UPDATES

ന്യൂസ് അപ്ഡേറ്റ്സ്

ജിഷ കൊലപാതകം: സഹോദരി ദീപയെ ചോദ്യം ചെയ്തു

അഴിമുഖം പ്രതിനിധി

പെരുമ്പാവൂരില്‍ ജിഷയെ കൊലപ്പെടുത്തിയ കേസില്‍ സഹോദരി ദീപയെ പൊലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തു. ആശുപത്രിയില്‍ നിന്നാണ് ദീപയെ കസ്റ്റഡിയിലെടുത്തത്. ദീപയുടെ അന്യസംസ്ഥാനക്കാരനായ തൊഴിലാളിയെയാണ് സംശയം എന്ന നിലയില്‍ വാര്‍ത്തകള്‍ പ്രചരിച്ചിരുന്നു. എന്നാല്‍ തനിക്ക് അന്യസംസ്ഥാനക്കാരനായ സുഹൃത്തില്ലെന്ന് ദീപ മാധ്യമങ്ങളോട് പറഞ്ഞിരുന്നു.

അതേസമയം ഇന്നലെ ബംഗളുരുവില്‍ നിന്ന് പൊലീസ് ഒരാളെ കസ്റ്റഡിയിലെടുത്തു. കൊലപാതം നടന്ന ദിവസം രാത്രിയില്‍ ഇയാള്‍ പെരുമ്പാവൂരില്‍ നിന്ന് ബംഗളുരുവിലേക്ക് പോയത്. അടുത്തിടെ ഇവിടെ നിന്നും മറ്റു ഇടങ്ങളിലേക്ക് പോയവരെ കുറിച്ചുള്ള വിവരങ്ങള്‍ പൊലീസ് ശേഖരിച്ചിരുന്നു. പുതുതായി പൊലീസ് തയ്യാറാക്കിയെന്ന് പറയപ്പെടുന്ന രേഖാചിത്രവും പൊലീസ് പുറത്തു വിട്ടിട്ടില്ല.

ജിഷ വധക്കേസില്‍ പൊലീസിനു വീഴ്ച്ച പറ്റിയിട്ടില്ലെന്നും അന്വേഷണത്തിനു വേറെ ഏജന്‍സി വേണ്ടെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല പറഞ്ഞു. ഇതിനെ തെരഞ്ഞെടുപ്പ് വിഷയമായി യുഡിഎഫ് കാണുന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഹൈദരാബാദ് സര്‍വകലാശാലയില്‍ അധികൃതരുടെ പീഡനം കാരണം ആത്മഹത്യ ചെയ്ത രോഹിത് വെമുലയുടെ അമ്മ രാധിക വെമുല പെരുമ്പാവൂരില്‍ ജിഷയുടെ അമ്മയെ സന്ദര്‍ശിച്ചു.

അതേസമയം സംസ്ഥാന സര്‍ക്കാരിനേയും പൊലീസിനേയും പ്രതിക്കൂട്ടില്ലാക്കി കൊണ്ട് കേന്ദ്ര സാമൂഹ്യ നീതി മന്ത്രി തവര്‍ചന്ദ് ഗെലോട്ട് പാര്‍ലമെന്റിന് റിപ്പോര്‍ട്ട് നല്‍കി. ദുരൂഹമരണമാണെന്ന് അറിഞ്ഞിട്ടും എഫ് ഐ ആര്‍ രജിസ്റ്റര്‍ ചെയ്യുന്ന നിമിഷം മുതല്‍ പൊലീസ് അലംഭാവം കാട്ടിയെന്നും വേണ്ട വിധം അന്വേഷിക്കുന്നതില്‍ ഗുരുതര വീഴ്ച പറ്റിയെന്നും റിപ്പോര്‍ട്ടില്‍ പരാമര്‍ശമുണ്ട്. 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍