UPDATES

ന്യൂസ് അപ്ഡേറ്റ്സ്

ബാര്‍ ‘പ്രവേശനോത്സവം’ പടക്കം പൊട്ടിച്ച് ആഘോഷിച്ചവരെ പോലീസ് പിടികൂടി

രണ്ട് വര്‍ഷത്തിന് ശേഷം ബാറുകള്‍ തുറന്നതിനെ പ്രവേശനോത്സവമായി തന്നെയാണ് പലയിടങ്ങളിലും മദ്യപാനികള്‍ ആഘോഷിച്ചത്

ബാറുകള്‍ തുറന്നത് പടക്കം പൊട്ടിച്ച് ആഘോഷിച്ചവരെ പോലീസ് പിടികൂടി. കൊല്ലത്ത് സീപ്ലേസ് ബാറിന് മുന്നിലാണ് സംഭവം. രാവിലെ പതിനൊന്ന് മണിക്ക് ബാര്‍ തുറന്നപ്പോഴാണ് ഒരു സംഘം ആഘോഷമായെത്തിയത്.

തുടര്‍ന്ന് ബാറിന് മുന്നില്‍ പടക്കം പൊട്ടിച്ച് ഇവര്‍ പ്രവേശനോത്സവം ആഘോഷിക്കുകയായിരുന്നു. ഇതോടെ പോലീസെത്തി ഇവരെ സ്‌റ്റേഷനിലേക്ക് കൊണ്ടുപോയി. ഇന്ന് രാവിലെ പതിനൊന്ന് മുതല്‍ സംസ്ാനത്തെ 77 ബാറുകളാണ് തുറന്നു പ്രവര്‍ത്തിക്കാന്‍ ആരംഭിച്ചത്. 2015 മാര്‍ച്ച് 31ന് ശേഷം ഫൈവ് സ്റ്റാര്‍ ഒഴികെയുള്ള ബാറുകള്‍ക്ക് പ്രവര്‍ത്തനാനുമതി നിഷേധിച്ച ശേഷം ആദ്യമായാണ് കേരളത്തില്‍ ബാറുകള്‍ തുറക്കുന്നത്.

രണ്ട് വര്‍ഷത്തിന് ശേഷം ബാറുകള്‍ തുറന്നതിനെ പ്രവേശനോത്സവമായി തന്നെയാണ് പലയിടങ്ങളിലും മദ്യപാനികള്‍ ആഘോഷിച്ചത്. അതേസമയം ബാറുകള്‍ ദേശീയപാതയില്‍ നിന്നും 500 മീറ്റര്‍ അകലം പാലിച്ചിരിക്കണമെന്നാണ് സര്‍ക്കാര്‍ നിര്‍ദ്ദേശമുണ്ട്. രാവിലെ 11 മുതല്‍ രാത്രി 11 മുതലാണ് ബാറുകള്‍ തുറന്നു പ്രവര്‍ത്തിക്കുന്നത്.

പുതുക്കിയ മദ്യനയം അനുസരിച്ച് 81 ബാറുകളാണ് തുറക്കാനുള്ള അപേക്ഷ നല്‍കിയത്. ഇതില്‍ 77 എണ്ണത്തിന് ലൈസന്‍സ് പുതുക്കി നല്‍കി. നാലിടത്ത് പരിശോധന തുടരുകയാണ്. ഇവരുടെ അപേക്ഷ എക്‌സൈസ് കമ്മിഷണറുടെ പരിഗണനയിലാണ്. 217 കള്ള് ഷാപ്പ് ലൈസന്‍സുകളും പുതുക്കി നല്‍കിയിട്ടുണ്ട്. അതേസമയം രണ്ടായിരത്തിലേറെ കള്ളുഷാപ്പുകള്‍ അപേക്ഷിച്ചിട്ടില്ല.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍