UPDATES

ഡിജെ പാര്‍ട്ടിയുടെ മറവില്‍ ലഹരി ഉപയോഗം; പൊലീസ് റെയ്ഡില്‍ പിടികൂടിയത് വിലകൂടിയ മയക്കുമരുന്നുകള്‍

അഴിമുഖം പ്രതിനിധി

കൊച്ചിയിലെ പഞ്ചനക്ഷത്ര ഹോട്ടലിലെ ഡി ജെ പാര്‍ട്ടിയ്ക്കിടെ പൊലീസ് നടത്തിയ റെയ്ഡില്‍ വിലകൂടിയ മയക്കു മരുന്നുകള്‍ പിടികൂടി. കഞ്ചാവ്, കെറ്റമിന്‍, ഹാഷിഷ് , എല്‍ എസ് ഡി തുടങ്ങിയ ലഹരി വസ്തുക്കളാണ് പൊലീസ് കണ്ടെടുത്തത്. ഒരു റഷ്യക്കാരനടക്കം ആറുപേരെ ഇതുമായി ബന്ധപ്പെട്ട് അറസ്റ്റ് ചെയ്തിട്ടുണ്ട്.

ഇന്നലെ രാത്രിയിലായിരുന്നു കൊച്ചി ലെ മെറിഡിയന്‍ ഹോട്ടലില്‍ സൈക്കോവ്‌സ്‌കി ഡിജെ നൈറ്റ് എന്ന പേരില്‍ ഡിജെ നൈറ്റ് സംഘടിപ്പിച്ചത്. 200 ഓളം പേര്‍ ഈ പരിപാടിയില്‍ പങ്കെടുക്കാനായി എത്തിയിരുന്നു. സോഷ്യല്‍ മീഡിയ, വാട്‌സ് ആപ്പ് എന്നിവ വഴിയായിരുന്നു ഡിജെ നൈറ്റിനെക്കുറിച്ചുള്ള പ്രചരണം നടത്തിയിരുന്നത്. പങ്കെടുക്കാന്‍ ഒരാള്‍ക്ക് രണ്ടായിരം രൂപയായിരുന്നു ഫീസ്. 

ലഹരി ഉപയോഗം ഉണ്ടാകുമെന്ന സൂചനയാല്‍ വൈകിട്ട് എഴുമണി മുതല്‍ പൊലീസ് ഹോട്ടലിന് പരിസരത്തുണ്ടായിരുന്നു. എക്‌സൈസ് ഇന്‍സ്‌പെകടര്‍ സ്ഥലത്തെത്തി പരിശോധിച്ചശേഷമാണ് ലഹരി മരുന്നുകളെ തരംതിരിച്ച് മനസ്സിലായത്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍