UPDATES

ന്യൂസ് അപ്ഡേറ്റ്സ്

ആശുപത്രിയില്‍ നിന്നും തട്ടിക്കൊണ്ടുപോയ നവജാത ശിശുവിനെ കണ്ടെത്തി; ദമ്പതി അറസ്റ്റില്‍

കോഴഞ്ചേരി താലൂക്ക് ആശുപത്രിയില്‍ നിന്നും ഇന്നലെയാണ് കുട്ടിയെ തട്ടിയെടുത്തത്

പത്തനംതിട്ട കോഴഞ്ചേരിയില്‍ നിന്നും തട്ടിക്കൊണ്ടുപോയ കുട്ടിയെ കണ്ടെത്തി. കുട്ടിയെ തട്ടിയെടുത്ത റാന്നി സ്വദേശിനി ലീന, ഭര്‍ത്താവ് അനീഷ് എന്നിവരെ പൊലീസ് പിടികൂടി. റാന്നിയില്‍വച്ചാണു പ്രതികളെ പിടികൂടിയത്.

റാന്നി വെച്ചൂച്ചിറയിലെ വീട്ടില്‍ നിന്നാണ് ദമ്പതികളെ ആറന്മുള പൊലീസ് കസ്റ്റഡിയിലെടുത്തത്.

കോഴഞ്ചേരി താലൂക്ക് ആശുപത്രിയില്‍ നിന്നും ഇന്നലെയാണ് കുട്ടിയെ കാണാതായത്. ഒരു സ്ത്രീ കുട്ടിയെ തട്ടിക്കൊണ്ടു പോയതാണ് പൊലീസ് സംശയിച്ചിരുന്നത്. സംശയിക്കപ്പെടുന്ന സ്ത്രീയുടെ ചിത്രം പൊലീസ് പുറത്തുവിട്ടിരുന്നു. ഇവരുടെ ചിത്രവും കണ്ടുകിട്ടിയാല്‍ അറിയിക്കേണ്ട നമ്പരും ഉള്‍പെടെയുള്ള വിവരങ്ങള്‍ ചേര്‍ത്ത് പൊലീസ് സോഷ്യല്‍ മീഡിയയിലൂടെ സഹായം അഭ്യര്‍ത്ഥിച്ചിരുന്നു.

കുട്ടികളില്ലാത്തതുകൊണ്ടാണു ലീന കുഞ്ഞിനെ തട്ടിക്കൊണ്ടു പോയതെന്ന് പൊലീസ് പറഞ്ഞു.

മൂന്ന് ദിവസം മാത്രം പ്രായമുള്ള കുഞ്ഞിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ച് ആരോഗ്യനില പരിശോധിച്ച ശേഷം മാതാപിതാക്കള്‍ക്ക് കൈമാറി.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍