UPDATES

ന്യൂസ് അപ്ഡേറ്റ്സ്

കത്തോലിക്ക സഭയില്‍ ഇനി വിവാഹിതരായ അച്ചന്‍മാരും? പോപ്പ് ആലോചിക്കുന്നുണ്ട്

കേരളം പോലുള്ള സ്ഥലങ്ങളില്‍ അടുത്ത കാലത്ത് സഭയെ വേട്ടയാടുന്ന വിവാദങ്ങളുടെ സാഹചര്യത്തില്‍ തീരുമാനത്തിന് പ്രത്യേക പ്രസക്തിയുണ്ട്

ആഗോള കത്തോലിക്ക സഭയില്‍ വിവാഹിതരായ പുരുഷന്മാരെയും പുരോഹിതരാക്കുന്ന കാര്യം താന്‍ ആലോചിക്കുകയാണെന്ന് ഫ്രാന്‍സിസ് മാര്‍പ്പാപ്പ. ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ പുരോഹിതന്മാരുടെ കുറവ് അനുഭവപ്പെടുന്നതാണ് മാര്‍പ്പാപ്പയെ പുതിയ ചിന്തയിലേക്ക് നയിക്കുന്നതെങ്കിലും കേരളം പോലുള്ള സ്ഥലങ്ങളില്‍ അടുത്ത കാലത്ത് സഭയെ വേട്ടയാടുന്ന വിവാദങ്ങളുടെ സാഹചര്യത്തില്‍ തീരുമാനത്തിന് പ്രത്യേക പ്രസക്തിയുണ്ട്. വിശ്വാസിയാണെന്ന് തെളിയിക്കപ്പെടുന്ന വിവാഹിതരായ പുരുഷന്മാരെ പുരോഹിതര്‍ ആക്കാമെന്നാണ് ഇപ്പോള്‍ നിര്‍ദ്ദേശിക്കപ്പെടുന്നത്.

നിലവില്‍ അപൂര്‍വ സാഹചര്യങ്ങളില്‍ വിവാഹിതരായ പുരുഷന്മാരെ പുരോഹിതരാക്കാന്‍ കത്തോലിക്ക സഭ തയ്യാറാവാറുണ്ട്. എന്നാല്‍ ഇത് പൊതുവില്‍ അംഗീകരിക്കപ്പെടുന്ന സഭയുടെ നയമല്ല. ഈ നയത്തില്‍ നിന്നുള്ള ഒരു വ്യതിയാനമായാണ് പോപ്പിന്റെ പുതിയ പ്രസ്താവന വീക്ഷിക്കപ്പെടുന്നത്. തന്റെ ഹൃസ്വകാല ഭരണത്തിനിടിയില്‍ കത്തോലിക്ക വിശ്വാസത്തിലേക്ക് മാറിയ വിവാഹിതരായ ആംഗ്ലിക്കന്‍ പാതിരിമാരെ വിശുദ്ധ കര്‍മ്മള്‍ ചെയ്യാന്‍ ബെനഡിക്ട് പതിനാറാമന്‍ മാര്‍പ്പാപ്പ അനുവദിച്ചിരുന്നു.

പുരോഹിതര്‍ ബ്രഹ്മചര്യം അനുഷ്ഠിക്കണമെന്നാണ് സഭയുടെ നയമെങ്കിലും അതൊരു പ്രമാണമായി പിന്തുടരേണ്ട കാര്യമില്ലെന്ന് ഒരു ജര്‍മ്മന്‍ പത്രത്തിന് അനുവദിച്ച അഭിമുഖത്തില്‍ മാര്‍പ്പാപ്പ പറഞ്ഞു. പ്രാന്തപ്രദേശങ്ങളില്‍ പുരോഹിതരുടെ ക്ഷാമം അനുവദിക്കുന്ന സ്ഥലങ്ങളില്‍ മാത്രം വിവാഹിതരെ പുരോഹിതരായി നിയമിക്കാമെന്നാണ് ഇപ്പോഴത്തെ നിര്‍ദ്ദേശത്തിലുള്ളത്. വികേന്ദ്രീകൃത സഭയെന്ന മാര്‍പ്പാപ്പയുടെ പ്രഖ്യാപിത ലക്ഷ്യത്തിന് ഭാഗമാണ് പുതിയ പ്രസ്താവനയെന്ന് വില്ലനോവ സര്‍വകലാശാലയിലെ സഭാചരിത്രകാരനായ മാസിമോ ഫഗ്ഗിയോളി പറയുന്നു. ബ്രഹ്മചര്യം അനുഷ്ഠിക്കുന്ന പുരോഹിതര്‍ എന്ന ആശയം മതപരം എന്നതിനെക്കാള്‍ സ്ഥാപനപരവും ധനകാര്യപരവും സാംസ്‌കാരികവുമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടുന്നു. കേരളത്തില്‍ കിഴക്കന്‍ സഭാ വിശ്വാസികള്‍ ഇപ്പോള്‍ തന്നെ വിവാഹിതരെ പുരോഹിതന്മാരായി വാഴിക്കാറുണ്ട്. എന്നാല്‍ അധികാരശ്രേണിയില്‍ ഒരു ഘട്ടത്തിന് അപ്പുറത്തേക്ക് ഉയരാന്‍ അവര്‍ക്ക് അനുമതി നല്‍കാറില്ല.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍