UPDATES

ന്യൂസ് അപ്ഡേറ്റ്സ്

മറൈന്‍ഡ്രൈവില്‍ ശിവസേനയുടെ സാദാചാര ഗുണ്ടായിസം: പോലീസിന് വീഴ്ച പറ്റിയെന്ന് മുഖ്യമന്ത്രി

മരത്തണലിരുന്നവരെ ശിവസേനക്കാര്‍ അടിച്ചോടിക്കുകയായിരുന്നെന്ന് മുഖ്യമന്ത്രി

കൊച്ചി മറൈന്‍ ഡ്രൈവില്‍ ശിവസേന നടത്തിയ സദാചാര ഗുണ്ടായിസത്തില്‍ പോലീസിന് വീഴ്ച പറ്റിയെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ അറിയിച്ചു. മരത്തണലിരുന്നവരെ ശിവസേനക്കാര്‍ അടിച്ചോടിക്കുകയായിരുന്നെന്ന് മുഖ്യമന്ത്രി അറിയിച്ചു.

സംഭവം പോലീസിന്റെ വീഴ്ചയാണെന്ന് പ്രതിപക്ഷം നിലപാടെടുത്തതോടെയാണ് മുഖ്യമന്ത്രി ഇത് ശരിവച്ചത്. അക്രമം കാട്ടിയവരെ പിന്തിരിപ്പിക്കാന്‍ സ്ഥലത്തുണ്ടായിരുന്ന പോലീസ് ശ്രമിച്ചില്ലെന്നും ഇത് ഗുരുതര വീഴ്ചയാണെന്നുമാണ് മുഖ്യമന്ത്രി നിയമസഭയില്‍ പറഞ്ഞത്. സംഭവവുമായി ബന്ധപ്പെട്ട് പ്രതിപക്ഷം അടിയന്തര പ്രമേയത്തിന് നോട്ടീസ് നല്‍കിയിരുന്നു. ഹൈബി ഈഡന്‍ എംഎല്‍എയാണ് നോട്ടീസ് നല്‍കിയത്.

എസ്‌ഐയെ സസ്‌പെന്‍ഡ് ചെയ്യുകയും പോലീസുകാരെ സ്ഥലംമാറ്റുകയും ചെയ്‌തെങ്കിലും പാളിച്ച പരിഹരിക്കാന്‍ ഇതൊന്നും പര്യാപ്തമല്ലെന്നാണ് പ്രതിപക്ഷത്തിന്റെ നിലപാട്. സ്ത്രീകള്‍ക്കും കുട്ടികള്‍ക്കുമെതിരായ ലൈംഗികാതിക്രമങ്ങള്‍ തടയുന്നതില്‍ ഉണ്ടാകുന്ന വീഴ്ചകളും നിയമസഭയില്‍ പ്രതിപക്ഷം ആയുധമാക്കുമെന്നാണ് അറിയുന്നത്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍