UPDATES

ന്യൂസ് അപ്ഡേറ്റ്സ്

ഗോവയിലും പഞ്ചാബിലും വോട്ടെടുപ്പ് ആരംഭിച്ചു

ഒറ്റഘട്ടമായി നടക്കുന്ന വോട്ടെടുപ്പ് ഗോവയില്‍ ഏഴുമണിക്കും പഞ്ചാബില്‍ എട്ടുമണിക്കും ആരംഭിച്ചു

രാജ്യത്തെ അഞ്ച് സംസ്ഥാനങ്ങളിലെ നിയമസഭാ തിരഞ്ഞെടുപ്പിന്റെ ആദ്യ ഘട്ടമായി ഗോവയിലും പഞ്ചാബിലും വോട്ടെടുപ്പ് ആരംഭിച്ചു. ഇരു സംസ്ഥാനങ്ങളിലും ഒറ്റഘട്ടമായി നടക്കുന്ന വോട്ടെടുപ്പ് ഗോവയില്‍ ഏഴുമണിക്കും പഞ്ചാബില്‍ എട്ടുമണിക്കും ആരംഭിച്ചു.

ഗോവയില്‍ 40 മണ്ഡലങ്ങളായി 250 സ്ഥാനാര്‍ഥികളാണ് മത്സരിക്കുന്നത്. നിലവില്‍ ഭരണത്തിലിരിക്കുന്ന ബിജെപിക്ക് ഇത്തവണ കനത്ത വെല്ലുവിളിയാവും ഉയരുക. സഖ്യകക്ഷിയായ എംജിപിയും ശിവസേനയും ബദല്‍ മുന്നണി രൂപീകരിച്ചതും കോണ്‍ഗ്രസ് ശക്തി പ്രാപിച്ചതുമാണ് ബിജെപിയുടെ വിജയത്തിന് ബുദ്ധിമുട്ടുണ്ടാക്കുന്നത്.

പഞ്ചാബില്‍ 117 മണ്ഡലങ്ങളിലായി 1145 സ്ഥാര്‍ഥികളാണ് ജനവിധി തേടുന്നത്. ത്രികോണ മത്സരമാണ് പഞ്ചാബില്‍ പ്രതീക്ഷിക്കുന്നത്. നിലവില്‍ പഞ്ചാബില്‍ ബിജെപി-അകാലിദള്‍ സഖ്യമാണ് ഭരിക്കുന്നത്. കോണ്‍ഗ്രസും, ആം ആദ്മി പാര്‍ട്ടിയും സഖ്യത്തിന് വെല്ലുവിളിയുര്‍ത്തി പോരാട്ടം കടുപ്പിച്ചിരിക്കുകയാണ്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍