UPDATES

ന്യൂസ് അപ്ഡേറ്റ്സ്

പോണ്ടിച്ചേരി സര്‍വകലാശാല; വിദ്യാര്‍ത്ഥി സമരം വിജയം

ഹോസ്റ്റല്‍ സൗകര്യം ലഭ്യമാക്കാമെന്ന് അധികൃതരുടെ ഉറപ്പ്

പോണ്ടിച്ചേരി യൂണിവേസിറ്റി സമരം വിജയം. പെണ്‍കുട്ടികള്‍ക്ക് മതിയായ ഹോസ്റ്റല്‍ സൗകര്യം ഇല്ലെന്ന് കാണിച്ച് വിദ്യാര്‍ഥികള്‍ നടത്തി വന്ന സമരം വിജയം കണ്ടു. ഇന്ന് യൂണിവേഴ്‌സിറ്റി രജിസ്ട്രാറുമായി നടത്തിയ ചര്‍ച്ചയില്‍, ആണ്‍കുട്ടികള്‍ക്കായി പണി കഴിപ്പിച്ച പുതിയ ഹോസ്റ്റല്‍ തുറന്ന് നല്‍കാം എന്ന് വിദ്യാര്‍ത്ഥികള്‍ക്ക് ഉറപ്പ് കൊടുത്തിട്ടുണ്ട്.

വിദ്യാര്‍ത്ഥിനികള്‍, കൂട്ടത്തോടെ റോഡില്‍ ഇറങ്ങികിടന്നിട്ടും, വിഷയത്തില്‍ ഉദാസീന നിലപാട് കാണിച്ച അധികൃതര്‍ ഒടുവില്‍ അയയുകയായിരുന്നു. ഇന്ന് അനുകൂല തീരുമാനം ഉണ്ടായില്ലെങ്കില്‍ അനിശ്ചിത കാല നിരാഹാര സമരം നടത്തും എന്ന് വിദ്യാര്‍ഥികള്‍ അറിയിച്ചതിനെ തുടര്‍ന്നാണിത്.

പെണ്‍കുട്ടികള്‍ക്ക് ഹോസ്റ്റല്‍ ലഭ്യത കുറവാണ് എന്ന കാണിച്ച് കൊണ്ട് കഴിഞ്ഞ ദിവസം വിദ്യാര്‍ഥികള്‍ വൈസ് ചാന്‍സിലറെ കണ്ടിരുന്നു. എന്നാല്‍ ഹോസ്റ്റല്‍ നല്‍കാന്‍ കഴിയില്ല എന്ന് വി.സി വ്യക്തമാക്കിയതോടെയാണു വിദ്യാര്‍ഥികള്‍ സമരരംഗത്ത് ഇറങ്ങിയത്. ഇരുന്നൂറോളം വിദ്യാര്‍ഥികള്‍ യൂണിവേഴ്‌സിറ്റി ഗേറ്റ് ഉപരോധിക്കുകയായിരുന്നു. വി.സി നേരിട്ട് വന്നു പ്രതിവിധി കാണാതെ ഉപരോധത്തില്‍ നിന്നു മാറില്ല എന്ന നിലപാടിലായിരുന്നു വിദ്യാര്‍ഥികള്‍. നിലവില്‍ ആണ്‍കുട്ടികള്‍ക്ക് 11 ഹോസ്റ്റല്‍ ഉള്ളപ്പോള്‍, പെണ്‍കുട്ടികള്‍ക്ക് 7 ഹോസ്റ്റലുകള്‍ മാത്രമേ യൂണിവേസിറ്റിയില്‍ ഉള്ളു. നിര്‍മാണം പൂര്‍ത്തിയായ ഒരു ഹോസ്റ്റല്‍ ഉണ്ടായിട്ടും വിദ്യാര്‍ത്ഥിനികള്‍ക്ക് ഹോസ്റ്റല്‍ നല്‍കില്ല എന്ന് അധികൃതര്‍ നിലപാട് എടുത്തതാണ് വിദ്യാര്‍ഥികളെ പ്രകോപിപ്പിച്ചത്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍