UPDATES

ന്യൂസ് അപ്ഡേറ്റ്സ്

സിന്ധു സൂര്യകുമാറിന്റെ മുഖത്തു തുപ്പുമെന്നു പറഞ്ഞ മേജര്‍ രവിക്കെതിരെ കേസ്

അഴിമുഖം പ്രതിനിധി

മാധ്യമപ്രവര്‍ത്തക സിന്ധു സൂര്യകുമാറിന്റെ മുഖത്തു തുപ്പുമെന്നു പറഞ്ഞ സംവിധായകന്‍ മേജര്‍ രവിയ്‌ക്കെതിരെ പൊലീസ് കേസ് എടുത്തു. സിന്ധുവിന്റെ പരാതിയെ തുടര്‍ന്നാണ് കേസ് എടുത്തിരിക്കുന്നത്. തനിക്കെതിരെയുള്ള രവിയുടെ പരാമര്‍ശത്തിനെതിരെ സിന്ധു കന്റോണ്‍മെന്റ് പൊലീസില്‍ പരാതി നല്‍കിയിരുന്നു. ഈ പരാതിയില്‍ പ്രാഥമിക പരിശോധന നടത്തിയശേഷമാണ് രവിയ്‌ക്കെതിരെ കേസ് എടുത്തിരിക്കുന്നത്. ജെഎന്‍യു വിഷയത്തില്‍ നടത്തിയ ചാനല്‍ ചര്‍ച്ചയ്ക്കിടയില്‍ ദുര്‍ഗാദേവിക്കെതിരെ അപകീര്‍ത്തികരമായ പരാമര്‍ശം നടത്തിയെന്നാരോപിച്ചായിരുന്നു സിന്ധു സൂര്യകമാറിനെ വിമര്‍ശിച്ചതും മുഖത്തു കാര്‍ക്കിച്ചു തുപ്പുമെന്നു പറഞ്ഞതും. നേരത്തെ ഇതേ വിഷയത്തില്‍ സംഘപരിവാര്‍ പ്രവര്‍ത്തകരുടെ ഭീഷണിയും സിന്ധു നേരിടേണ്ടി വന്നിരുന്നു. ഈ സംഭവത്തില്‍ അഞ്ചുപേരെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.

അഴിമുഖം ഡെസ്ക്

അഴിമുഖം ഡെസ്ക്

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍