UPDATES

വിദേശം

പോപ്പിന്റെ സന്ദര്‍ശനവും ഒരു പിടി ആശങ്കകളും പോപ്പിനെ സ്വീകരിക്കാനുള്ള ഫിലാഡല്‍ഫിയയുടെ പദ്ധതികള്‍ അത്ര സ്വര്‍ഗീയമല്ല

Avatar

ഫ്രാന്‍കെസ് സ്റ്റെഡ് സെല്ലേഴ്‌സ്ദ/ വാഷിങ്ടണ്‍ പോസ്റ്റ്‌

പലവ്യഞ്ജനങ്ങളും നിര്‍ദ്ദിഷ്ട മരുുകളും സമര്‍പ്പിക്കണമൊണ് ഫിലോഡെല്‍ഫിയ മേയര്‍ ഉപദേശിക്കുന്നത്. കടന്നു കയറാനാവാത്ത വിധത്തില്‍ ശക്തമായ പാപ്പല്‍ സുരക്ഷയുടെ മൂന്ന് വലയങ്ങളെ അതിജീവിച്ച് ശുദ്ധമായ ഉല്‍പന്നങ്ങള്‍ കടത്താന്‍ കഴിയുമോ എന്ന് ഉറപ്പില്ലാത്ത സിറ്റി സെന്റര്‍ റസ്റ്റോറണ്ടുകള്‍ക്ക് ഒരു അവസാന ശ്രമം നടത്തണോ കടപൂട്ടിയിടണമോ എന്ന് ഇനിയും നിശ്ചയിക്കാന്‍ സാധിച്ചിട്ടില്ല.

കൂടാതെ എവിടെയാണ് ഇത്രയും തീര്‍ത്ഥാടകര്‍ തങ്ങളുടെ ക്ഷീണിതമായ തലചായ്ക്കുക? ഡെലവേര്‍ നദിയില്‍ നങ്കൂരമിട്ടിരിക്കുന്ന യുദ്ധക്കപ്പലില്‍ ഒന്നിന് മുകളില്‍ ഒന്നായി അടുക്കിയിരിക്കുന്ന കിടക്കകള്‍ ഒന്നിന് ഒരു രാത്രിക്ക് 75 ഡോളര്‍ മുടക്കി തലചായ്ക്കണമോ? അതോ ന്യൂ ജേഴ്‌സിയിലെ ഒരു പാരീഷിലെ 240 അംഗങ്ങള്‍ താമസിക്കാന്‍ പദ്ധതിയിടുന്ന ഫിലാഡെഫിയ മൃഗശാലയില്‍ തലചായ്ക്കണമോ?

‘അവര്‍ക്ക് മാര്‍പ്പാപ്പയുടെ ചടങ്ങുകളിലെ കാഴ്ചകളും മൃഗശാലയിലെ കാഴ്ചകളും ആസ്വദിക്കാന്‍ സാധിക്കും,’ എന്ന് ഈ രണ്ട് ദൃശ്യങ്ങളും എങ്ങനെ സംയോജിക്കുമെന്നതിനെ കുറിച്ച് പ്രത്യക്ഷത്തില്‍ തന്നെ യാതൊരു ധാരണയുമില്ലാത്ത ഒരു വക്താവ് പറയുന്നു.

കുടുംബ പ്രശ്‌നങ്ങളെ സംബന്ധിച്ച ഒരു ആഗോള കത്തോലിക്ക യോഗത്തില്‍ സംബന്ധിക്കുന്നതിനായി 1.5 മില്യണ്‍ ജനങ്ങള്‍ ഈ നഗരം സന്ദര്‍ശിക്കുമെന്നാണ് കണക്കാക്കപ്പെടുന്നത്. സെപ്തംബര്‍ 26-ന്റെ വാരാന്ത്യത്തില്‍ മാര്‍പ്പാപ്പ ഈ യോഗത്തില്‍ സംബന്ധിക്കാന്‍ എത്തുന്നു എന്നതാണ് അതിന്റെ പ്രധാന ആകര്‍ഷണീയത. സ്വാതന്ത്ര്യ ഹാളിലും ഒരു സെമിനാരിയിലും ജയിലിലും സന്ദര്‍ശനങ്ങള്‍ നടത്തുന്ന മാര്‍പ്പാപ്പയുടെ യാത്രാ പരിപാടികള്‍, സില്‍വസ്റ്റര്‍ സ്റ്റാലന്റെ ‘റോക്കി’യിലൂടെ പ്രശസ്തമായ പടവുകള്‍ ഉള്ള കലാ മ്യൂസിയത്തിന് സമീപമുള്ള ബഞ്ചമിന്‍ ഫ്രാങ്ക്‌ളിന്‍ പാര്‍ക്ക് വേയില്‍ പൊതു കുര്‍ബാനയ്ക്ക് അദ്ദേഹം ആ ഞായറാഴ്ച അദ്ധ്യക്ഷം വഹിക്കുന്നതോടെ സമാപിക്കും.

നഗരത്തിലെ വ്യാപാര കേന്ദ്രങ്ങളിലൂടെ വാരാന്ത്യത്തില്‍ വാഹനമോടിക്കുന്നത് നിരോധിക്കുകയും ട്രെയിന്‍ ടിക്കറ്റുകള്‍ നേടുന്നതിന് വളരെ സങ്കീര്‍ണമായ രീതികള്‍ നടപ്പിലാക്കുകയും ചെയ്തതുള്‍പ്പെടെ വളരെ കടുത്ത സുരക്ഷ നടപടികള്‍ സ്വീകരിക്കുകയും എന്നാല്‍ അവയ്ക്ക് വേണ്ട വിധത്തില്‍ പ്രചാരം നല്‍കാതിരിക്കുകയും ചെയ്തതിന് ഫിലാഡല്‍ഫിയക്കാരില്‍ നിന്നും കടുത്ത വിമര്‍ശനമാണ് നഗരസഭാധികൃതര്‍ക്ക് ലഭിക്കുന്നത്.

ട്വിറ്ററില്‍ ചിലരെങ്കിലും #popeapocalype എന്ന് കുറിക്കുന്ന തരത്തിലേക്ക് പ്രതിഷേധ തരംഗങ്ങള്‍ വളര്‍ന്നതിനെ തുടര്‍ന്ന് ആത്മീയ വിചാരങ്ങള്‍ മാറ്റി വച്ചുകൊണ്ട്, ‘സുരക്ഷ, വിന്യാസങ്ങള്‍, യാത്ര സൗകര്യങ്ങള്‍ തുടങ്ങിയവയില്‍ ഉണ്ടാകാവുന്ന പ്രശ്‌നങ്ങള്‍ക്ക് അമിത പ്രാധാന്യം നല്‍കാനുള്ള പ്രവണതക്ക്’ എതിരെ മുറിയിപ്പുകള്‍ നല്‍കാന്‍ ഫിലാഡെല്‍ഫിയ ആര്‍ച്ച് ബിഷപ്പ് ചാള്‍സ് ചാപ്പുട്ട് നിര്‍ബന്ധിതനായി.

എന്നാല്‍ എവിടെയാണ് പ്രാര്‍ത്ഥിക്കേണ്ടത് എന്നതില്‍ തുടങ്ങി ക്ഷീണിതരായ ഓമനകളെ എങ്ങനെ കൈകാര്യം ചെയ്യണം എന്നത് ഉള്‍പ്പെടെ വിവരിക്കുന്ന ‘പാപ്പല്‍ പ്ലേബുക്ക്’ പുറത്തിറക്കി ആശങ്കകള്‍ ശമിപ്പിക്കാനാണ് മേയര്‍ ശ്രമിക്കുന്നത്. ഫിലാഡെല്‍ഫിയ ഇപ്പോഴും വാണിജ്യത്തിന് തുറന്നിരിക്കുകയാണെന്ന് സാധ്യതയുള്ള തീര്‍ത്ഥാടകരെ ബോധ്യപ്പെടുത്തുന്നതിനായി കഴിഞ്ഞ ആഴ്ച നഗരം ‘ഞാന്‍ അവിടെയുണ്ടാവും’ എന്ന പ്രചാരണത്തിന് തുടക്കം കുറിച്ചിരുന്നു.

‘എന്താണ് പ്രതീക്ഷിക്കേണ്ടതെന്ന് ഒരു പിടിത്തവുമില്ല,’ എന്ന് അനിശ്ചതത്വങ്ങള്‍ക്കിടയിലും വലിയ വ്യാപാരം നടക്കുമെന്ന പ്രതീക്ഷ വച്ച് പുലര്‍ത്തുന്ന ലൂസിയ മാഗ്ദ പറയുന്നു. പാര്‍ക്ക് വേയ്ക്ക് സമീപം ബിഷപ്‌സ് കോളര്‍ എന്ന ബാറിന്റെ മാനേജരാണിവര്‍. ജീവനക്കാരുടെ എണ്ണം വര്‍ദ്ധിപ്പിക്കുന്നതിനൊപ്പം തന്നെ സാധന വിതരണത്തില്‍ അനിശ്ചിതത്വം നിലനില്‍ക്കുന്നതിനാല്‍ മെനുവിലെ വിഭവങ്ങള്‍ വെട്ടിക്കുറയ്ക്കുന്ന തിരക്കിലുമാണവര്‍. വിതരണത്തെ സംബന്ധിച്ച മഗ്ദയുടെ ആശങ്ക കരാറടിസ്ഥാനത്തില്‍ ഭക്ഷ്യവിതരണം നടത്തുന്ന ഭീമന്‍ സ്ഥാപനമായ റീഡിംഗ് ടെര്‍മിനല്‍ മാര്‍ക്കറ്റും പങ്കുവയ്ക്കുന്നു. ഈ സമയത്ത് തുറന്ന് പ്രവര്‍ത്തിക്കുന്നത് സംബന്ധിച്ച അനിശ്ചിതത്വം അവര്‍ പരിഹരിച്ചത് സമീപ ദിവസങ്ങളിലാണ്.

‘ഗതാഗതമാര്‍ഗ്ഗങ്ങള്‍ മാറിക്കൊണ്ടേയിരിക്കുന്നു,’ എന്ന് മഗ്ദ ചൂണ്ടിക്കാട്ടുന്നു. ‘മാറ്റങ്ങള്‍ ഈ ആഴ്ച അവസാനം വരെ തുടരുമെന്നാണ് ഞാന്‍ കരുതുന്നത്.’ മാര്‍പ്പാപ്പയെ സ്വാഗതം ചെയ്യാനുള്ള ഒരുക്കള്‍ അമിതമായാലും കുറവായാലും, വാഷിംഗ്ടണിനും ന്യൂയോര്‍ക്കിനുമിടയിലുള്ള ഒരു രണ്ടാംതരം വിശ്രമകേന്ദ്രം മാത്രമായിരിക്കും ഫിലാഡെല്‍ഫിയ എന്ന ധാരണ അവര്‍ ഉറപ്പിക്കാന്‍ ഒരുങ്ങുകയാണ് എന്ന തോന്നല്‍ വ്യാപകമായിട്ടുണ്ട്. മറ്റ് രണ്ട് നഗരങ്ങളും മാര്‍പ്പാപ്പയുടെ വരവ് വന്‍ആഘോഷമാക്കാനുള്ള തയ്യാറെടുപ്പിലാണ്.

മോട്ടോര്‍ വാഹനങ്ങളെക്കാള്‍ രഥങ്ങള്‍ക്ക് അനുയോജ്യമായ രീതിയില്‍ നിര്‍മ്മിച്ചിരിക്കുന്ന കൗതുകരമായ കൊളോണിയല്‍ തെരുവുകളുള്ള ഫിലാഡെല്‍ഫിയയ്ക്ക് പക്ഷെ പ്രസിഡന്റിന്റെ ഉദ്ഘാടനങ്ങളും ലോക നേതാക്കളുടെ സന്ദര്‍ശനങ്ങളും പോലെ വന്‍ജനാവലികളെ ഉള്‍ക്കൊള്ളാന്‍ വാഷിംഗ്ടണിലെ വിശാല ചത്വരങ്ങള്‍ക്കുള്ള പോലെയുള്ള അനുഭവസമ്പത്തില്ല.

‘ന്യൂയോര്‍ക്കിലേക്ക് ആര് വരുന്നു എന്ന് ഞാന്‍ ശ്രദ്ധിക്കാറില്ല. കാരണം, ഒറ്റ ദിവസം കൊണ്ട് ജനസംഖ്യ എട്ട് മില്യണില്‍ നിന്നും 16 ആയി വര്‍ദ്ധിക്കാന്‍ പോകുന്നില്ല,’ എന്ന് ഫിലാഡെല്‍ഫിയ കലാ മ്യൂസിയത്തിന് സമീപത്ത് വാടക കെട്ടിടം നടത്തുകയും വിശുദ്ധന്റെ സന്ദര്‍ശനം പ്രമാണിച്ച് അതിഥികളുടെ ഒരു പ്രവാഹം പ്രതീക്ഷിക്കുകയും ചെയ്യുന്ന ചാള്‍സ് ലെയ്റ്റ പറയുന്നു.

നഗര ഭൂപടത്തെ വര്‍ണവരകള്‍ കൊണ്ട് പുതുക്കി വരച്ചു കൊണ്ട് പാപ്പയുടെ സന്ദര്‍ശനമെന്ന മഹാപ്രളയത്തിന് തയ്യാറെടുക്കുകയാണ് അധികൃതര്‍. പച്ചയില്‍ അടയാളപ്പെടുത്തുന്ന മൂന്ന് ചതുരശ്ര മൈല്‍ ‘ട്രാഫിക് ബോക്‌സില്‍’ കടന്നു വരുന്ന ഗതാഗതങ്ങള്‍ അനുവദിക്കില്ല. അതിനുള്ളിലെ കറുത്ത ‘സുരക്ഷിത വാഹന ചുറ്റളവിലേക്ക്’ സ്വകാര്യ കാറുകളെ ആകര്‍ഷിക്കും. അതിന്റെയും ഉള്ളിലുള്ള ചുവന്ന വേലിയാല്‍ അടയാളപ്പെടുത്തപ്പെട്ടിരിക്കുന്ന ‘സുരക്ഷിത ചുറ്റളവില്‍’ കാല്‍ നടക്കാര്‍ക്ക് എയര്‍പോര്‍ട്ടിലും മറ്റും ഏര്‍പ്പെടുത്തിയിരിക്കുന്ന തരത്തിലുള്ള സുരക്ഷ പരിശോധനയ്ക്ക് വിധേയരാകേണ്ടി വരും.

നഗരത്തില്‍ മൊത്തത്തിലുള്ള 11,500 ഹോട്ടല്‍ മുറികളും ബുക്ക് ചെയ്യപ്പെട്ടു എന്ന അഭ്യൂഹങ്ങള്‍ക്കുള്ള മറുപടിയായി വേള്‍ഡ് മീറ്റിംഗ് ഫോര്‍ ഫാമിലീസ് ജൂലൈയില്‍ ഇങ്ങനെ ഒരു പ്രസ്താവന പുറത്തിറക്കി: ‘ഒരു വ്യക്തിയോട് ‘സൗകര്യങ്ങള്‍’ ലഭ്യമല്ല എന്ന് പറയുമ്പോള്‍ ഹോട്ടല്‍ മുറികളെല്ലാം ‘വിറ്റുപോയി’ എന്ന് അതുകൊണ്ട് അര്‍ത്ഥമാക്കുന്നില്ല. എന്നാല്‍ സൗകര്യങ്ങളെല്ലാം പൂര്‍ണമായും പ്രവര്‍ത്തനത്തിലാവുന്നതോടെ ഹോട്ടല്‍ മുറികള്‍ നിറയും എന്നാണ് ഞങ്ങള്‍ പ്രതീക്ഷിക്കുന്നത്…അതിനാല്‍ താമസിക്കുന്നതിനായി സമാന്തര മാര്‍ഗ്ഗങ്ങള്‍ തേടാന്‍ ഞങ്ങള്‍ ജനങ്ങളോട് അഭ്യര്‍ത്ഥിക്കുന്നു.’

‘താങ്ങാവുന്ന നിരക്കില്‍ ധാരാളം മുറികള്‍ ലഭ്യമാണ്, എന്ന് വിശാല ഫിലാഡെല്‍ഫിയ ഹോട്ടല്‍ അസോസിയേഷന്‍ എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ എഡ് ഗ്രോസ് കഴിഞ്ഞയാഴ്ച വ്യക്തമാക്കിയിരുന്നു. എന്നാല്‍ അവയെല്ലാം അതിവേഗം ബുക്ക് ചെയ്യപ്പെടുമെന്നും അദ്ദേഹം പ്രതീക്ഷിക്കുന്നു.

ഇതിനിടയില്‍ ‘താങ്ങാവുന്ന വാടകയ്ക്ക്’ ‘ഒരു കുടുംബത്തെ പാര്‍പ്പിക്കുക’ എന്ന പദ്ധതിയുടെ ഭാഗമായി 120 മൈല്‍ ചുറ്റളവിലുള്ള 2,600-ല്‍ ഏറെ കുടുംബങ്ങള്‍ അതിഥികള്‍ക്ക് സംരക്ഷണം വാഗ്ദാനം ചെയ്തിട്ടുണ്ട്. അസൗകര്യങ്ങള്‍ ലാഭകരമാക്കി മാറ്റാം എന്ന് പ്രതീക്ഷിക്കുന്ന മറ്റ് ചില വിരുതര്‍ റൂമുകളും വീടുകളും കുറഞ്ഞപക്ഷം ക്രെയ്ഗ്ലിറ്റിലും എയര്‍ബിന്‍ബിലും ഒരു ഹൗസ്‌ബോട്ടെങ്കിലും തയ്യാറാക്കി കാത്തിരിക്കുന്നു. താല്‍പര്യം വല്ലാതെ വര്‍ദ്ധിച്ചിരിക്കുന്നതായി പാര്‍ക്ക് വേയ്ക്ക് സമീപമുള്ള റിയല്‍ എസ്റ്റേറ്റ് ഏജന്റ് ജൂലിയ വെല്‍ക്കെര്‍ പറയുന്നു.

‘സാമൂഹിക സേവനത്തിന്റെ’ ഭാഗമായി ഇവര്‍ സ്വന്തമായി വാടകയ്ക്ക് നല്‍കൂ എന്ന പേരില്‍ തുടര്‍ സെമിനാറുകള്‍ സംഘടിപ്പിക്കുകയും ചെയ്യുന്നുണ്ട്. അവിടെ ബാധ്യത ഇന്‍ഷ്വറന്‍സുകളെ കുറിച്ചും വില പിടിപ്പുള്ള സാധനങ്ങള്‍ മോഷണം പോകാതെ സംരക്ഷിക്കുന്നതിനുള്ള മാര്‍ഗ്ഗരേഖകളെ കുറിച്ചും വാചാലയാകുന്നു. സ്വയം തൊഴില്‍ കണ്ടെത്തുന്നവരെ കുറിച്ച് ‘സമ്മിശ്ര പ്രതികരണമാണ്’ വെല്‍ക്കറിന് ലഭിക്കുന്നത്. തുടക്കം മുതല്‍ തന്നെ ‘വരുന്ന ജനങ്ങളുടെ ആവശ്യങ്ങളെക്കാള്‍ വില്‍ക്കാന്‍ തയ്യാറായിരിക്കുന്നവര്‍ക്കാണ് കൂടുതല്‍ ആവേശമെന്ന്’ ജനുവരി ഒരു സൈറ്റ് നിര്‍മ്മിച്ച ഡിജിറ്റല്‍ വ്യാപാരിയായ ബ്രന്റ് റോവ്‌നര്‍ പറയുന്നു. 

പ്രതിമാസം 7000 സന്ദര്‍ശകരുള്ള popedelphia.com  എന്ന തന്റെ വെബ്‌സൈറ്റ് നന്നായി പോകുന്നുണ്ട് എന്നാണ് റോവ്‌നറുടെ അഭിപ്രായം. 500 പേര്‍ വില്‍പന വിവരങ്ങള്‍ ഇതിനകം സൈറ്റില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. മാത്രമല്ല കമ്പോള ന്യായവില അറിയുന്നതിനായി ഒരു “pope rent calculator” സൈറ്റിലുണ്ട്. എന്നാല്‍ ആവശ്യക്കാര്‍ വളരെ കുറവാണ്.

മാല്‍വേണിലെ ആറ് കിടക്കകളുള്ള ‘സ്വകാര്യ എസ്‌റ്റേറ്റിന്റെ’ വാടകയായി 25,000 ഡോളര്‍ മുടക്കാന്‍ ആഗ്രഹിക്കുന്നവരെ സംബന്ധിച്ചിടത്തോളം പ്രദേശിക റയില്‍ കമ്പനിയുടെ കുഴപ്പിക്കുന്ന പദ്ധതികളെ ആശ്രയിക്കേണ്ടി വരും. ഫില്ലീസ് 2008 ലോക സീരീസ് വിജയത്തെ തുടര്‍ന്നുണ്ടായ തിരക്ക് ആവര്‍ത്തിക്കാതിരിക്കുന്നതിനായി എസ്ഇപിടിഎ ‘പോപ്പ് പാസുകള്‍ക്കായി’ ജൂലൈയില്‍ ഒരു വെബ്‌സൈറ്റ് ആരംഭിച്ചു. എന്നാല്‍ 203 ടിക്കറ്റുകള്‍ക്കായുള്ള 28 അപേക്ഷകള്‍ സ്വീകരിച്ചതോടെ വെബ്‌സൈറ്റ് തകരുകയും ആയിരങ്ങള്‍ക്ക് ഓണ്‍ലൈന്‍ ലോട്ടറിയിലൂടെ ടിക്കറ്റ് വിതരണം ചെയ്യേണ്ട സാഹചര്യവും ഉണ്ടായി. ഇത് ഓഗസ്റ്റ് പകുതിയോടെ അവസാനിച്ചു. ഇപ്പോള്‍ ഏതാനും ചില സ്‌റ്റേഷനുകള്‍ മാത്രമാണ് പാസുകള്‍ ലഭ്യമാകുന്നത്.

ഗതാഗത നിയന്ത്രണങ്ങള്‍ നിലനില്‍ക്കുന്നതിനാല്‍ സ്വകാര്യ കാറുകള്‍ എന്ന ആശയം പ്രാവര്‍ത്തികമല്ല. ഫിലാഡല്‍ഫിയ ‘നടക്കാന്‍ ഏറ്റവും സുഖമുള്ള നാലാമത്തെ നഗരമാണ്’ എന്ന് ചൂണ്ടിക്കാട്ടി ‘കാല്‍നടയ്ക്ക് തയ്യാറായി വരിക’ എന്ന സന്ദേശമാണ് വേള്‍ഡ് മീറ്റിംഗ് ഓഫ് ഫാമിലീസ് മുന്നോട്ട് വയ്ക്കുന്നത്.

എന്നാല്‍ തങ്ങളുടെ മൂന്നാമത്തെ മാര്‍പ്പാപ്പ ക്വയര്‍ പരിശീലനത്തിനായി സെന്റ് പീറ്ററിന്റെയും പോളിന്റെയും കത്തീഡ്രല്‍ ബസേലിക്കയില്‍ സമീപ സായാഹ്നങ്ങളിലൊന്നില്‍ തടിച്ചു കൂടിയവരുടെ ആവേശത്തെ തടയാന്‍ സൗകര്യങ്ങളുടെ അഭാവങ്ങള്‍ക്ക് സാധിക്കുന്നില്ല.

ഓഫീസ് ഓഫ് ഡിവൈന്‍ വര്‍ഷിപ്പിലെ അസോസിയേറ്റ് ഡയറക്ടറും അ ദിവസത്തെ കാവല്‍ക്കാരിയുമായിരു ജീന്‍ മാഡന്‍, 350 മുതിര്‍വരെ മുകള്‍ തട്ടിലെ ഇരിപ്പിടങ്ങളിലേക്കും 50 ഹൈസ്‌കൂള്‍ വിദ്യാര്‍ത്ഥികളെ അടിത്തട്ടിലുള്ള പരിശീലന മുറിയിലേക്കും തെളിച്ചു കൊണ്ടുപോകുതില്‍ ദിവ്യമായ ക്ഷമയാണ് പ്രദര്‍ശിപ്പിച്ചത്. ‘താമസിക്കാന്‍ സ്ഥലമില്ലാത്ത ആളുകള്‍ ഇല്ല എന്നുറപ്പാക്കുക’ എന്ന് കത്തീഡ്രല്‍ വാതിലില്‍ നിന്ന് ആരോ ആക്രോശിക്കുന്നു. 

എന്നാല്‍ താമസസൗകര്യമില്ലാത്ത നാല്‍പ്പതോളം പേര്‍ ഒരു സമീപ ബസേലിക്കയ്ക്ക് അത്ര അകലത്തിലല്ലാത്ത പാര്‍ക്ക് വേയില്‍ തടിച്ചുകൂടി. ഓരോ രാത്രിയിലും അവരുടെ എണ്ണം വര്‍ദ്ധിച്ചുകൊണ്ടിരിക്കുകയാണ്. ഒരു സുരക്ഷ പരിശോധനയ്ക്കിടയില്‍ അവര്‍ക്ക് മാറിപ്പോകേണ്ടി വേക്കും. അതിന് ശേഷം എന്ത് സംഭവിക്കുമെന്ന് ഇപ്പോഴും വ്യക്തമല്ല. 

‘മാര്‍പ്പാപ്പയുടെ അജപാലന പ്രാധാന്യങ്ങള്‍’ മുന്നില്‍ കണ്ടുകൊണ്ട് ‘ഓരോ വ്യക്തിയുടേയും അഭിമാനം സംരക്ഷിക്കുന്ന’ തരത്തിലുള്ള ഒരു പദ്ധതി ആസൂത്രണം ചെയ്തുകൊണ്ടിരിക്കുകയാണെന്ന് വേള്‍ഡ് മീറ്റിംഗ് ഓഫ് ഫാമിലീസ് വക്താവ് പറയുന്നു. നിരവധി ആവശ്യങ്ങള്‍, നിരവധി തല്‍പരകക്ഷികള്‍. 

‘എനിക്ക് സങ്കല്‍പ്പിക്കാനാവുന്നില്ല,’ എന്ന് പാപ്പയുടെ സന്ദര്‍ശനത്തിന് ആവശ്യമായ ഏകോപനത്തെ കുറിച്ച് ആവലാതിപ്പെടുമ്പോഴും ‘ജീവിതത്തില്‍ ഒരിക്കല്‍ മാത്രം സംഭവിക്കുന്ന ചടങ്ങിന്’ പാടാന്‍ തിരഞ്ഞെടുക്കപ്പെട്ടതിലുള്ള പ്രത്യക്ഷ ആവേശം മറച്ച് പിടിക്കാതെ റേച്ചല്‍ ബ്ലോംകെര്‍ അത്ഭുതം കൂറുന്നു. 

‘അത് കഴിയുന്നത് വരെ ആകാംഷ അടക്കാന്‍ സാധിക്കില്ല,’ എന്ന് പുരുഷ ഗായകന്‍ മൈക്കിള്‍ ഹോഗ് കൂട്ടിച്ചേര്‍ക്കുന്നു.

‘നമുക്കെല്ലാവര്‍ക്കും ആമേന്‍ പറയാന്‍ സാധിക്കുമോ?’ ഒരു കോറസ് ഗായകന്‍ ആശങ്കപ്പെടുന്നു.

(ദ വാഷിങ്ടണ്‍ പോസ്റ്റിന്റെ സീനിയര്‍ റൈറ്ററും എഡിറ്ററുമാണ് ലേഖിക)

(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions) 

അഴിമുഖം യൂട്യൂബ് ചാനല്‍ സന്ദര്‍ശിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ഫ്രാന്‍കെസ് സ്റ്റെഡ് സെല്ലേഴ്‌സ്ദ
(വാഷിങ്ടണ്‍ പോസ്റ്റ്‌)

പലവ്യഞ്ജനങ്ങളും നിര്‍ദ്ദിഷ്ട മരുന്നുകളും മുന്‍കൂട്ടി സമര്‍പ്പിക്കണമെന്നാണ് ഫിലാഡെല്‍ഫിയ മേയര്‍ ഉപദേശിക്കുന്നത്. കടന്നു കയറാനാവാത്ത വിധത്തില്‍ ശക്തമായ പാപ്പല്‍ സുരക്ഷയുടെ മൂന്ന് വലയങ്ങളെ അതിജീവിച്ച് ശുദ്ധമായ ഉല്‍പന്നങ്ങള്‍ കടത്താന്‍ കഴിയുമോ എന്ന് ഉറപ്പില്ലാത്ത സിറ്റി സെന്റര്‍ റസ്റ്റോറന്‍റുകള്‍ക്ക് ഒരു അവസാന ശ്രമം നടത്തണോ കടപൂട്ടിയിടണമോ എന്ന് ഇനിയും നിശ്ചയിക്കാന്‍ സാധിച്ചിട്ടില്ല.

കൂടാതെ എവിടെയാണ് ഇത്രയും തീര്‍ത്ഥാടകര്‍ തങ്ങളുടെ ക്ഷീണിതമായ തലചായ്ക്കുക? ഡെലവേര്‍ നദിയില്‍ നങ്കൂരമിട്ടിരിക്കുന്ന യുദ്ധക്കപ്പലില്‍ ഒന്നിന് മുകളില്‍ ഒന്നായി അടുക്കിയിരിക്കുന്ന കിടക്കകള്‍ ഒന്നിന് ഒരു രാത്രിക്ക് 75 ഡോളര്‍ മുടക്കി തലചായ്ക്കണമോ? അതോ ന്യൂ ജേഴ്‌സിയിലെ ഒരു പാരീഷിലെ 240 അംഗങ്ങള്‍ താമസിക്കാന്‍ പദ്ധതിയിടുന്ന ഫിലാഡെല്‍ഫിയ മൃഗശാലയില്‍ തലചായ്ക്കണമോ?

‘അവര്‍ക്ക് മാര്‍പ്പാപ്പയുടെ ചടങ്ങുകളിലെ കാഴ്ചകളും മൃഗശാലയിലെ കാഴ്ചകളും ആസ്വദിക്കാന്‍ സാധിക്കും,’ എന്ന് ഈ രണ്ട് ദൃശ്യങ്ങളും എങ്ങനെ സംയോജിക്കുമെന്നതിനെ കുറിച്ച് പ്രത്യക്ഷത്തില്‍ തന്നെ യാതൊരു ധാരണയുമില്ലാത്ത ഒരു വക്താവ് പറയുന്നു.

കുടുംബ പ്രശ്‌നങ്ങളെ സംബന്ധിച്ച ഒരു ആഗോള കത്തോലിക്ക യോഗത്തില്‍ സംബന്ധിക്കുന്നതിനായി 1.5 മില്യണ്‍ ജനങ്ങള്‍ ഈ നഗരം സന്ദര്‍ശിക്കുമെന്നാണ് കണക്കാക്കപ്പെടുന്നത്. സെപ്തംബര്‍ 26-ന്റെ വാരാന്ത്യത്തില്‍ മാര്‍പ്പാപ്പ ഈ യോഗത്തില്‍ സംബന്ധിക്കാന്‍ എത്തുന്നു എന്നതാണ് അതിന്റെ പ്രധാന ആകര്‍ഷണീയത. സ്വാതന്ത്ര്യ ഹാളിലും ഒരു സെമിനാരിയിലും ജയിലിലും സന്ദര്‍ശനങ്ങള്‍ നടത്തുന്ന മാര്‍പ്പാപ്പയുടെ യാത്രാ പരിപാടികള്‍, സില്‍വസ്റ്റര്‍ സ്റ്റാലന്റെ ‘റോക്കി’യിലൂടെ പ്രശസ്തമായ പടവുകള്‍ ഉള്ള കലാ മ്യൂസിയത്തിന് സമീപമുള്ള ബഞ്ചമിന്‍ ഫ്രാങ്ക്‌ളിന്‍ പാര്‍ക്ക് വേയില്‍ പൊതു കുര്‍ബാനയ്ക്ക് അദ്ദേഹം ആ ഞായറാഴ്ച അദ്ധ്യക്ഷം വഹിക്കുന്നതോടെ സമാപിക്കും.

നഗരത്തിലെ വ്യാപാര കേന്ദ്രങ്ങളിലൂടെ വാരാന്ത്യത്തില്‍ വാഹനമോടിക്കുന്നത് നിരോധിക്കുകയും ട്രെയിന്‍ ടിക്കറ്റുകള്‍ നേടുന്നതിന് വളരെ സങ്കീര്‍ണമായ രീതികള്‍ നടപ്പിലാക്കുകയും ചെയ്തതുള്‍പ്പെടെ വളരെ കടുത്ത സുരക്ഷ നടപടികള്‍ സ്വീകരിക്കുകയും എന്നാല്‍ അവയ്ക്ക് വേണ്ട വിധത്തില്‍ പ്രചാരം നല്‍കാതിരിക്കുകയും ചെയ്തതിന് ഫിലാഡല്‍ഫിയക്കാരില്‍ നിന്നും കടുത്ത വിമര്‍ശനമാണ് നഗരസഭാധികൃതര്‍ക്ക് ലഭിക്കുന്നത്.

ട്വിറ്ററില്‍ ചിലരെങ്കിലും #popeapocalype എന്ന് കുറിക്കുന്ന തരത്തിലേക്ക് പ്രതിഷേധ തരംഗങ്ങള്‍ വളര്‍ന്നതിനെ തുടര്‍ന്ന് ആത്മീയ വിചാരങ്ങള്‍ മാറ്റി വച്ചുകൊണ്ട്, ‘സുരക്ഷ, വിന്യാസങ്ങള്‍, യാത്ര സൗകര്യങ്ങള്‍ തുടങ്ങിയവയില്‍ ഉണ്ടാകാവുന്ന പ്രശ്‌നങ്ങള്‍ക്ക് അമിത പ്രാധാന്യം നല്‍കാനുള്ള പ്രവണതക്ക്’ എതിരെ മുറിയിപ്പുകള്‍ നല്‍കാന്‍ ഫിലാഡെല്‍ഫിയ ആര്‍ച്ച് ബിഷപ്പ് ചാള്‍സ് ചാപ്പുട്ട് നിര്‍ബന്ധിതനായി.

എന്നാല്‍ എവിടെയാണ് പ്രാര്‍ത്ഥിക്കേണ്ടത് എന്നതില്‍ തുടങ്ങി ക്ഷീണിതരായ കുഞ്ഞുങ്ങളെ എങ്ങനെ കൈകാര്യം ചെയ്യണം എന്നത് ഉള്‍പ്പെടെ വിവരിക്കുന്ന ‘പാപ്പല്‍ പ്ലേബുക്ക്’ പുറത്തിറക്കി ആശങ്കകള്‍ ശമിപ്പിക്കാനാണ് മേയര്‍ ശ്രമിക്കുന്നത്. ഫിലാഡെല്‍ഫിയ ഇപ്പോഴും വാണിജ്യത്തിന് തുറന്നിരിക്കുകയാണെന്ന് തീര്‍ത്ഥാടകരെ ബോധ്യപ്പെടുത്തുന്നതിനായി കഴിഞ്ഞ ആഴ്ച നഗരം ‘ഞാന്‍ അവിടെയുണ്ടാവും’ എന്ന പ്രചാരണത്തിന് തുടക്കം കുറിച്ചിരുന്നു.

‘എന്താണ് പ്രതീക്ഷിക്കേണ്ടതെന്ന് ഒരു പിടിത്തവുമില്ല,’ എന്ന് അനിശ്ചതത്വങ്ങള്‍ക്കിടയിലും വലിയ വ്യാപാരം നടക്കുമെന്ന പ്രതീക്ഷ വച്ച് പുലര്‍ത്തുന്ന ലൂസിയ മാഗ്ദ പറയുന്നു. പാര്‍ക്ക് വേയ്ക്ക് സമീപം ബിഷപ്‌സ് കോളര്‍ എന്ന ബാറിന്റെ മാനേജരാണിവര്‍. ജീവനക്കാരുടെ എണ്ണം വര്‍ദ്ധിപ്പിക്കുന്നതിനൊപ്പം തന്നെ സാധന വിതരണത്തില്‍ അനിശ്ചിതത്വം നിലനില്‍ക്കുന്നതിനാല്‍ മെനുവിലെ വിഭവങ്ങള്‍ വെട്ടിക്കുറയ്ക്കുന്ന തിരക്കിലുമാണവര്‍. വിതരണത്തെ സംബന്ധിച്ച മഗ്ദയുടെ ആശങ്ക കരാറടിസ്ഥാനത്തില്‍ ഭക്ഷ്യവിതരണം നടത്തുന്ന ഭീമന്‍ സ്ഥാപനമായ റീഡിംഗ് ടെര്‍മിനല്‍ മാര്‍ക്കറ്റും പങ്കുവയ്ക്കുന്നു. ഈ സമയത്ത് തുറന്ന് പ്രവര്‍ത്തിക്കുന്നത് സംബന്ധിച്ച അനിശ്ചിതത്വം അവര്‍ പരിഹരിച്ചത് സമീപ ദിവസങ്ങളിലാണ്.

‘ഗതാഗതമാര്‍ഗ്ഗങ്ങള്‍ മാറിക്കൊണ്ടേയിരിക്കുന്നു,’ എന്ന് മഗ്ദ ചൂണ്ടിക്കാട്ടുന്നു. ‘മാറ്റങ്ങള്‍ ഈ ആഴ്ച അവസാനം വരെ തുടരുമെന്നാണ് ഞാന്‍ കരുതുന്നത്.’ മാര്‍പ്പാപ്പയെ സ്വാഗതം ചെയ്യാനുള്ള ഒരുക്കള്‍ അമിതമായാലും കുറവായാലും, വാഷിംഗ്ടണിനും ന്യൂയോര്‍ക്കിനുമിടയിലുള്ള ഒരു രണ്ടാംതരം വിശ്രമകേന്ദ്രം മാത്രമായിരിക്കും ഫിലാഡെല്‍ഫിയ എന്ന ധാരണ അവര്‍ ഉറപ്പിക്കാന്‍ ഒരുങ്ങുകയാണ് എന്ന തോന്നല്‍ വ്യാപകമായിട്ടുണ്ട്. മറ്റ് രണ്ട് നഗരങ്ങളും മാര്‍പ്പാപ്പയുടെ വരവ് വന്‍ആഘോഷമാക്കാനുള്ള തയ്യാറെടുപ്പിലാണ്.

മോട്ടോര്‍ വാഹനങ്ങളെക്കാള്‍ രഥങ്ങള്‍ക്ക് അനുയോജ്യമായ രീതിയില്‍ നിര്‍മ്മിച്ചിരിക്കുന്ന കൗതുകരമായ കൊളോണിയല്‍ തെരുവുകളുള്ള ഫിലാഡെല്‍ഫിയയ്ക്ക് പക്ഷെ പ്രസിഡന്റിന്റെ ഉദ്ഘാടനങ്ങളും ലോക നേതാക്കളുടെ സന്ദര്‍ശനങ്ങളും പോലെ വന്‍ജനാവലികളെ ഉള്‍ക്കൊള്ളാന്‍ വാഷിംഗ്ടണിലെ വിശാല ചത്വരങ്ങള്‍ക്കുള്ള പോലെയുള്ള അനുഭവസമ്പത്തില്ല.

‘ന്യൂയോര്‍ക്കിലേക്ക് ആര് വരുന്നു എന്ന് ഞാന്‍ ശ്രദ്ധിക്കാറില്ല. കാരണം, ഒറ്റ ദിവസം കൊണ്ട് ജനസംഖ്യ എട്ട് മില്യണില്‍ നിന്നും 16 ആയി വര്‍ദ്ധിക്കാന്‍ പോകുന്നില്ല,’ എന്ന് ഫിലാഡെല്‍ഫിയ കലാ മ്യൂസിയത്തിന് സമീപത്ത് വാടക കെട്ടിടം നടത്തുകയും വിശുദ്ധന്റെ സന്ദര്‍ശനം പ്രമാണിച്ച് അതിഥികളുടെ ഒരു പ്രവാഹം പ്രതീക്ഷിക്കുകയും ചെയ്യുന്ന ചാള്‍സ് ലെയ്റ്റ പറയുന്നു.

നഗര ഭൂപടത്തെ വര്‍ണവരകള്‍ കൊണ്ട് പുതുക്കി വരച്ചു കൊണ്ട് പാപ്പയുടെ സന്ദര്‍ശനമെന്ന മഹാപ്രളയത്തിന് തയ്യാറെടുക്കുകയാണ് അധികൃതര്‍. പച്ചയില്‍ അടയാളപ്പെടുത്തുന്ന മൂന്ന് ചതുരശ്ര മൈല്‍ ‘ട്രാഫിക് ബോക്‌സില്‍’ കടന്നു വരുന്ന ഗതാഗതങ്ങള്‍ അനുവദിക്കില്ല. അതിനുള്ളിലെ കറുത്ത ‘സുരക്ഷിത വാഹന ചുറ്റളവിലേക്ക്’ സ്വകാര്യ കാറുകളെ ആകര്‍ഷിക്കും. അതിന്റെയും ഉള്ളിലുള്ള ചുവന്ന വേലിയാല്‍ അടയാളപ്പെടുത്തപ്പെട്ടിരിക്കുന്ന ‘സുരക്ഷിത ചുറ്റളവില്‍’ കാല്‍ നടക്കാര്‍ക്ക് എയര്‍പോര്‍ട്ടിലും മറ്റും ഏര്‍പ്പെടുത്തിയിരിക്കുന്ന തരത്തിലുള്ള സുരക്ഷ പരിശോധനയ്ക്ക് വിധേയരാകേണ്ടി വരും.

നഗരത്തില്‍ മൊത്തത്തിലുള്ള 11,500 ഹോട്ടല്‍ മുറികളും ബുക്ക് ചെയ്യപ്പെട്ടു എന്ന അഭ്യൂഹങ്ങള്‍ക്കുള്ള മറുപടിയായി വേള്‍ഡ് മീറ്റിംഗ് ഫോര്‍ ഫാമിലീസ് ജൂലൈയില്‍ ഇങ്ങനെ ഒരു പ്രസ്താവന പുറത്തിറക്കി: ‘ഒരു വ്യക്തിയോട് ‘സൗകര്യങ്ങള്‍’ ലഭ്യമല്ല എന്ന് പറയുമ്പോള്‍ ഹോട്ടല്‍ മുറികളെല്ലാം ‘വിറ്റുപോയി’ എന്ന് അതുകൊണ്ട് അര്‍ത്ഥമാക്കുന്നില്ല. എന്നാല്‍ സൗകര്യങ്ങളെല്ലാം പൂര്‍ണമായും പ്രവര്‍ത്തനത്തിലാവുന്നതോടെ ഹോട്ടല്‍ മുറികള്‍ നിറയും എന്നാണ് ഞങ്ങള്‍ പ്രതീക്ഷിക്കുന്നത്…അതിനാല്‍ താമസിക്കുന്നതിനായി സമാന്തര മാര്‍ഗ്ഗങ്ങള്‍ തേടാന്‍ ഞങ്ങള്‍ ജനങ്ങളോട് അഭ്യര്‍ത്ഥിക്കുന്നു.’

‘താങ്ങാവുന്ന നിരക്കില്‍ ധാരാളം മുറികള്‍ ലഭ്യമാണ്, എന്ന് വിശാല ഫിലാഡെല്‍ഫിയ ഹോട്ടല്‍ അസോസിയേഷന്‍ എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ എഡ് ഗ്രോസ് കഴിഞ്ഞയാഴ്ച വ്യക്തമാക്കിയിരുന്നു. എന്നാല്‍ അവയെല്ലാം അതിവേഗം ബുക്ക് ചെയ്യപ്പെടുമെന്നും അദ്ദേഹം പ്രതീക്ഷിക്കുന്നു.

ഇതിനിടയില്‍ ‘താങ്ങാവുന്ന വാടകയ്ക്ക്’ ‘ഒരു കുടുംബത്തെ പാര്‍പ്പിക്കുക’ എന്ന പദ്ധതിയുടെ ഭാഗമായി 120 മൈല്‍ ചുറ്റളവിലുള്ള 2,600-ല്‍ ഏറെ കുടുംബങ്ങള്‍ അതിഥികള്‍ക്ക് സംരക്ഷണം വാഗ്ദാനം ചെയ്തിട്ടുണ്ട്. അസൗകര്യങ്ങള്‍ ലാഭകരമാക്കി മാറ്റാം എന്ന് പ്രതീക്ഷിക്കുന്ന മറ്റ് ചില വിരുതര്‍ റൂമുകളും വീടുകളും കുറഞ്ഞപക്ഷം ക്രെയ്ഗ്ലിറ്റിലും എയര്‍ബിന്‍ബിലും ഒരു ഹൗസ്‌ബോട്ടെങ്കിലും തയ്യാറാക്കി കാത്തിരിക്കുന്നു. താല്‍പര്യം വല്ലാതെ വര്‍ദ്ധിച്ചിരിക്കുന്നതായി പാര്‍ക്ക് വേയ്ക്ക് സമീപമുള്ള റിയല്‍ എസ്റ്റേറ്റ് ഏജന്റ് ജൂലിയ വെല്‍ക്കെര്‍ പറയുന്നു.

‘സാമൂഹിക സേവനത്തിന്റെ’ ഭാഗമായി ഇവര്‍ സ്വന്തമായി വാടകയ്ക്ക് നല്‍കൂ എന്ന പേരില്‍ തുടര്‍ സെമിനാറുകള്‍ സംഘടിപ്പിക്കുകയും ചെയ്യുന്നുണ്ട്. അവിടെ ഇന്‍ഷ്വറന്‍സുകളെ കുറിച്ചും വില പിടിപ്പുള്ള സാധനങ്ങള്‍ മോഷണം പോകാതെ സംരക്ഷിക്കുന്നതിനുള്ള മാര്‍ഗ്ഗരേഖകളെ കുറിച്ചും വാചാലയാകുന്നു. സ്വയം തൊഴില്‍ കണ്ടെത്തുന്നവരെ കുറിച്ച് ‘സമ്മിശ്ര പ്രതികരണമാണ്’ വെല്‍ക്കറിന് ലഭിക്കുന്നത്. തുടക്കം മുതല്‍ തന്നെ ‘വരുന്ന ജനങ്ങളുടെ ആവശ്യങ്ങളെക്കാള്‍ വില്‍ക്കാന്‍ തയ്യാറായിരിക്കുന്നവര്‍ക്കാണ് കൂടുതല്‍ ആവേശമെന്ന്’ ജനുവരിയില്‍ ഒരു സൈറ്റ് നിര്‍മ്മിച്ച ഡിജിറ്റല്‍ വ്യാപാരിയായ ബ്രന്റ് റോവ്‌നര്‍ പറയുന്നു. 

പ്രതിമാസം 7000 സന്ദര്‍ശകരുള്ള popedelphia.com  എന്ന തന്റെ വെബ്‌സൈറ്റ് നന്നായി പോകുന്നുണ്ട് എന്നാണ് റോവ്‌നറുടെ അഭിപ്രായം. 500 പേര്‍ വില്‍പന വിവരങ്ങള്‍ ഇതിനകം സൈറ്റില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. മാത്രമല്ല കമ്പോള ന്യായവില അറിയുന്നതിനായി ഒരു “pope rent calculator” സൈറ്റിലുണ്ട്. എന്നാല്‍ ആവശ്യക്കാര്‍ വളരെ കുറവാണ്.

മാല്‍വേണിലെ ആറ് കിടക്കകളുള്ള ‘സ്വകാര്യ എസ്‌റ്റേറ്റിന്റെ’ വാടകയായി 25,000 ഡോളര്‍ മുടക്കാന്‍ ആഗ്രഹിക്കുന്നവരെ സംബന്ധിച്ചിടത്തോളം പ്രദേശിക റയില്‍ കമ്പനിയുടെ കുഴപ്പിക്കുന്ന പദ്ധതികളെ ആശ്രയിക്കേണ്ടി വരും. ഫില്ലീസ് 2008 ലോക സീരീസ് വിജയത്തെ തുടര്‍ന്നുണ്ടായ തിരക്ക് ആവര്‍ത്തിക്കാതിരിക്കുന്നതിനായി എസ്ഇപിടിഎ ‘പോപ്പ് പാസുകള്‍ക്കായി’ ജൂലൈയില്‍ ഒരു വെബ്‌സൈറ്റ് ആരംഭിച്ചു. എന്നാല്‍ 203 ടിക്കറ്റുകള്‍ക്കായുള്ള 28 അപേക്ഷകള്‍ സ്വീകരിച്ചതോടെ വെബ്‌സൈറ്റ് തകരുകയും ആയിരങ്ങള്‍ക്ക് ഓണ്‍ലൈന്‍ ലോട്ടറിയിലൂടെ ടിക്കറ്റ് വിതരണം ചെയ്യേണ്ട സാഹചര്യവും ഉണ്ടായി. ഇത് ഓഗസ്റ്റ് പകുതിയോടെ അവസാനിച്ചു. ഇപ്പോള്‍ ഏതാനും ചില സ്‌റ്റേഷനുകള്‍ മാത്രമാണ് പാസുകള്‍ ലഭ്യമാകുന്നത്.

ഗതാഗത നിയന്ത്രണങ്ങള്‍ നിലനില്‍ക്കുന്നതിനാല്‍ സ്വകാര്യ കാറുകള്‍ എന്ന ആശയം പ്രാവര്‍ത്തികമല്ല. ഫിലാഡല്‍ഫിയ ‘നടക്കാന്‍ ഏറ്റവും സുഖമുള്ള നാലാമത്തെ നഗരമാണ്’ എന്ന് ചൂണ്ടിക്കാട്ടി ‘കാല്‍നടയ്ക്ക് തയ്യാറായി വരിക’ എന്ന സന്ദേശമാണ് വേള്‍ഡ് മീറ്റിംഗ് ഓഫ് ഫാമിലീസ് മുന്നോട്ട് വയ്ക്കുന്നത്.

എന്നാല്‍ തങ്ങളുടെ മൂന്നാമത്തെ മാര്‍പ്പാപ്പ ക്വയര്‍ പരിശീലനത്തിനായി സെന്റ് പീറ്ററിന്റെയും പോളിന്റെയും കത്തീഡ്രല്‍ ബസേലിക്കയില്‍ സമീപ സായാഹ്നങ്ങളിലൊന്നില്‍ തടിച്ചു കൂടിയവരുടെ ആവേശത്തെ തടയാന്‍ സൗകര്യങ്ങളുടെ അഭാവങ്ങള്‍ക്ക് സാധിക്കുന്നില്ല.

ഓഫീസ് ഓഫ് ഡിവൈന്‍ വര്‍ഷിപ്പിലെ അസോസിയേറ്റ് ഡയറക്ടറും അ ദിവസത്തെ കാവല്‍ക്കാരിയുമായിരുന്ന ജീന്‍ മാഡന്‍, 350 മുതിര്‍ന്നവരെ മുകള്‍ തട്ടിലെ ഇരിപ്പിടങ്ങളിലേക്കും 50 ഹൈസ്‌കൂള്‍ വിദ്യാര്‍ത്ഥികളെ അടിത്തട്ടിലുള്ള പരിശീലന മുറിയിലേക്കും തെളിച്ചു കൊണ്ടുപോകുന്നതില്‍ ദിവ്യമായ ക്ഷമയാണ് പ്രദര്‍ശിപ്പിച്ചത്. ‘താമസിക്കാന്‍ സ്ഥലമില്ലാത്ത ആളുകള്‍ ഇല്ല എന്നുറപ്പാക്കുക’ എന്ന് കത്തീഡ്രല്‍ വാതിലില്‍ നിന്ന് ആരോ ആക്രോശിക്കുന്നു. 

എന്നാല്‍ താമസസൗകര്യമില്ലാത്ത നാല്‍പ്പതോളം പേര്‍ ഒരു സമീപ ബസേലിക്കയ്ക്ക് അത്ര അകലത്തിലല്ലാത്ത പാര്‍ക്ക് വേയില്‍ തടിച്ചുകൂടി. ഓരോ രാത്രിയിലും അവരുടെ എണ്ണം വര്‍ദ്ധിച്ചുകൊണ്ടിരിക്കുകയാണ്. ഒരു സുരക്ഷ പരിശോധനയ്ക്കിടയില്‍ അവര്‍ക്ക് മാറിപ്പോകേണ്ടി വന്നേക്കും. അതിന് ശേഷം എന്ത് സംഭവിക്കുമെന്ന് ഇപ്പോഴും വ്യക്തമല്ല. 

‘മാര്‍പ്പാപ്പയുടെ അജപാലന പ്രാധാന്യങ്ങള്‍’ മുന്നില്‍ കണ്ടുകൊണ്ട് ‘ഓരോ വ്യക്തിയുടേയും അഭിമാനം സംരക്ഷിക്കുന്ന’ തരത്തിലുള്ള ഒരു പദ്ധതി ആസൂത്രണം ചെയ്തുകൊണ്ടിരിക്കുകയാണെന്ന് വേള്‍ഡ് മീറ്റിംഗ് ഓഫ് ഫാമിലീസ് വക്താവ് പറയുന്നു. നിരവധി ആവശ്യങ്ങള്‍, നിരവധി തല്‍പരകക്ഷികള്‍. 

‘എനിക്ക് സങ്കല്‍പ്പിക്കാനാവുന്നില്ല,’ എന്ന് പാപ്പയുടെ സന്ദര്‍ശനത്തിന് ആവശ്യമായ ഏകോപനത്തെ കുറിച്ച് ആവലാതിപ്പെടുമ്പോഴും ‘ജീവിതത്തില്‍ ഒരിക്കല്‍ മാത്രം സംഭവിക്കുന്ന ചടങ്ങിന്’ പാടാന്‍ തിരഞ്ഞെടുക്കപ്പെട്ടതിലുള്ള പ്രത്യക്ഷ ആവേശം മറച്ച് പിടിക്കാതെ റേച്ചല്‍ ബ്ലോംകെര്‍ അത്ഭുതം കൂറുന്നു. 

‘അത് കഴിയുന്നത് വരെ ആകാംഷ അടക്കാന്‍ സാധിക്കില്ല,’ എന്ന് പുരുഷ ഗായകന്‍ മൈക്കിള്‍ ഹോഗ് കൂട്ടിച്ചേര്‍ക്കുന്നു.

‘നമുക്കെല്ലാവര്‍ക്കും ആമേന്‍ പറയാന്‍ സാധിക്കുമോ?’ ഒരു കോറസ് ഗായകന്‍ ആശങ്കപ്പെടുന്നു.

(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions) 

അഴിമുഖം യൂട്യൂബ് ചാനല്‍ സന്ദര്‍ശിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

മോസ്റ്റ് റെഡ്

എഡിറ്റേഴ്സ് പിക്ക്

Related news

Share on

മറ്റുവാര്‍ത്തകള്‍