UPDATES

വിദേശം

യുഎസ് സേനയുടെ ‘ബോംബുകളുടെ അമ്മ’ പ്രയോഗം; തന്റെ തലകുനിഞ്ഞു പോയെന്ന് പോപ്പ്

ഈ മാസം 24ന് യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപുമായി മാര്‍പ്പാപ്പ തന്റെ ആദ്യ കൂടിക്കാഴ്ച നടത്താനിരിക്കെയാണ് ഇത്തരം ഒരു പരാമര്‍ശം

കഴിഞ്ഞ മാസം അഫ്ഗാനില്‍ യുഎസ് സേന വര്‍ഷിച്ച 9,800 കിലോ ഗ്രാം വരുന്ന കൂറ്റന്‍ ബോംബിനെ ‘ബോംബുകളുടെ അമ്മ’ എന്ന് വിശേഷിപ്പിച്ച യുഎസ് സൈന്യത്തിന്റെ നടപടിയെ ഫ്രാന്‍സിസ് മാര്‍പ്പാപ്പ രൂക്ഷമായി വിമര്‍ശിച്ചു. ആ പേരുകേട്ടപ്പോള്‍ താന്‍ ലജ്ജിതനായെന്ന് വത്തിക്കാനില്‍ ഒരു സംഘം വിദ്യാര്‍ത്ഥികളെ അഭിസംബോധന ചെയ്യവേ മാര്‍പ്പാപ്പ പറഞ്ഞു. അമ്മ ജീവന്‍ നല്‍കുന്ന വ്യക്തിയാണ്. ബോംബാകട്ടെ മരണം വിതയ്ക്കുന്നതും. നശീകരണത്തിനായി സൃഷ്ടിക്കപ്പെട്ട ഒരു ഉപകരണത്തെ അമ്മ എന്ന് വിശേഷിപ്പിക്കുമ്പോള്‍ ലോകത്ത് എന്താണ് സംഭവിക്കുന്നതെന്ന് നാം ആലോചിക്കണമെന്നും പോപ്പ് പറഞ്ഞു.

ഈ മാസം 24ന് യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപുമായി മാര്‍പ്പാപ്പ തന്റെ ആദ്യ കൂടിക്കാഴ്ച നടത്താനിരിക്കെയാണ് ഇത്തരം ഒരു പരാമര്‍ശം അദ്ദേഹത്തിന്റെ ഭാഗത്തുനിന്നും ഉണ്ടാവുന്നതെന്നതും ശ്രദ്ധേയമാണ്.

കഴിഞ്ഞ മാസം അഫ്ഗാനിസ്ഥാനിലെ നാന്‍ഗാര്‍ഹാര്‍ പ്രവിശ്യയില്‍ ഐഎസ് തീവ്രവാദികള്‍ക്കെതിരെയാണ് ഈ കൂറ്റന്‍ ബോംബ് വര്‍ഷിച്ചതെന്ന് പെന്റഗണ്‍ വെളിപ്പെടുത്തിയിരുന്നു. ജിബിയു-43/ബി മാസീവ് ഓര്‍ഡന്‍സ് എയര്‍ ബ്ലാസ്റ്റ് ബോംബ് എന്നാണ് ഇതിന്റെ ഔദ്ധ്യോഗിക നാം. 2003ലാണ് ഈ ബോംബ് ആദ്യമായി പരീക്ഷിച്ചതെങ്കിലും ഇതുവരെ യുദ്ധമുഖത്ത് ഉപയോഗിച്ചിരുന്നുില്ല.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍