UPDATES

ന്യൂസ് അപ്ഡേറ്റ്സ്

പള്‍സര്‍ സുനിയെ കോടതിയില്‍ കീഴടങ്ങാന്‍ അനുവദിക്കില്ലെന്ന് പ്രത്യേക അന്വേഷണ സംഘം

ആലുവയില്‍ ചേര്‍ന്ന ഉന്നതതല യോഗത്തില്‍ ഇയാളെ അറസ്റ്റ് ചെയ്യാനുള്ള പദ്ധതി പോലീസ് തയ്യാറാക്കി

നടിയെ തട്ടിക്കൊണ്ട് പോയി ആക്രമിച്ച കേസിലെ മുഖ്യപ്രതി പള്‍സര്‍ സുനിയെന്ന പെരുമ്പാവൂര്‍ സ്വദേശി സുനിയെ അറസ്റ്റ് ചെയ്യാന്‍ പ്രത്യേക അന്വേഷണ സംഘം പ്രത്യേക പദ്ധതി തയ്യാറാക്കി. സുനിയെ കോടതിയില്‍ കീഴടങ്ങാന്‍ അനുവദിക്കില്ലെന്ന നിലപാടിലാണ് അന്വേഷണ സംഘം.

ആലുവയില്‍ ചേര്‍ന്ന ഉന്നതതല യോഗത്തിലാണ് പള്‍സര്‍ സുനിയെ അറസ്റ്റ് ചെയ്യാനുള്ള പദ്ധതി പോലീസ് തയ്യാറാക്കിയത്. ഇതിനിടെ സംവിധായകന്‍ കൂടിയായ യുവനടന്റെ പാലാരിവട്ടത്തെ ഫ്‌ളാറ്റില്‍ നിന്നും കേസുമായി ബന്ധപ്പെട്ട ഒരാളെ കസ്റ്റഡിയിലെടുത്തതായും സൂചനയുണ്ട്. പള്‍സര്‍ സുനിയുടെ കോള്‍ രേഖകളുടെ അടിസ്ഥാനത്തിലാണ് അറസ്റ്റ് എന്നാണ് അറിയുന്നത്.

എറണാകുളം ജില്ലയിലും സമീപ ജില്ലകളിലും പരക്കെ സുനിയ്ക്ക് വേണ്ടി വലവിരിച്ചിരിക്കുകയാണെന്നാണ് പോലീസ് പറയുന്നത്. ഇയാള്‍ കേരളം വിട്ടുപോകാനുള്ള സാധ്യത പോലീസ് തള്ളിക്കളഞ്ഞിരിക്കുകയാണ്. മുന്‍കൂര്‍ ജാമ്യാപേക്ഷ പരിഗണിക്കുന്നത് കോടതി നീട്ടിയ സാഹചര്യത്തില്‍ ഇയാള്‍ കോടതിയില്‍ കീഴടങ്ങുമെന്ന കണക്കുകൂട്ടലിലാണ് പോലീസ്. എറണാകുളം, ആലപ്പുഴ ജില്ലകളിലെ കോടതി പരിസരങ്ങളില്‍ കനത്ത പോലീസ് സുരക്ഷ ഏര്‍പ്പാടാക്കിയിട്ടുണ്ട്. പിടിയിലായ ഇയാളുടെ കൂട്ടാളി മണികണ്ഠനില്‍ നിന്നും ലഭിച്ച വിവരങ്ങള്‍ അനുസരിച്ച് സുനി ഒളിവില്‍ പാര്‍ക്കാന്‍ ഇടയുള്ള കേന്ദ്രങ്ങളിലും പോലീസ് തിരച്ചില്‍ നടത്തുന്നുണ്ട്.

പള്‍സര്‍ സുനിക്കായി ഊര്‍ജ്ജിതമായ അന്വേഷണം നടക്കുന്നതായി ഐജി പി വിജയന്‍ അറിയിച്ചു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍