UPDATES

വിദേശം

വത്തിക്കാനും റഷ്യയും ക്യൂബയില്‍ കണ്ടുമുട്ടും

Avatar

ആന്‍ഡ്രൂ റോത്
(വാഷിങ്ടണ്‍ പോസ്റ്റ്)

ഫ്രാന്‍സിസ് മാര്‍പാപ്പയും റഷ്യന്‍ ഓര്‍ത്തഡോക്‌സ് ചര്‍ച്ച് പാത്രിയാര്‍ക്കീസ് കിരില്‍ ഒന്നാമനും ആദ്യമായി അടുത്ത വെള്ളിയാഴ്ച ക്യൂബയില്‍ കൂടിക്കാഴ്ച നടത്തും. ക്രിസ്തുമതത്തില്‍ആയിരത്തോളം വര്‍ഷങ്ങളായി  നിലവിലുള്ള കിഴക്ക് – പടിഞ്ഞാറ് അന്തരം കുറയ്ക്കുന്നതിന്റെ ഭാഗമായാണിത്.

ജോസ് മാര്‍ട്ടി രാജ്യാന്തര വിമാനത്താവളത്തില്‍ നടക്കുന്ന കൂടിക്കാഴ്ചയില്‍ ഇരുവരും സംയുക്തപ്രസ്താവനയില്‍ ഒപ്പു വയ്ക്കും. പദവിയിലിരിക്കുന്ന ഒരു മാര്‍പാപ്പയും റഷ്യന്‍ പാത്രിയര്‍ക്കീസും തമ്മില്‍ കൂടിക്കാണുന്നത് ഇതാദ്യമായാണ്. മെക്‌സിക്കോയില്‍ ആറുദിവസത്തെ സന്ദര്‍ശനത്തിനു പുറപ്പെടുന്ന മാര്‍പാപ്പ അതിനുമുന്‍പാണ് ക്യൂബയിലെത്തുക.

‘കത്തോലിക്കാ സഭയുടെയും റഷ്യന്‍ ഓര്‍ത്തഡോക്‌സ് ചര്‍ച്ചിന്റെയും പരമാദ്ധ്യക്ഷന്മാര്‍ തമ്മില്‍ വളരെക്കാലത്തെ തയാറെടുപ്പിനുശേഷം നടക്കുന്ന ഈ കൂടിക്കാഴ്ച ചരിത്രത്തില്‍ ആദ്യമാണ്. രണ്ടു വിഭാഗങ്ങളും തമ്മിലുള്ള ബന്ധത്തില്‍ ഇത് നാഴികക്കല്ലാകു’മെന്ന് സംയുക്ത വാര്‍ത്താക്കുറിപ്പ് പറയുന്നു.

സന്മനസുള്ള എല്ലാവര്‍ക്കും കൂടിക്കാഴ്ച പ്രത്യാശയുടെ അടയാളമായിരിക്കുമെന്ന് വത്തിക്കാനും മോസ്‌കോ പാത്രിയാര്‍ക്കീസ് കാര്യാലയവും പ്രതീക്ഷിക്കുന്നു. കൂടിക്കാഴ്ച നല്ല ഫലങ്ങളുണ്ടാക്കാനായി പ്രാര്‍ത്ഥിക്കണമെന്ന് എല്ലാ ക്രിസ്ത്യാനികളോടും അഭ്യര്‍ത്ഥിക്കുന്നു.’

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍