UPDATES

ഓടിച്ചിട്ട് കടിച്ച തെരുവ് നായയെ വെടിവെച്ച പോലിസുകാരനോട് മനേക ഗാന്ധി വിശദീകരണം ചോദിച്ചു

അഴിമുഖം പ്രതിനിധി 

ഓടിച്ചിട്ട് കടിച്ച തെരുവ് നായയില്‍ നിന്നും രക്ഷപ്പെടാന്‍  നായയെ വെടിവെച്ച പോലീസുകാരനോട് വിശദീകരണം ആവശ്യപ്പെട്ട് മനേക ഗാന്ധി.

ചിന്‍ഹട്ടിലെ ആദര്‍ശ് നഗറില്‍ താമസിക്കുന്ന എസ്‌ഐ മഹേന്ദ്ര പ്രതാപ് ഡ്യൂട്ടിക്കായി ബരാബാങ്കിലേക്ക് പോകുന്നതിനിടയിലാണ് തെരുവ് നായ ഓടിച്ചിട്ട് കടിച്ചത്. ഓടി വീട്ടില്‍ കയറിയ മഹേന്ദ്ര പ്രതാപ് തോക്കെടുത്ത് നായക്ക് നേരെ വെടിയുതിര്‍ക്കുകയായിരുന്നു. 

ആനിമല്‍ വെല്‍ഫയര്‍ ബോര്‍ഡ് ഓഫ് ഇന്ത്യയുടെ അംഗമായ കാംന പാണ്ഡേ മന്ത്രിയും മൃഗസംരക്ഷണ പ്രവര്‍ത്തകയുമായ മനേക ഗാന്ധിയോട് പരാതി ഉന്നയിച്ചതോടെയാണ് മന്ത്രി ചിന്‍ഹട്ട് പൊലീസ് സ്റ്റേഷനിലെ മുതിര്‍ന്ന ഉദ്യോഗസ്ഥനോട് വിശദമായ റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ആവശ്യപ്പെട്ടത്.

പരാതിയിന്മേല്‍ പോലിസ് അന്വേഷണം നടത്തിയില്ല എന്ന് മൃഗസംരക്ഷണ പ്ര\വര്‍ത്തകര്‍ പറയുന്നു. തെരുവ് നായയെ വെടിവെച്ചതല്ലാതെ കൊന്നില്ലെന്നാണ് പൊലീസുകാരുടെ വാദം. എന്നാല്‍ നായ ചത്തുപോയാല്‍ എന്ത് ചെയ്യുമായിരുന്നു എന്നും വഴിയില്‍ക്കൂടി ആരെങ്കിലും വന്നിരുന്നെങ്കില്‍ എന്താകുമായിരുന്നു എന്നുമാണ് മൃഗസംരക്ഷണ പ്രവര്‍ത്തകരുടെ ചോദ്യം.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍