UPDATES

ന്യൂസ് അപ്ഡേറ്റ്സ്

ചെയര്‍മാന്റെ ആസൂത്രണത്തില്‍ ജിഷ്ണുവിനെ മാനേജ്‌മെന്റ് കുടിക്കിയത്; പൊലീസ് അന്വേഷണ റിപ്പോര്‍ട്ട്

മാനേജ്‌മെന്റിനെതിരേ വിമര്‍ശനങ്ങള്‍ ഉന്നയിച്ചതാണു ജിഷ്ണുവിനെതിരേയുള്ള പ്രതികാര നടപടിക്കു കാരണം

കോപ്പിയടിക്കേസില്‍ ജിഷ്ണുവിനെ കോളേജ് മാനേജ്‌മെന്റ് മനപൂര്‍വം കുടുക്കിയാതാമെന്ന് അന്വേഷണ റിപ്പോര്‍ട്ട്. കോപ്പമാനേജ്‌മെന്റിനെതിരേ പ്രതികരിച്ചതിനുള്ള പ്രതികാര നടപടിയായിട്ടായിരുന്നു ഇത്.

സാമൂഹ്യമാധ്യമങ്ങള്‍ വഴി കോളേജ് മാനേജ്‌മെന്റിനെതിരേ വിമര്‍ശനങ്ങള്‍ ഉന്നയിക്കുന്നതു പതിവായിരുന്നു. ഇതില്‍ അസ്വസ്ഥമായിരുന്നു മാനേജ്‌മെന്റ്. ഇതിനുള്ള പ്രതികാര നടപടിയായിരുന്നു കോപ്പിയടി കേസ്. ഇതിനു വേണ്ടി മനപൂര്‍വം സി പി പ്രവീണിനെ ഇന്‍വിജിലേറ്റര്‍ ആക്കി നിയമിച്ചത്. പരീക്ഷ പൂര്‍ത്തിയാകാന്‍ അരമണിക്കൂര്‍ മാത്രമുള്ളപ്പോഴായിരുന്നു ജിഷ്ണു കോപ്പിയടിച്ചതായി ആരോപിച്ചു പ്രവീണിനെ പിടികൂടുന്നത്. ചെയര്‍മാന്‍ കൃഷ്ണദാസ് ആയിരുന്നു ഇതിനു പിന്നിലെ സൂത്രധാരന്‍. തെളിവുകള്‍ നശിപ്പിക്കാന്‍ സിസിടി ദൃശ്യങ്ങള്‍ നശിപ്പിച്ചു. എന്നാല്‍ പ്രിന്‍സിപ്പല്‍ ഈ നീക്കത്തിന് എതിരായിരുന്നു. പക്ഷേ വൈസ് പ്രിന്‍സിപ്പല്‍ ശക്തിവേലുവും അധ്യാപകന്‍ പ്രവീണും ചേര്‍ന്ന് മാനേജ്‌മെന്റ് തീരുമാനം നടപ്പാക്കുകയായിരുന്നു.

അഴിമുഖം ഡെസ്ക്

അഴിമുഖം ഡെസ്ക്

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍