാന്‍ ആധിവാസികള്‍ക്ക് അധികാരമുണ്ട്. ഈ നിയമം നിലനില്‍ക്കെയാണ് ഇവര്‍ ആദിവാസികളാണെന്ന് മറച്ചുവച്ചുകൊണ്ട് വനംവകുപ്പധികൃതര്‍ എഫ്‌ഐആര്‍ തയ്യാറാക്കിയത്.

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍