UPDATES

ന്യൂസ് അപ്ഡേറ്റ്സ്

കായംകുളത്ത് പോലീസിന്റെ കയ്യാങ്കളി; ബൈക്ക് യാത്രികനെ ലാത്തിക്ക് എറിഞ്ഞുവീഴ്ത്തി

ഗുരുതരമായി പരിക്കേറ്റ യുവാവ് ഒന്നരമണിക്കൂറോളം അബോധാവസ്ഥയിലായിരുന്നു

കായംകുളത്ത് വാഹനപരിശോധനയ്ക്കിടെ ബൈക്ക് യാത്രക്കാരനെ പോലീസ് ലാത്തികൊണ്ട് എറിഞ്ഞു വീഴ്ത്തി. ഏറില്‍ ഗുരുതരമായി പരിക്കേറ്റ യുവാവ് ഒന്നരമണിക്കൂറോളം അബോധാവസ്ഥയിലായിരുന്നു. ഇന്നലെ രാത്രി എട്ട് മണിയോടെ ചൂനാട് ജംഗ്ഷനിലുള്ള പെട്രോള്‍ പമ്പിന് സമീപമായിരുന്നു സംഭവം.

ഇലിപ്പക്കുളം നാമ്പുകുളങ്ങര കൊപ്പാറപടീറ്റതില്‍ നിസാമിനാണ് പരിക്കേറ്റത്. മത്സ്യവ്യാപാരിയായ ഇയാള്‍ ഓച്ചിറയില്‍ നിന്നും ബൈക്കില്‍ വീട്ടിലേക്ക് വരുമ്പോഴാണ് സംഭവം. വാഹന പരിശോധന നടത്തുന്ന പോലീസ് സംഘത്തെ കണ്ട് തിരിച്ചുപോകാന്‍ ശ്രമിക്കുന്നതിനിടെ ലാത്തികൊണ്ട് എറിഞ്ഞു വീഴ്ത്തുകയായിരുന്നു. തലയിടിച്ച് നിസാം നിലത്ത് വീണു. അബോധാവസ്ഥയിലായ നിസാമിനെ നാട്ടുകാരും പോലീസും ചേര്‍ന്നാണ് കായംകുളം താലൂക്ക് ആശുപത്രിയിലെത്തിച്ചത്.

ഒന്നരമണിക്കൂറിന് ശേഷമാണ് ഇയാള്‍ക്ക് ബോധം തിരിച്ചുകിട്ടിയത്. പരുക്ക് ഗുരുതരമായതിനെ തുടര്‍ന്ന് ഇയാളെ ആലപ്പുഴ മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു. നാട്ടുകാര്‍ പോലീസിനെതിരെ പ്രതിഷേധം ഉയര്‍ത്തിയതോടെ ജില്ലാ പോലീസ് മേധാവി മുഹമ്മദ് റഫീഖ് അടിയന്തര നടപടി സ്വീകരിക്കാന്‍ നിര്‍ബന്ധിതനായി. തുടര്‍ന്ന് വള്ളികുന്നം പോലീസ് സ്‌റ്റേഷനിലെ സിവില്‍ പോലീസ് ഓഫീസര്‍ കണ്ണനെ സസ്‌പെന്‍ഡ് ചെയ്തിരിക്കുകയാണ്. സംഭവത്തെക്കുറിച്ച് അന്വേഷിച്ച് റിപ്പോര്‍ട്ട് നല്‍കാന്‍ ചെങ്ങന്നൂര്‍ ഡിവൈഎസ്പി കെ ആര്‍ ശിവസുതന്‍ പിള്ളയെ ജില്ല പോലീസ് മേധാവി ചുമതലപ്പെടുത്തി.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍