UPDATES

ട്രെന്‍ഡിങ്ങ്

കാനത്തിന് ചാണ്ടിയുടെ ഒരു കൈ സഹായം; ശരിക്കും ‘ദൈവത്തിന്റെ കൈ’

മിനി കൂപ്പര്‍ കൊടിയേരിക്ക് പാരയാണ് ആയതെങ്കില്‍ ഈ മിനി കോര്‍പ്പറേറ്റ് സി പി ഐയുടെ അഴിമതി വിരുദ്ധ പരിസ്ഥിതി സൌഹൃദ മുഖത്തെ കുറച്ചുകൂടി പ്രകാശമാനമാക്കുകയല്ലേ കാനം സഖാവേ ചെയ്തത്

ഫുട്ബോളിലെ പ്രശസ്തമായ ‘ദൈവത്തിന്റെ കൈ’ എന്ന പ്രയോഗം കാനം ചിലപ്പോള്‍ കേട്ടിരിക്കാന്‍ ഇടയില്ല. എന്നാല്‍ തന്റെ മുന്‍ഗാമിയും രാഷ്ട്രീയക്കാര്‍ക്കിടയിലെ എണ്ണം പറഞ്ഞ ഫുട്ബോള്‍ പ്രേമിയുമായ സഖാവ് പന്ന്യന്‍ ഉറപ്പായും കേട്ടിട്ടുണ്ടാകും. 1986ല്‍ മെക്സിക്കോയില്‍ നടന്ന ലോകകപ്പിന്റെ ക്വാര്‍ട്ടര്‍ ഫൈനലില്‍ ഇംഗളണ്ടിനെതിരെ അര്‍ജന്‍റീനയുടെ നായകന്‍ ഡീഗോ മറഡോണ കൈ കൊണ്ട് കുത്തിക്കയറ്റിയ കുപ്രസിദ്ധ ഗോളുമായി ബന്ധപ്പെട്ട പ്രയോഗമാണത്. ഗോള്‍ രഹിത ആദ്യ പകുതിക്ക് ശേഷം കളിയുടെ അന്‍പത്തിയൊന്നാം മിനുട്ടിലായിരുന്നു ഇംഗ്ലണ്ടിനെയും അര്‍ജന്‍റീനയെയും പാരമ്പര്യ വൈരികളാക്കി മാറ്റിയ കുപ്രസിദ്ധ ഗോളിന്റെ പിറവി.

ഒക്ടോബര്‍ 22നു സംസ്ഥാനത്തിന്റെ തെക്കേ അറ്റമായ പാറശ്ശാലയില്‍ നിന്നും ആരംഭിച്ച കാനത്തിന്റെ യാത്ര ജാഗ്രത കിട്ടേണ്ട ജനങ്ങള്‍ അറിയാന്‍ എകദേശം 200 കിലോമീറ്റര്‍ സഞ്ചരിക്കേണ്ടി വന്നു എന്നതാണ് സങ്കടകരം. അതും നമ്മുടെ കായല്‍ രാജ പ്രമുഖന്‍ സര്‍വശ്രീ മന്ത്രി തോമസ് ചാണ്ടിയുടെ ഒരു കൈ സഹായത്താല്‍.

കാനത്തിന്റെ മന്ത്രി തോമസ് ചാണ്ടിക്കെതിരെയുള്ള കളക്ടര്‍ അനുപമയുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ നടപടിയുമായി മുന്‍പോട്ട് പോകും എന്നും തോമസ് ചാണ്ടിയുടെ വിഷയത്തില്‍ നിയമം നടപ്പിലാക്കുമെന്ന് കാനവും നയം വ്യക്തമാക്കിയതിന് പിന്നാലെയാണ് ജന ജാഗ്രത യാത്രയുടെ കുട്ടനാടന്‍ പര്യടനത്തില്‍ തോമസ് ചാണ്ടി രംഗപ്രവേശം ചെയ്തത്. കുട്ടനാട്ടിലെ പരിപാടിയില്‍ ആര് ആധ്യക്ഷനാകും എന്നു തീരുമാനിക്കാനുള്ള അവകാശം എന്‍ സി പിക്കായിരുന്നു. എന്തായാലും ആ അവസരം ചാണ്ടിച്ചായന്‍ നന്നായങ്ങ് മുതലാക്കി.

അനര്‍ഗ്ഗള നിര്‍ഗ്ഗളമായ പ്രവാഹമായിരുന്നു പിന്നീട് കണ്ടത്. കായലല്ല, ശരിക്കും വെള്ളച്ചാട്ടം. പിണറായിക്ക് മുന്നില്‍ പോലും പിടിച്ചുനിന്നിട്ടുള്ള കാനം അല്പം വിയര്‍ക്കുക തന്നെ ചെയ്തു ഇന്നലെ.

ആരൊരാളുണ്ട് ഈ ‘മിനി കോര്‍പ്പറേറ്റി’നെ പിടിച്ചുകെട്ടാന്‍? തിരുവല്ലയിലെ ജാതിപ്പുഴുക്കള്‍

ചാണ്ടി മൊഴി ഇങ്ങനെ; “ഭൂമി കയ്യേറ്റം സംബന്ധിച്ചു എനിക്കെതിരെ ചെറുവിരല്‍ പോലും ആനക്കാന്‍ അന്വേഷണ സംഘത്തിന് കഴിയില്ല. ഒരു സെന്‍റ് കയ്യേറി എന്നു തെളിയിച്ചാല്‍ എം എല്‍ എ സ്ഥാനം വരെ രാജിവെയ്ക്കും. കാര്യങ്ങള്‍ അറിയാത്ത ചിലര്‍ക്ക് കൂടി മനസിലാകാനാണ് പറയുന്നത്”

അവസാനം പറഞ്ഞത് തന്നെ മാത്രം ഉദ്ദേശിച്ചാണ് കാനത്തിന്റെ മനസ്സ് പറഞ്ഞു; യാത്ര വെല്ലുവിളിക്കള്‍ക്കുള്ള വേദിയല്ലെന്നാണ് പിന്നീട് കാനം മാധ്യമങ്ങളോട് പറഞ്ഞത്. “കക്ഷിക്കെതിരെയോ വ്യക്തിക്കെതിരെയോ പ്രചാരണം നടത്താന്‍ അല്ല യാത്ര നടത്തുന്നത്. യാത്രയില്‍ തോമസ് ചാണ്ടി പറഞ്ഞതിന്റെ ഔചിത്യം അദ്ദേഹമാണ് തീരുമാനിക്കേണ്ടത്”

പക്ഷേ കാനം ഒരു കാര്യം സമ്മതിക്കണം. ഇന്നലത്തെ ചാണ്ടിയുടെ പെര്‍ഫോമന്‍സാണ് തെക്കേ അറ്റത്ത് നിന്നും ഇങ്ങനെ ഒരു ജാഥ പുറപ്പെട്ടിട്ടുണ്ട് എന്നു നാട്ടുകാരെ അറിയിച്ചത്. മാധ്യമങ്ങളുടെ ഒന്നാം പേജ് കവറേജ് കിട്ടിയത്.

മിനി കൂപ്പര്‍ കൊടിയേരിക്ക് പാരയാണ് ആയതെങ്കില്‍ ഈ മിനി കോര്‍പ്പറേറ്റ് സി പി ഐയുടെ അഴിമതി വിരുദ്ധ പരിസ്ഥിതി സൌഹൃദ മുഖത്തെ കുറച്ചുകൂടി പ്രകാശമാനമാക്കുകയല്ലേ കാനം സഖാവേ ചെയ്തത്.

ഇനിയും നികത്തുമെന്ന് ചാണ്ടി മന്ത്രി; ഈ കായല്‍ ചട്ടമ്പിയെ പുറത്താക്കാന്‍ ഇവിടെ ആരുമില്ലേ?

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍