UPDATES

ആലപ്പുഴ സീമാസ്; സമരക്കാരെ പൊലീസ് അറസ്റ്റ് ചെയ്തു, പ്രതിഷേധത്തെ തുടര്‍ന്ന് വിട്ടയച്ചു

അഴിമുഖം പ്രതിനിധി

ആലപ്പുഴ സീമാസ് വസ്ത്രസ്ഥാപനത്തിനു മുന്നില്‍ സമരം ചെയ്തിരുന്ന സ്ത്രീ ജീവനക്കാരെ പൊലീസ് അറസ്റ്റു ചെയ്തു. ഇന്നലെ വൈകിട്ട് നാലരയോടെയാണ് ആലപ്പുഴ സൗത്ത് സി ഐ യുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘം അമ്പത്തിനാലോളം വരുന്ന സമരക്കാരെ അറസ്റ്റ് ചെയ്തത്. പിന്നീട് ഇവരെ പൊലീസ് വാനില്‍ കയറ്റി സ്‌റ്റേഷനിലേക്ക് കൊണ്ടുപോയി. തുടര്‍ന്ന് എം എല്‍ എ മാരായ തോമസ് ഐസക്, ജി സുധാകരന്‍ എന്നിവരുടെ നേതൃത്വത്തില്‍ സംഘടിച്ചെത്തിയ പാര്‍ട്ടി പ്രവര്‍ത്തകര്‍ സ്റ്റേഷനു മുന്നില്‍ പ്രതിഷേധം തീര്‍ത്തതിനെ തുടര്‍ന്നാണ് അറസ്റ്റ് ചെയ്തവരെ വിട്ടയച്ചത്. അറസ്റ്റ് നടക്കുന്നതിനിടയില്‍ മോഹാലസ്യപ്പെട്ടു വീണ രമ്യ എന്ന ജീവനക്കാരിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

സ്ഥാപനത്തിലേക്ക് വരുന്ന കസ്റ്റമേഴ്‌സിനെ തടഞ്ഞുവയ്ക്കുക, കച്ചവടത്തിന് തടസ്സം സൃഷ്ടിക്കുക എന്നീ കാരണങ്ങള്‍ ചുമത്തിയാണ് സമരക്കാരെ അറസ്റ്റ് ചെയ്തതെന്നാണ് പൊലീസ് നല്‍കുന്ന വിശദീകരണം. എന്നാല്‍ തങ്ങള്‍ കടയിലേക്കുള്ള മാര്‍ഗം തടസ്സപ്പെടുത്താതെ ഒരു വശം ചേര്‍ന്നിരുന്നാണ് സമരം നടത്തിയതെന്നും സ്ത്രീകള്‍ മാത്രമുള്ള സമയം നോക്കി പൊലീസ് എത്തിയത് മാനേജ്‌മെന്റിന്റെ ഗുഢതന്ത്രത്തിന്റെ ഭാഗമാണെന്നും സമരം ചെയ്യുന്ന സ്ത്രീ ജീവനക്കാര്‍ പറയുന്നു.

തൊഴില്‍ പീഢനങ്ങള്‍ പരിഹരിക്കണമെന്നാവശ്യപ്പെട്ട് മൂന്നു ദിവസമായി അറുപതോളം വരുന്ന ജീവനക്കാര്‍ സീമാസിന്റെ പുറത്ത് സമരം നടത്തിവരികയാണ്.

സംസാരിച്ചാലും ലിഫ്റ്റില്‍ കയറിയാലും പിഴ; ആലപ്പുഴ സീമാസില്‍ നടക്കുന്ന തൊഴിലാളി പീഢനങ്ങള്‍

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍