UPDATES

ന്യൂസ് അപ്ഡേറ്റ്സ്

പൊമ്പുളൈ ഒരുമൈ സമരപ്രവര്‍ത്തകരെ അറസ്റ്റ് ചെയ്തു നീക്കി; ശ്രീലത ചന്ദ്രന്‍ നിരാഹാരം ആരംഭിച്ചു

ആരോഗ്യസ്ഥിതി മോശമായ സമരക്കാരെ ആശുപത്രിയിലേക്കു മാറ്റി

സ്ത്രീകളെ അപമാനിക്കുന്ന തരത്തില്‍ പ്രസ്താവന നടത്തിയ മന്ത്രി എം എം മണി രാജി വയ്ക്കണമെന്നാവശ്യപ്പെട്ടു നിരാഹാരം സമരം നടത്തി വന്ന പൊമ്പുളൈ ഒരുമൈ സമരപ്രവര്‍ത്തകരെ പൊലീസ് അറസറ്റ് ചെയ്തു നോക്കി. ഗോമതി, കൗസല്യ, രാജേശ്വരി എന്നിവരെയാണ് അറസ്റ്റ് ചെയ്തത്.

ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. ജനറല്‍ സെക്രട്ടറി രാജേശ്വരിയെ നാളെ ഡിസ്ചാര്‍ജ്ജ് ചെയ്യും. പ്രസിഡന്റ് കൗസല്യ, ഗോമതി എന്നിവരെ അടിമാലി താലൂക്ക് ആശുപത്രിയിലേക്ക് മാറ്റിയിരിക്കുകയാണ്. തങ്ങളുടെ സമരം ആശുപത്രിയിലും തുടരുമെന്നു ഗോമതി അറിയിച്ചു. മണി രാജിവയ്ക്കുന്നതുവരെ സമരം തുടരുമെന്നാണു ഗോമതി അറിയിച്ചത്.

അതേസമയം ഇവരെ അറസ്റ്റ് ചെയ്ത സാഹചര്യത്തില്‍ പെമ്പിളൈ ഒരുമൈ ട്രഷറര്‍ ശ്രീലത ചന്ദ്രന്‍ നിരാഹാരം ആരംഭിച്ചു. വൈകുന്നേരം ആറ് മണിയോടെ കൂടുതല്‍ പ്രവര്‍ത്തകര്‍ നിരാഹാരം ആരംഭിക്കുമെന്ന് വ്യക്തമാക്കിയിട്ടുണ്ട്.

അഞ്ച് ദിവസമായി നിരാഹാരം തുടരുന്നതിന്റെ ഫലമായി ആരോഗ്യം ദുര്‍ബലമായ അവസ്ഥയിലുള്ള സ്ത്രീകളെ പുരുഷന്മാര്‍ ഉള്‍പ്പെടെയുള്ള പോലീസ് ഉദ്യോഗസ്ഥര്‍ ബലം പ്രയോഗിച്ച് പിടിച്ചുവലിച്ചാണ് അറസ്റ്റ് ചെയ്തത്. ക്രൂരമായ നീക്കമാണ് പോലീസ് നടത്തിയതെന്ന് സമരവുമായി ബന്ധപ്പെട്ട് നില്‍ക്കുന്ന സന്തോഷ് അറിയിച്ചു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍