UPDATES

ന്യൂസ് അപ്ഡേറ്റ്സ്

തുണി മറയ്ക്കു പിന്നിലിരുത്തി മുസ്ലിം സ്ത്രീകള്‍ക്കു പോളിയോ ബോധവത്കരണ ക്ലാസ്

നീലേശ്വരത്തു നിന്നുള്ള ചിത്രമാണ് സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നത്

മുസ്ലിം വനിതകള്‍ക്കു വേണ്ടിയുള്ള പള്‍സ് പോളിയോ ബോധവത്കരണ ക്ലാസിന്റെ ഒരു ചിത്രം ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുകയാണ്. നീലേശ്വരം കരുവാച്ചേരിയില്‍ നിന്നുള്ളതെന്നു പറയുന്ന ഈ ചിത്രത്തില്‍ ബോധവത്കരണ ക്ലാസ് എടുക്കുന്ന ഡോക്ടര്‍ പുരുഷനായതിനാല്‍ തുണി മറയ്ക്കു പിന്നിലാണ് സത്രീകളെ ക്ലാസ് കേള്‍ക്കാനായി ഇരുത്തിയിരിക്കുന്നത് എന്നതാണ് സോഷ്യല്‍ മീഡിയയില്‍ ഈ ചിത്രം ചര്‍ച്ചയാകാന്‍ കാരണം. നീലേശ്വരം താലൂക്ക് ആശുപത്രിയിലെ ഡോക്ടര്‍. ജമാല്‍ അഹമ്മദ് ആണു ക്ലാസ് എടുക്കുന്നതെന്നു സോഷ്യല്‍ മീഡിയയില്‍ പറയുന്നു. ഇദ്ദേഹം ക്ലാസ് എടുക്കുമ്പോള്‍ ഒരു തുണി മറയ്ക്കു പിന്നിലാണ് ബോധവത്കരണ ക്ലാസ് കേള്‍ക്കാന്‍ എത്തിയ സ്ത്രീകള്‍ ഇരിക്കുന്നത്. ആരോഗ്യസംബന്ധമായ ഒരു വിവരം പങ്കുവയയ്ക്കുമ്പോഴും സ്ത്രീയെ മറകെട്ടി മാറ്റിനിര്‍ത്തിയിട്ടു വേണോ അതു ചെയ്യാനാണെന്നാണു ചോദ്യം. അന്യപുരുഷന്റെ സാമിപ്യമാണോ താലിബാന്‍ മോഡലില്‍ സ്ത്രീകളെ തുണിമറയ്ക്കു പിന്നില്‍ നിര്‍ത്താന്‍ കാരണം എന്നും സോഷ്യല്‍ മീഡിയ ചോദിക്കുന്നു.

അഴിമുഖം ഡെസ്ക്

അഴിമുഖം ഡെസ്ക്

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍