UPDATES

ന്യൂസ് അപ്ഡേറ്റ്സ്

ഫോണ്‍ വിളി വിവാദം പോലീസ് അന്വേഷണത്തിന് ധാരണ

അന്വേഷണത്തിനായി ഡിജിപി ഉടന്‍ പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിക്കും

മുന്‍ മന്ത്രി എകെ ശശീന്ദ്രന്റെ രാജിയില്‍ കലാശിച്ച ഫോണ്‍ സംഭാഷണ വിവാദത്തില്‍ പോലീസ് അന്വേഷണത്തിന് ധാരണ. സംഭവത്തില്‍ മുഖ്യമന്ത്രിയ്ക്കും ഡിജിപിയ്ക്കും പരാതി ലഭിച്ച സാഹചര്യത്തിലാണ് ഇത്.

ഡിജിപി ലോക്‌നാഥ് ബഹ്ര ഇന്ന് തീരുമാനം പ്രഖ്യാപിക്കും. വിഷയത്തില്‍ നിയമനടപടി സ്വീകരിക്കുമെന്ന് എകെ ശശീന്ദ്രന്‍ പറഞ്ഞിരുന്നെങ്കിലും ഇതുവരെ പരാതി നല്‍കാത്തതിനാല്‍ പോലീസ് അന്വേഷണം ആരംഭിച്ചിരുന്നില്ല. സംഭവത്തിലെ ഗൂഢാലോചന അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് നാഷണലിസ്റ്റ് യൂത്ത് കോണ്‍ഗ്രസ് പ്രസിഡന്റ് ഉള്‍പ്പെടെയുള്ളവര്‍ ഡിജിപിക്ക് പരാതി നല്‍കി.

വിഷയത്തില്‍ അന്വേഷണം വേണമെന്ന് ആവശ്യപ്പെട്ട് വനിത മാധ്യമപ്രവര്‍ത്തകരും മുഖ്യമന്ത്രിക്ക് പരാതി നല്‍കിയിരുന്നു. ശശീന്ദ്രനെതിരെ കേസെടുക്കണമെന്ന് ആവശ്യപ്പെട്ട് എംഎല്‍എയും പോലീസ് മേധാവിക്ക് പരാതി നല്‍കിയിട്ടുണ്ട്. ഈ പരാതികളെല്ലാം പരിഗണിച്ചാണ് അന്വേഷണം പ്രഖ്യാപിക്കാന്‍ ആഭ്യന്തര വകുപ്പ് തീരുമാനിച്ചത്.

അന്വേഷണത്തിനായി ഡിജിപി ഉടന്‍ പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിക്കും.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍