UPDATES

ഓഫ് ബീറ്റ്

എന്നെ കൊല്ലാന്‍ ശ്രമിക്കുമ്പോള്‍ എനിക്ക് നിരാഹാരം കിടക്കേണ്ടി വരുന്നു എന്നെ കൊല്ലാന്‍ ശ്രമിക്കുമ്പോള്‍ എനിക്ക് നിരാഹാരം കിടക്കേണ്ടി വരുന്നു- കൊബാദ് ഗാണ്ഡി

Avatar

‘എനിക്ക് 68 വയസ്സാണ്, ഡല്‍ഹി കേസ് അവസാനത്തോട് അടുക്കുമ്പോള്‍ ഞാന്‍ അഞ്ചര വര്‍ഷം തിഹാറില്‍ ചെലവഴിച്ചു കഴിഞ്ഞു. അപകടസാധ്യതാ വാര്‍ഡിലെ തടവുകാരെ സാധാരണ ഗതിയില്‍ ജയില്‍ മാറ്റുന്നത് നാല് വര്‍ഷങ്ങളിലും നടന്നിരുന്നെങ്കിലും, ഞാന്‍ ഇതിന് വിധേയനാകുന്നത് 2014 ഓഗസ്തിലാണ്. കഴിഞ്ഞ ഒമ്പത് മാസത്തിനിടെ ഇത് മൂന്നാമത്തെ പ്രാവശ്യമാണ് എന്നെ ജയില്‍ മാറ്റുന്നത്. മുമ്പ്, ജയില്‍ മാറ്റം ഒരു ശിക്ഷാമുറയായിട്ട് മാത്രമാണ് ചെയ്യാറുള്ളത്.

ഹൃദയസംബന്ധമായ പ്രശ്‌നങ്ങളും, രക്തസമ്മര്‍ദ്ദവും, ഡിസ്‌ക് സ്ഥാനം തെറ്റലും, സന്ധിവീക്കവും, സ്‌പോണ്ടിലൈറ്റിസ്, വൃക്കയുടെ പ്രശ്‌നങ്ങളും തുടങ്ങി എനിക്ക് നിരവധി ആരോഗ്യ പ്രശ്‌നങ്ങളുണ്ട് – 2014 ഓഗസ്റ്റിന് ശേഷം അവയെല്ലാം വഷളായി കൊണ്ടിരിക്കുകയാണ്.

ജയില്‍ മാറുമ്പോള്‍ പത്ത്- പതിനഞ്ച് കിലോ വരുന്ന നമ്മുടെ ബാഗ് നമ്മള്‍ തന്നെ ചുമക്കണം, ഒരു കൂട്ടം വിശദ പരിശോധനകളിലൂടെ കടന്നു പോകണം, വണ്ടിക്കായി ജയില്‍ ഗേറ്റിന് മുന്നില്‍ നാലഞ്ച് മണിക്കൂര്‍ കാത്തുകെട്ടി കിടക്കണം, ബാഗുകളോടു കൂടി ഒരൊറ്റ വാനിലേക്ക് മത്തിയെ പോലെ കുത്തിനിറക്കും, പിന്നെ പുതിയ ജയില്‍ കവാടത്തിലേക്ക് കൊണ്ടു പോകും.

രണ്ടു പ്രാവശ്യം കൂടിയുള്ള വിശദ പരിശോധനക്ക് ശേഷം നമ്മുടെ സാധനങ്ങള്‍ വീണ്ടും വാര്‍ഡിലേക്ക് ചുമക്കണം. പുതുതായി പ്രവേശിക്കുമ്പോള്‍ ഒരാള്‍ ആരോഗ്യ പരിശോധനയിലൂടെ കടന്നു പോകേണ്ടതുണ്ട്. പിന്നെ ജയിലറകള്‍ക്കായുള്ള വെപ്രാളപാച്ചിലാണ്, വൈകിയെത്തുന്നവര്‍ക്ക് ഏറ്റവും മോശമായുള്ളത് കിട്ടും. പിന്നെ വൃത്തികെട്ട ജയിലറ വൃത്തിയാക്കാനും സാധനങ്ങള്‍ അടുക്കിവെക്കാനും (ഒരു സഹായവും ലഭ്യമല്ല) കുറഞ്ഞത് 2-3 ദിവസങ്ങള്‍ കഴിയും.

പുതിയ ജയിലില്‍ എല്ലാ വൈദ്യചികിത്സയും തടസ്സപ്പെടും, ചികിത്സയുടെ ഭാഗമായുള്ള ആഹാരക്രമത്തിനും കിടക്ക, വെസ്റ്റേണ്‍ ടോയ്‌ലറ്റ് സൗകര്യം എന്നിവ ഉള്‍പ്പെടെ മറ്റ് അനുവാദങ്ങള്‍ക്കും പുതുതായി അപേക്ഷിക്കേണ്ടി വരും ഇതിന് ചില ദിവസങ്ങള്‍ മുതല്‍ മാസങ്ങള്‍ വരെ എടുത്തേക്കാം. അതുപോലെ തന്നെ വോഡഫോണ്‍ സൗകര്യവും പുതുതായി തുടങ്ങണം. ഒരാള്‍ കഷ്ടിച്ച് ഒന്ന് സ്വസ്ഥമാകുമ്പോഴേക്കും, പുതിയ കുറേ കുറ്റവാളികളോട് പൊരുത്തപ്പെട്ടു വരുമ്പോഴേക്കും (അതില്‍ ചിലര്‍ അത്ര സുഖകരമാകണമെന്നില്ല) അടുത്ത ജയില്‍മാറ്റം വരും, മുഴുവനും പ്രക്രിയയും ആവര്‍ത്തിക്കപ്പെടും.

ജിബി പന്ത് ആശുപത്രിയില്‍ ഹൃദ്രോഗത്തിന്റെ പരിശോധന നടക്കുന്നതിനിടയിലാണ് മെയ് 30-ന് ജയില്‍ മാറ്റം നടത്തിയത്.

മുതിര്‍ന്ന പൗരന്മാരുടെ കാര്യത്തില്‍ മെച്ചപ്പെട്ട പരിഗണന നല്‍കണമെന്ന 2012-ലെ ഹൈക്കോടതി വിധി വന്നതു മുതല്‍, മുതിര്‍ന്ന പൗരന്മാരുടെ വാര്‍ഡില്‍ താമസിപ്പിക്കാനോ അല്ലെങ്കില്‍ സമമായ സൗകര്യം അപകടസാധ്യതാ വാര്‍ഡില്‍ നല്‍കാനോ ഞാന്‍ അപേക്ഷിച്ചു കൊണ്ടിരിക്കുകയാണ് – പക്ഷെ ഒരു പ്രയോജനവുമില്ല. അതിന് വിപരീതമായി, ആദ്യം അവര്‍ എന്നെ ജയില്‍ മാറ്റിയിരുന്നിരുന്നില്ലെങ്കില്‍ 2014 ഓഗസ്ത് മുതല്‍ അവര്‍ എന്നെ പീഡിപ്പിക്കാനായും എന്റെ ആരോഗ്യം നശിപ്പിക്കാനുമായി ഇത് പ്രയോഗിക്കുകയാണ്.

മാനുഷികപശ്ചാത്തലത്തിലും നിയമപശ്ചാത്തലത്തിലും നല്‍കിയ എല്ലാ അപേക്ഷകളും അവഗണിക്കപ്പെട്ടതിനാല്‍, എന്റെ അവസാനത്തെ ശ്രമമെന്ന നിലക്ക് മെയ് 30-ലെ അവസാനത്തെ ജയില്‍ മാറ്റത്തിന് ശേഷം ഞാന്‍ അനിശ്ചിതമായി നിരാഹാര സമരം നടത്തേണ്ടി വന്നിരിക്കുകയാണ്. ”

കൊബാദ് ഗാന്ധി
തിഹാര്‍ ജയില്‍ 8/9
അപകടസാധ്യതാ വാര്‍ഡ് (വാര്‍ഡ് 5)

തീഹാര്‍ ജയിലില്‍ കഴിയുന്ന മാവോയിസ്റ്റ് നേതാവ് കൊബാദ് ഗാണ്ഡി ജയിലിലെ പീഡനങ്ങള്‍ക്കെതിരായി നടത്തുന്ന അനിശ്ചിതകാല സത്യാഗ്രഹത്തിന്റെ കാരണങ്ങള്‍ വിശദീകരിച്ചുകൊണ്ട് മാധ്യമങ്ങള്‍ക്കെഴുതിയ കത്ത്.

എനിക്ക് 68 വയസ്സാണ്, ഡല്‍ഹി കേസ് അവസാനത്തോട് അടുക്കുമ്പോള്‍ ഞാന്‍ അഞ്ചര വര്‍ഷം തിഹാറില്‍ ചെലവഴിച്ചു കഴിഞ്ഞു. അപകടസാധ്യതാ വാര്‍ഡിലെ തടവുകാരെ സാധാരണ ഗതിയില്‍ ജയില്‍ മാറ്റുന്നത് നാല് വര്‍ഷങ്ങളിലും നടന്നിരുന്നെങ്കിലും, ഞാന്‍ ഇതിന് വിധേയനാകുന്നത് 2014 ഓഗസ്റ്റിലാണ്. കഴിഞ്ഞ ഒമ്പത് മാസത്തിനിടെ ഇത് മൂന്നാമത്തെ പ്രാവശ്യമാണ് എന്നെ ജയില്‍ മാറ്റുന്നത്. മുമ്പ്, ജയില്‍ മാറ്റം ഒരു ശിക്ഷാമുറയായിട്ട് മാത്രമാണ് ചെയ്യാറുള്ളത്.

ഹൃദയസംബന്ധമായ പ്രശ്‌നങ്ങളും, രക്തസമ്മര്‍ദ്ദവും, ഡിസ്‌ക് സ്ഥാനം തെറ്റലും, സന്ധിവീക്കവും, സ്‌പോണ്ടിലൈറ്റിസ്, വൃക്കയുടെ പ്രശ്‌നങ്ങളും തുടങ്ങി എനിക്ക് നിരവധി ആരോഗ്യ പ്രശ്‌നങ്ങളുണ്ട് – 2014 ഓഗസ്റ്റിന് ശേഷം അവയെല്ലാം വഷളായി കൊണ്ടിരിക്കുകയാണ്.

ജയില്‍ മാറുമ്പോള്‍ പത്ത്- പതിനഞ്ച് കിലോ വരുന്ന നമ്മുടെ ബാഗ് നമ്മള്‍ തന്നെ ചുമക്കണം, ഒരു കൂട്ടം വിശദ പരിശോധനകളിലൂടെ കടന്നു പോകണം, വണ്ടിക്കായി ജയില്‍ ഗേറ്റിന് മുന്നില്‍ നാലഞ്ച് മണിക്കൂര്‍ കാത്തുകെട്ടി കിടക്കണം, ബാഗുകളോടു കൂടി ഒരൊറ്റ വാനിലേക്ക് മത്തിയെ പോലെ കുത്തിനിറക്കും, പിന്നെ പുതിയ ജയില്‍ കവാടത്തിലേക്ക് കൊണ്ടു പോകും.

രണ്ടു പ്രാവശ്യം കൂടിയുള്ള വിശദ പരിശോധനക്ക് ശേഷം നമ്മുടെ സാധനങ്ങള്‍ വീണ്ടും വാര്‍ഡിലേക്ക് ചുമക്കണം. പുതുതായി പ്രവേശിക്കുമ്പോള്‍ ഒരാള്‍ ആരോഗ്യ പരിശോധനയിലൂടെ കടന്നു പോകേണ്ടതുണ്ട്. പിന്നെ ജയിലറകള്‍ക്കായുള്ള വെപ്രാളപാച്ചിലാണ്, വൈകിയെത്തുന്നവര്‍ക്ക് ഏറ്റവും മോശമായുള്ളത് കിട്ടും. പിന്നെ വൃത്തികെട്ട ജയിലറ വൃത്തിയാക്കാനും സാധനങ്ങള്‍ അടുക്കിവെക്കാനും (ഒരു സഹായവും ലഭ്യമല്ല) കുറഞ്ഞത് 2-3 ദിവസങ്ങള്‍ കഴിയും.

പുതിയ ജയിലില്‍ എല്ലാ വൈദ്യചികിത്സയും തടസ്സപ്പെടും, ചികിത്സയുടെ ഭാഗമായുള്ള ആഹാരക്രമത്തിനും കിടക്ക, വെസ്റ്റേണ്‍ ടോയ്‌ലറ്റ് സൗകര്യം എന്നിവ ഉള്‍പ്പെടെ മറ്റ് അനുവാദങ്ങള്‍ക്കും പുതുതായി അപേക്ഷിക്കേണ്ടി വരും ഇതിന് ചില ദിവസങ്ങള്‍ മുതല്‍ മാസങ്ങള്‍ വരെ എടുത്തേക്കാം. അതുപോലെ തന്നെ വോഡഫോണ്‍ സൗകര്യവും പുതുതായി തുടങ്ങണം. ഒരാള്‍ കഷ്ടിച്ച് ഒന്ന് സ്വസ്ഥമാകുമ്പോഴേക്കും, പുതിയ കുറേ കുറ്റവാളികളോട് പൊരുത്തപ്പെട്ടു വരുമ്പോഴേക്കും (അതില്‍ ചിലര്‍ അത്ര സുഖകരമാകണമെന്നില്ല) അടുത്ത ജയില്‍മാറ്റം വരും, മുഴുവനും പ്രക്രിയയും ആവര്‍ത്തിക്കപ്പെടും.

ജിബി പന്ത് ആശുപത്രിയില്‍ ഹൃദ്രോഗത്തിന്റെ പരിശോധന നടക്കുന്നതിനിടയിലാണ് മെയ് 30-ന് ജയില്‍ മാറ്റം നടത്തിയത്.

മുതിര്‍ന്ന പൗരന്മാരുടെ കാര്യത്തില്‍ മെച്ചപ്പെട്ട പരിഗണന നല്‍കണമെന്ന 2012-ലെ ഹൈക്കോടതി വിധി വന്നതു മുതല്‍, മുതിര്‍ന്ന പൗരന്മാരുടെ വാര്‍ഡില്‍ താമസിപ്പിക്കാനോ അല്ലെങ്കില്‍ സമമായ സൗകര്യം അപകടസാധ്യതാ വാര്‍ഡില്‍ നല്‍കാനോ ഞാന്‍ അപേക്ഷിച്ചു കൊണ്ടിരിക്കുകയാണ് – പക്ഷെ ഒരു പ്രയോജനവുമില്ല. അതിന് വിപരീതമായി, ആദ്യം അവര്‍ എന്നെ ജയില്‍ മാറ്റിയിരുന്നിരുന്നില്ലെങ്കില്‍ 2014 ഓഗസ്ത് മുതല്‍ അവര്‍ എന്നെ പീഡിപ്പിക്കാനായും എന്റെ ആരോഗ്യം നശിപ്പിക്കാനുമായി ഇത് പ്രയോഗിക്കുകയാണ്.

മാനുഷികപശ്ചാത്തലത്തിലും നിയമപശ്ചാത്തലത്തിലും നല്‍കിയ എല്ലാ അപേക്ഷകളും അവഗണിക്കപ്പെട്ടതിനാല്‍, എന്റെ അവസാനത്തെ ശ്രമമെന്ന നിലക്ക് മെയ് 30-ലെ അവസാനത്തെ ജയില്‍ മാറ്റത്തിന് ശേഷം ഞാന്‍ അനിശ്ചിതമായി നിരാഹാര സമരം നടത്തേണ്ടി വന്നിരിക്കുകയാണ്. 

കൊബാദ് ഗാണ്ഡി
തിഹാര്‍ ജയില്‍ 8/9
അപകടസാധ്യതാ വാര്‍ഡ് (വാര്‍ഡ് 5)

മോസ്റ്റ് റെഡ്

എഡിറ്റേഴ്സ് പിക്ക്

Related news

Share on

മറ്റുവാര്‍ത്തകള്‍