UPDATES

ന്യൂസ് അപ്ഡേറ്റ്സ്

നദീറിനെ വിട്ടയച്ചു; ദേശീയഗാന വിഷയത്തില്‍ ആര്‍ക്കെതിരേയും രാജ്യദ്രോഹകുറ്റം ചുമത്തേണ്ടെന്നു മുഖ്യമന്ത്രി

നദീറിനെതിരേ തെളിവുകളൊന്നും കിട്ടിയിട്ടില്ലെന്നു പൊലീസ്

മനുഷ്യാവകാശ പ്രവര്‍ത്തകന്‍ നദീറിനെ പൊലീസ് വിട്ടയച്ചു. നദീറിനെതിരേ തെളിവുകളൊന്നും കിട്ടിയിട്ടില്ലെന്നു പൊലീസ്.

അതേസമയം ദേശീയഗാനത്തിനോട് അനാദരവ് കാണിച്ചു എന്നപേരില്‍ ആര്‍ക്കെതിരേയും 124A ചുമത്തേണ്ടതില്ലെന്നു മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. നദീറിനെതിരേയും നോവലിസ്റ്റ് കമല്‍ സി ചവറയ്‌ക്കെതിരേയും യുഎപിഎ പ്രകാരം കേസ് എടുക്കേണ്ടതില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.

നേരത്തെ ഇതേ വിഷയത്തില്‍ വിമര്‍ശനാത്മക നിലപാടുമായി സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും രംഗത്തു വന്നിരുന്നു. നദീറിനും കമലിനുമെതിരേയുള്ള പൊലീസ് നടപടി ശരിയല്ലെന്നായിരുന്നു കോടിയേരി നിലപാട് അറിയിച്ചത്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍