UPDATES

ന്യൂസ് അപ്ഡേറ്റ്സ്

പൊള്ളാച്ചി പീഡനക്കേസ്; ഇരയുടെ വിവരങ്ങള്‍ പുറത്ത്, ഇടപെട്ട് മദ്രാസ് ഹൈക്കോടതി, സുപ്രിം കോടതിയിലും ഹര്‍ജി

സിബിഐയ്ക്ക് കേസ് കൈമാറിക്കൊണ്ട് സര്‍ക്കാര്‍ പുറത്തിറക്കിയ ഉത്തരവിലും കോയമ്പത്തൂര്‍ എസ് പിയുടെ പത്രക്കുറിപ്പിലും ഇരയുമായി ബന്ധപ്പെട്ട വിവരങ്ങള്‍ പരസ്യപ്പെടുത്തിയിരുന്നു

പൊള്ളാച്ചി പീഡനക്കേസ് സുപ്രിം കോടതിയില്‍. കേസിലെ പരാതിക്കാരുടെയും കുടുംബത്തിന്റെയും വിവരങ്ങള്‍ സംരക്ഷിക്കപ്പെടാന്‍ പരമോന്നത കോടതി ഇടപെടണമെന്നാവശ്യപ്പെട്ട് ഹര്‍ജി സുപ്രിം കോടതിയില്‍ നല്‍കിയിരിക്കുകയാണ്. കേസ് സിബിഐക്ക് കൈമാറി കൊണ്ട് സംസ്ഥാന ആഭ്യന്തര സെക്രട്ടറി പുറത്തിറക്കിയ ഉത്തരവിലും കോയമ്പത്തൂര്‍ പൊലീസ് സൂപ്രണ്ട് പുറത്തിറക്കിയ വാര്‍ത്ത കുറിപ്പിലും ഇരയേയും കുടുംബത്തെയും കുറിച്ചുള്ള വിവരങ്ങള്‍ ഉള്‍പ്പെട്ടത് വന്‍ വിവാദമായ സാഹചര്യത്തിലാണ് സുപ്രിം കോടതിയില്‍ ഹര്‍ജി എത്തിയത്.

കേസ് സിബിഐക്ക് കൈമാറിയെങ്കിലും അന്വേഷണത്തില്‍ സുപ്രിം കോടതി മേല്‍നോട്ടം വഹിക്കണമെന്നും ഹര്‍ജിക്കാരായ അഡ്വ.എ രാജരാജന്‍, വൈ. വില്യം വിനോത് കുമാര്‍ എന്നിവര്‍ ആവശ്യപ്പെടുന്നുണ്ട്. ഇപ്പോള്‍ പിടിയിലായ പ്രതികള്‍ക്ക് തമിഴ്‌നാട്ടിലെ ഭരണകക്ഷിയായ എ ഐ എഡി എംകെയുമായി ബന്ധമുണ്ടെന്ന വിവരങ്ങള്‍ പുറത്തു വരുന്ന സാഹചര്യത്തില്‍ കേസിന്റെ വിചാരണ തമിഴ്‌നാടിനു പുറത്തേക്ക് മാറ്റണമെന്നും ഹര്‍ജിയില്‍ ആവശ്യമുണ്ട്.

ഇരയെ കുറിച്ചുള്ള വിവരങ്ങള്‍ പരസ്യപ്പെടുത്തിയ കോയമ്പത്തൂര്‍ റൂറല്‍ എസ് പി ആര്‍ രാജേന്ദ്രനെതിരേ വകുപ്പ് തല അന്വേഷണത്തിന് ഉത്തരവിടണമെന്നാവശ്യവും ഹര്‍ജിയില്‍ ഉണ്ട്. കേസ് അട്ടിമറിക്കാനുള്ള ശ്രമമാണ് എസ് പി രാജേന്ദ്രന്റെ ഭാഗത്തു നിന്നുണ്ടാകുന്നതെന്ന ആരോപണമാണ് ഹര്‍ജിക്കാര്‍ ഉയര്‍ത്തുന്നത്. പൊള്ളാച്ചിയില്‍ കഴിഞ്ഞ എഴുവര്‍ഷത്തോളമായി സെക്‌സ് മാഫിയ പിടിമുറുക്കയിരിക്കുകയാണെന്നാണ് മറ്റോരാരോപണം. ഇപ്പോള്‍ പിടിയിലവര്‍ക്കും സെക്‌സ് മാഫിയായോടും രാഷ്ട്രീയക്കാരോടും അടുത്ത ബന്ധമാണെന്നും പറയുന്നു.

അതേസമയം മദ്രാസ് ഹൈക്കോടതിയിലെ മധുര ബഞ്ച് പൊള്ളാച്ചി പീഡനക്കേസ് സിബിഐക്ക് കൈമാറിക്കൊണ്ടുള്ള പുതിയ ഉത്തരവ് ഇറക്കാന്‍ തമിഴ്‌നാട് സര്‍ക്കാരിനോട് ആവശ്യപ്പെട്ടിരിക്കുകയാണ്. ഇരയുമായി ബന്ധപ്പെട്ട വിവരങ്ങള്‍ ആദ്യത്തെ ഉത്തരവില്‍ വന്നതിന്റെ പുറത്താണ് ആ ഉത്തരവ് പിന്‍വലിച്ച് പുതിയ ഉത്തരവ് ഇറക്കാന്‍ കോടതി ആവശ്യപ്പെട്ടിരിക്കുന്നത്. ഇരയെക്കുറിച്ചുള്ള വിവരങ്ങള്‍ പരസ്യപ്പെടുത്തിയ കോയമ്പത്തൂര്‍ എസ് പിക്കെതിരേ വകുപ്പ് തല നടപടിയെടുക്കാനും മദ്രാസ് ഹൈക്കോടതി സംസ്ഥാന സര്‍ക്കാരിനോട് നിര്‍ദേശിച്ചിട്ടുണ്ട്. പൊള്ളാച്ചി പീഡനക്കേസുമായി ബന്ധപ്പെട്ട് പുറത്തു വരുന്ന എല്ലാ വിഡോയകളും നീക്കം ചെയ്യാന്‍ കേന്ദ്രസര്‍ക്കാരും നിര്‍ദേശം നല്‍കിയിട്ടുണ്ട്.

നഴ്‌സുമാരുടെ സംഘടനാ നേതാവ് ജാസ്മിന്‍ ഷാ മൂന്ന് കോടിയുടെ അഴിമതി നടത്തിയെന്ന് ആരോപണം; ക്രൈംബ്രാഞ്ച് അന്വേഷണത്തിന് ഉത്തരവ്

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍