UPDATES

വൈറല്‍

“പോപ്പ് സ്‌കോച്ചടിക്കുമ്പോള്‍ നമുക്കിട്ട് ആപ്പടിക്കല്ലേ?” കത്തോലിക്ക പുരോഹിതരോട് വിശ്വാസികള്‍ക്ക് പറയാനുള്ളത്

ഫ്രാന്‍സിസ് മാര്‍പാപ്പയ്ക്ക് ബ്രിട്ടീഷ് രാജ്ഞി എലിസബത്തും ഭര്‍ത്താവ് ഫിലിപ്പും സ്‌കോച്ച് വിസ്‌കി സമ്മാനമായി നല്‍കുന്ന ചിത്രവുമായാണ് റോയ് മാത്യുവിന്റെ പോസ്റ്റ്.

എല്‍ഡിഎഫ് സര്‍ക്കാരിന്റെ മദ്യനയതത്തിനും ബാറുകള്‍ വീണ്ടും തുറക്കാനുള്ള ശ്രമങ്ങള്‍ക്കും എതിരെ പ്രതിഷേധവുമായി രംഗത്തുള്ള കത്തോലിക്ക സഭാ നേതൃത്വത്തിനെതിരെ രൂക്ഷവിമര്‍ശനമാണ് ഉയരുന്നത്. എക്കാലത്തും മദ്യ ഉപഭോഗത്തെ പ്രോത്സാഹിപ്പിക്കുകയും മദ്യനിരോധനം എന്ന ആവശ്യത്തെ എതിര്‍ക്കുകയും ചെയ്ത പാരമ്പര്യമാണ് ലോകത്ത് എല്ലായിടത്തും കത്തോലിക്ക സഭാ നേതൃത്വത്തിനുള്ളതെന്ന് മാദ്ധ്യമപ്രവര്‍ത്തകന്‍ റോയ് മാത്യു ഫേസ്ബുക്ക് പോസ്റ്റില്‍ ഓര്‍മ്മപ്പെടുത്തുന്നു. ഫ്രാന്‍സിസ് മാര്‍പാപ്പയ്ക്ക് ബ്രിട്ടീഷ് രാജ്ഞി എലിസബത്തും ഭര്‍ത്താവ് ഫിലിപ്പും സ്‌കോച്ച് വിസ്‌കി സമ്മാനമായി നല്‍കുന്ന ചിത്രവുമായാണ് റോയ് മാത്യുവിന്റെ പോസ്റ്റ്.

മദ്യനിരോധനം ആവശ്യപ്പെട്ടുള്ള നിലപാട് തിരുത്തണമെന്ന് ആവശ്യപ്പെട്ട് ഗാന്ധിജിക്ക് കത്തയച്ച പാരമ്പര്യമാണ് ഇന്ത്യയിലെ കത്തോലിക്കാ ബിഷപ്പുമാര്‍ക്കുള്ളതെന്ന് റോയ് മാത്യൂ ചൂണ്ടിക്കാട്ടുന്നു. ലോകത്ത് മദ്യ വ്യവസായം ആദ്യം ആരംഭിച്ചത് കത്തോലിക്കാ സഭയാണ്. സഭയുടെ കീഴില്‍ വൈന്‍ വാറ്റു കേന്ദ്രങ്ങള്‍ ഉള്‍പ്പടെ ഇപ്പോഴും ധാരാളം മദ്യ നിര്‍മ്മാണ യൂണിറ്റുകളുണ്ട്. ആഗോളതലത്തില്‍ മദ്യനിരോധനം എന്നൊരു നയമേ കത്തോലിക്ക സഭയ്ക്കില്ലെന്നും കൂടുതല്‍ വൈന്‍ ലൈസന്‍സിനായി കേരളത്തിലെ പുരോഹിതര്‍ സര്‍ക്കാരില്‍ സമ്മര്‍ദ്ദം ചെലുത്തിക്കൊണ്ടിരിക്കുകയാണെ്ന്നും റോയ് മാത്യു പരിഹസിക്കുന്നു.

റോയ് മാത്യുവിന്റെ ഫേസ്ബുക്ക് പോസ്റ്റ്:

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍