UPDATES

ന്യൂസ് അപ്ഡേറ്റ്സ്

രാഷ്ട്രീയ പാര്‍ട്ടികളുടെ അക്കൗണ്ടുകളില്‍ നിരോധിച്ച നോട്ടുകള്‍ നിക്ഷേപിക്കാം; നികുതി ചുമത്തില്ല

കള്ളപ്പണം; രഹസ്യവിവരം നല്‍കാന്‍ ഇ മെയില്‍

കള്ളപ്പണമുള്ള വ്യക്തികളുടെ രഹസ്യവിവരങ്ങള്‍ നല്‍കുന്നവര്‍ക്കായി സര്‍ക്കാര്‍ പുതിയ ഇ-മെയില്‍ ഉണ്ടാക്കി. പക്ഷെ രാഷ്ട്രീയ പാര്‍ട്ടികളുടെ അക്കൗണ്ടുകളില്‍ നിക്ഷേപിക്കുന്ന നിരോധിക്കപ്പെട്ട നോട്ടുകളെ സംബന്ധിച്ച് അന്വേഷണം ഉണ്ടാവില്ലെന്നാണ് കേന്ദ്ര റവന്യൂ സെക്രട്ടറി ഹാസ്മുഖ് ആദിയ ഇന്നലെ മാധ്യമങ്ങളോട് പറഞ്ഞത്. അത്തരം അക്കൗണ്ടുകള്‍ക്ക് നികുതി ചുമത്തില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

രാഷ്ട്രീയ പാര്‍ട്ടികളുടെ അക്കൗണ്ടില്‍ നിക്ഷേപിക്കപ്പെടുന്ന പണത്തെ നികുതിയില്‍ നിന്നും ഒഴിവാക്കും. എന്നാല്‍ വ്യക്തിപരമായ അക്കൗണ്ടുകളില്‍ നിക്ഷേപിക്കപ്പെടുന്ന പണത്തെ സംബന്ധിച്ച് കര്‍ശന നിരീക്ഷണങ്ങള്‍ക്ക് വിധേയമാക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. നിലവിലുള്ള നിയമങ്ങള്‍ക്ക് അനുസരിച്ചാണ് രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് നികുതിയിളവ് നല്‍കുന്നതെന്ന് ധനമന്ത്രാലയത്തിലെ ഉദ്യോഗസ്ഥര്‍ ചൂണ്ടിക്കാട്ടി. 20,000 രൂപയിലേറെ സംഭാവന നല്‍കുന്ന വ്യക്തികളുടെ വിവരങ്ങള്‍ രേഖപ്പെടുത്തുകയും അക്കൗണ്ട് സൂക്ഷിക്കുകയും ചെയ്യുന്ന പക്ഷം രാഷ്ട്രീയപാര്‍ട്ടികള്‍ക്ക് നികുതിയ ഇളവ് നല്‍കാമെന്ന് വരുമാനനികുതി ചട്ടത്തിന്റെ 13എ വകുപ്പ് പറയുന്നിണ്ടെന്ന് ധനകാര്യ സെക്രട്ടറി അശോക് ലാവാസ പറഞ്ഞു. ഡിസംബര്‍ 30 വരെ ആര്‍ക്കും പഴയ നോട്ടുകള്‍ നിക്ഷേപിക്കാം. ഇന്ത്യയില്‍ ഉള്ള ഏതൊരു വ്യക്തിക്കും തങ്ങളുടെ അക്കൗണ്ടുകളില്‍ പഴയ നോട്ടുകള്‍ നിക്ഷേപിക്കാമെന്നും അദ്ദേഹം വ്യക്തമാക്കി.

രാഷ്ട്രീയ പാര്‍ട്ടികളുടെ സംഭാവനകളുടെ സ്രോതസ്സുകളെ സംബന്ധിച്ചു അന്വേഷിക്കുന്നതിന് ഒരു കമ്മീഷനെ നിയമിക്കണമെന്ന് ഡല്‍ഹി മുഖ്യമന്ത്രിഅരവിന്ദ് കെജ്രിവാള്‍ ആവശ്യപ്പെട്ടു.  പഴയ 500, 1000 രൂപ നോട്ടുകള്‍ നിക്ഷേപിക്കുമ്പോള്‍ രാഷ്ട്രിയപാര്‍ട്ടികളെ നികുതിയില്‍ നിന്നു ഒഴിവാക്കുന്നതിനെ അദ്ദേഹം ചോദ്യം ചെയ്തു.

ഇതിനിടെ പ്രധാനമന്ത്രി ഗരീബ് കല്യാണ്‍ യോജന പ്രകാരം കള്ളപ്പണം വെളുപ്പിക്കാനുള്ള അവസരം ഇന്നുമുതല്‍ ലഭ്യമാകും. 2017 മാര്‍ച്ച് 31 വരെയാണ് ഇത്തരത്തില്‍ കള്ളപ്പണ നിക്ഷേപങ്ങള്‍ വെളിപ്പെടുത്താന്‍ അവസരം ലഭിക്കുക. ഇതനുസരിച്ച് പ്രഖ്യാപിക്കുന്ന തുകയുടെ 49.9 ശതമാനം നികുതി അടയ്ക്കണം. നാല് വര്‍ഷത്തേക്ക് തുകയുടെ 25 ശതമാനം പലിശയില്ലാത്ത നിക്ഷേപമായി നല്‍കുകയും ചെയ്യണം.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍