UPDATES

ശശി തരൂരിന് ദില്ലി പോലീസിന്റെ മുന്നറിയിപ്പ്; സത്യം പറഞ്ഞില്ലെങ്കില്‍ അറസ്റ്റ് ചെയ്യേണ്ടി വരും

അഴിമുഖം പ്രതിനിധി

സുനന്ദ പുഷ്‌കറിന്റെ മരണത്തെക്കുറിച്ചുള്ള സത്യസന്ധമായ വിവരങ്ങള്‍ നല്‍കിയില്ലെങ്കില്‍ കടുത്ത നടപടി നേരിടേണ്ടി വരുമെന്ന് ശശി തരൂരിന് ദില്ലി പോലീസ് മുന്നറിയിപ്പ് നല്‍കി. മൊഴികളില്‍ വൈരുദ്ധ്യം കണ്ടെത്തിയതിനെ തുടര്‍ന്നാണ് മുന്നറിയിപ്പ്. അറസ്റ്റ് ഉള്‍പ്പടെയുള്ള നടപടികള്‍ നേരിടേണ്ടി വരുമെന്നാണ് പോലീസ് തരൂരിനോട് പറഞ്ഞത്. 

സുനന്ദ പുഷ്‌കറിന്റെ മരണവുമായി ബന്ധപ്പെട്ട് പത്തു മണിക്കൂര്‍ തരൂരിനെ പ്രത്യേക അന്വേഷണ സംഘം ചോദ്യം ചെയ്തിരുന്നു. കഴിഞ്ഞ ജനുവരി 19നും, ഈക്കഴിഞ്ഞ വ്യാഴാഴ്ചയുമായിരുന്നു ചോദ്യം ചെയ്യല്‍. എന്നാല്‍ ഒരേ സംഭവത്തെക്കുറിച്ച് വ്യത്യസ്ത വിശദീകരണങ്ങളാണ് തരൂര്‍ അന്വേഷണ സംഘത്തിന് നല്‍കിയത്. ഇതെതുടര്‍ന്നാണ് പ്രത്യേക സംഘത്തിന്റെ മുന്നറിയിപ്പ്. 

സുനന്ദ പുഷ്‌കറിന്റെ മരണത്തെക്കുറിച്ച് ആദ്യമറിഞ്ഞ സുഹൃത്ത് സഞ്ജയ് ധവാന്‍, സഹായി നാരായണ്‍ സിംഗ് എന്നിവരുടെ മൊഴികളും,തരൂരിന്റെ മൊഴികളും തമ്മിലുള്ള വൈരുദ്ധ്യവും പോലീസ് അന്വേഷിച്ചു വരികയാണ്. സുനന്ദ ബോധമില്ലാതെ കിടന്നപ്പോള്‍ എന്തുകൊണ്ട് ആശുപത്രിയിലെത്തിച്ചില്ല എന്ന ചോദ്യത്തിന് തരൂര്‍ മറുപടി പറഞ്ഞില്ലെന്നും സൂചനയുണ്ട്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍