UPDATES

ശേഷാചലം വനത്തിലെ പൊലീസ് വെടിവയ്പ് ആസൂത്രിതമെന്ന് വെളിപ്പെടുത്തല്‍

 അഴിമുഖം പ്രതിനിധി

ആന്ധ്രാപ്രദേശിലെ ശേഷാചലം വനത്തില്‍ നടന്ന ഏറ്റുമുട്ടല്‍ പൊലീസ് ആസൂത്രിതമായി നടപ്പാക്കിയതാണെന്ന് ആക്രമണത്തില്‍ നിന്ന രക്ഷപ്പെട്ടവരുടെ വെളിപ്പെടുത്തല്‍. പോലീസ് തങ്ങളെ മനപൂര്‍വം അകപ്പെടുത്തുകയായിരുന്നുവെന്ന് ഇവര്‍ പറയുന്നു. തമിഴ്‌നാട്ടില്‍ നിന്നും കൂലിപ്പണിക്ക് എത്തിയ തങ്ങളെ ആന്ധ്ര അതിര്‍ത്തിയില്‍വെച്ച് പോലീസ് വളയുകയും തുടര്‍ന്ന് എല്ലാവരുടെയും കൈകള്‍ പിന്നില്‍ കെട്ടി ട്രക്കില്‍ കയറ്റുകയും  മരങ്ങളാല്‍ ചുറ്റപ്പെട്ടൊരിടത്തേക്ക് കൊണ്ടുപോവുകയുമായിരുന്നു. ഇരുപതോളം ആള്‍ക്കാര്‍ ട്രക്കിലുണ്ടായിരുന്നു.

ആന്ധ്ര പൊലീസ് നടത്തിയ കൂട്ടവെടിയ്പ്പില്‍ നിന്ന് രക്ഷപ്പെട്ട തമിഴ്‌നാട് തിരുവണ്ണാമലൈ സ്വദേശികളായ ഇളങ്കോവന്‍, പനീല്‍സെല്‍വം എന്നിവരാണ് തങ്ങള്‍ നേരിട്ട ദുരന്തത്തെക്കുറിച്ച് വെളിപ്പെടുത്തല്‍ നടത്തിയത്. ദൃക്‌സാക്ഷികളുടെ പ്രതിനിധിയായ മനുഷ്യാവകാശ പ്രവര്‍ത്തകന്‍ ഹെന്റി ടിഫന്‍ഗെ നടത്തിയ അന്വേഷണത്തില്‍ ഇവര്‍ പറഞ്ഞ സ്ഥലവും വെടിവയ്പ്പ് നടന്ന സ്ഥലവും തമ്മില്‍ സാമ്യത ഉള്ളതായി കണ്ടെത്തി.

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍