UPDATES

ദിലീപ് അറസ്റ്റില്‍; നാദിര്‍ഷയെ ചോദ്യം ചെയ്യുന്നു

അറസ്റ്റ് മുഖ്യമന്ത്രിയുടെ ഓഫിസ് സ്ഥിരീകരിച്ചു

നടി ആക്രമിക്കപ്പെട്ട കേസില്‍ നടന്‍ ദിലീപിനെ പൊലീസ് അറസ്റ്റ് ചെയ്തു. ദിലീപിന്റെ അറസ്റ്റ് മുഖ്യമന്ത്രിയുടെ ഓഫിസ് സ്ഥിരീകരിച്ചു. കേസില്‍ ദിലീപിന്റെ സുഹൃത്തും ഗായകനും സംവിധായകനുമായ നാദിര്‍ഷയെ ചോദ്യം ചെയ്യുന്നു. കസ്റ്റഡിയിലുള്ള നാദിര്‍ഷയെയും അറസ്റ്റ് ചെയ്‌തേക്കുമെന്നാണ് സൂചന. പുതിയ തെളിവുകളുടെ അടിസ്ഥാനത്തിലാണ് ദിലീപിന്റെ അറസ്റ്റ്. ഇന്നു രാവിലെ നടനെ കസ്റ്റഡിയില്‍ എടുത്ത് ചോദ്യം ചെയ്തു വരികയായിരുന്നുവെന്നും അറിയുന്നു. നടിയെ ആക്രമിച്ച കേസില്‍ ഗൂഢാലോചന നടത്തിയെന്ന കേസിലാണ് ദീലീപ് അറസ്റ്റ് ചെയ്തിരിക്കുന്നത്. നേരത്തെ പൊലീസ് അറസ്റ്റ് ചെയ്ത പ്രതി പള്‍സര്‍ സുനി ദിലീപിന്റെ പങ്കാളിത്തത്തെ കുറിച്ച് സൂചന നല്‍കിയിരുന്നു. കഴിഞ്ഞാഴ്ച്ച ആലുവയില്‍ 13 മണിക്കൂറോളം ദിലീപിനെ പൊലീസ് ചോദ്യം ചെയ്തിരുന്നു. ദിലീപും സുനിയും തമ്മില്‍ ദീര്‍ഘനാളായി ബന്ധമുണ്ടെന്നും പൊലീസ് കണ്ടെത്തി.

ഇന്ന് കാലത്ത് പോലീസ് ദിലീപിനെ വിളിച്ചുവരുത്തുകയായിരുന്നു. രഹസ്യ കേന്ദ്രത്തില്‍ വച്ചായിരുന്നു ചോദ്യം ചെയ്തതിന് ശേഷം ഇപ്പോള്‍ താരത്തെ ആലുവ പോലീസ് ക്ലബില്‍ കൊണ്ടു വന്നു. ഗൂഢാലോചനാ കേസില്‍ പുതിയ തെളിവുകള്‍ ലഭിച്ചതിനെ തുടര്‍ന്നായിരുന്നു ദീലീപിനെ അറസ്റ്റ് ചെയ്തത്. പുലര്‍ച്ചേയോടെ ദിലീപിനെ അങ്കമാലി മജിസ്‌ട്രേറ്റ് കോടതിയില്‍ ഹാജരാക്കും. ഈ കേസുമായി ബന്ധപ്പെട്ട് ദിലീപിനെയും നാദിര്‍ഷയെയും കഴിഞ്ഞയാഴ്ച പോലീസ് പതിമൂന്ന് മണിക്കൂറോളം ചോദ്യംചെയ്തിരുന്നു.

കേസിലെ മുഖ്യപ്രതി പള്‍സര്‍ സുനിയുമായി തനിക്ക് ബന്ധമില്ലെന്നും അറിയില്ലെന്നുമമായിരുന്നു ദിലീപ് ആദ്യം പറഞ്ഞിരുന്നത്. എന്നാല്‍, പിന്നീട് ദിലീപിന്റെ ഒരു ചിത്രത്തിന്റെ സെറ്റില്‍ പള്‍സര്‍ സുനി നില്‍ക്കുന്ന ചിത്രം പുറത്തുവന്നതോടെയാണ് താരം കുടുങ്ങിയത്. ദിലീപിന്റെ ഭാര്യയും നടിയുമായ കാവ്യാ മാധവന്റെ സ്ഥാപനത്തിലും വീട്ടിലും നടത്തിയ റെയ്ഡില്‍ താരത്തിന്റെ അറസ്റ്റിലേയ്ക്ക് നീളുന്ന നിര്‍ണായകമയ തെളിവുകള്‍ പോലീസിന് ലഭിച്ചെന്നാണ് സൂചന.

എറണാകുളത്തെ എംജി റോഡിലെ ഒരു ഹോട്ടല്‍ കേന്ദ്രീകരിച്ച് ആക്രമണമവുമായി ബന്ധപ്പെട്ട് ഒരു ഫോണ്‍ സന്ദേശം പോയിയെന്നും ഇതുമായി ബന്ധപ്പെട്ട് ദിലീപിനെതിരെ വ്യക്തമായ തെളിവുകള്‍ ലഭിച്ചിട്ടുണ്ടെന്നുമാണ് പോലീസ് നല്‍കുന്ന വിവരം. ഇന്നു രാവിലെ ചോദ്യംചെയ്യാനായി ദിലീപിനെ വീണ്ടും കസ്റ്റഡിയിലെടുക്കുകയും തെളിവുകള്‍ ഉറപ്പുവരുത്തിയ ശേഷം ഇപ്പോള്‍ അറസ്റ്റ് രേഖപ്പെടുത്തുകയുമായിരുന്നു. 2013-ലാണ് ന്ടിയെ ആക്രമിക്കാനുള്ള ഗൂഢാലോചന നടന്നതെന്നും കേരളത്തിന് പുറത്തുവച്ചും നടിയെ ആക്രമിക്കാന്‍ ശ്രമം നടന്നതായും സൂചനകള്‍ ലഭിച്ചിട്ടുണ്ട്. ഇതിനും പള്‍സര്‍ സുനിയെ തന്നെയാണ് നിയോഗിച്ചത്.

ഐജി ദിനേന്ദ്ര കശ്യപിന്റെ നേതൃത്വത്തില്‍ നടന്ന അന്വേഷണത്തില്‍ എഡിജിപി ബി.സന്ധ്യയാണ് മേല്‍നോട്ടം വഹിച്ചത്. ദിലീപ് മുമ്പു നല്‍കിയ പല മൊഴികളും വ്യാജമാണെന്ന് വ്യക്തമായതോടെ താരത്തെ അറസ്റ്റ് ചെയ്യാനുള്ള തെളിവുകള്‍ ശക്തമായി. രഹസ്യ കേന്ദ്രത്തില്‍ നിന്ന് ആലുവ പൊലീസ് ക്ലബില്‍ എത്തിച്ച ദിലീപിന് നിലവില്‍ ശക്തമായ സുരക്ഷയൊരുക്കിയിട്ടുണ്ട്.

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍