UPDATES

കശ്മീരില്‍ നാലു ഭീകരരെ വധിച്ചു

അഴിമുഖം പ്രതിനിധി

ജമ്മു കാശ്മീരിലെ ഹിന്ദ്വാര നൗഗാം മേഖലയില്‍ ഭീകരരെ സൈന്യം വധിച്ചു. ആയുധങ്ങളുമായി നുഴഞ്ഞുകയറാന്‍ ശ്രമിച്ച നാലു ഭീകരരെയാണ് സൈന്യം വധിച്ചത.് എകെ 47 തോക്കുകളും നിരവധി ആയുധസാമഗ്രികളും അവരുടെ പക്കല്‍ നിന്നും കണ്ടെടുത്തു. വടക്കന്‍ കാശ്മീരിലെ നൗഗാം മേഖലയില്‍ സൈന്യം നടത്തിയ തിരിച്ചിലിനിടെയാണ് ഭീകരരുടെ നുഴഞ്ഞുകയറ്റശ്രമം പരാജയപ്പെടുത്തിയത്.

അതെ സമയം പൂഞ്ചില്‍ തീവ്രവാദികളുമായി ഏറ്റുമുട്ടലില്‍ ഒരു പൊലീസുക്കാരന്‍ കൊല്ലപ്പെട്ടു. ഇന്നു രാവിലെ കാശ്മീരിലെ പൂഞ്ചിലാണ് തീവ്രവാദി ആക്രമണമുണ്ടായത്. പൂഞ്ച് സിറ്റിയിലെ ആര്‍മി ബ്രിഗേഡിന്റെ ആസ്ഥാനത്തിനു സമീപമുളള നിര്‍മാണത്തിലിരിക്കുന്ന സര്‍ക്കാര്‍ കെട്ടിടത്തില്‍ തീവ്രവാദികള്‍ ഒളിച്ചിരിപ്പുണ്ടെന്ന വിവരത്തെ തുടര്‍ന്ന് നടത്തിയ തെരച്ചിലിലാണ് വെടിവെപ്പുണ്ടായത്.

തീവ്രവാദികളും സുരക്ഷാസേനയും തമ്മിലുണ്ടായ ഏറ്റുമുട്ടലില്‍ ഒരു പൊലീസ് കോണ്‍സ്റ്റബിള്‍ കൊല്ലപ്പെട്ടുവെന്നാണ് വിവരം. ഏറ്റുമുട്ടലില്‍ എസ്ഐക്ക് ഗുരുതരമായി പരുക്കേല്‍ക്കുകയും ചെയ്തിട്ടുണ്ട്. തീവ്രവാദികള്‍ പുറത്തുകടക്കാന്‍ സാധ്യതയുളള എല്ലാ വഴികളും അടച്ചിരിക്കുകയാണ്. തീവ്രവാദികളുമായി ഏറ്റുമുട്ടല്‍ തുടരുകയാണ്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍