UPDATES

ന്യൂസ് അപ്ഡേറ്റ്സ്

ബാലപീഡകരെ സംരക്ഷിക്കുന്ന ബിഷപ്പുമാര്‍ക്കെതിരെ കടുത്ത നടപടികളുമായി കത്തോലിക്ക സഭ

അഴിമുഖം പ്രതിനിധി

ലൈംഗിക പീഡന കേസുകള്‍ കൈകാര്യം ചെയ്യുമ്പോള്‍ അശ്രദ്ധ കാണിക്കുന്ന ബിഷപ്പുമാരെ സ്ഥാനഭ്രഷ്ടരാക്കണമെന്ന് പോപ് ഉത്തരവിട്ടു. സഭയില്‍ കുട്ടികളെ പീഡിപ്പിക്കുന്നവര്‍ക്ക് എതിരെ സഹിഷ്ണുത പാടില്ലെന്ന് ഫ്രാന്‍സിസ് മാര്‍പാപ്പ അപേക്ഷിച്ചു. അത്തരം പീഡനങ്ങളെ അദ്ദേഹം സാത്താന്റെ ആരാധനയോടാണ് ഉപമിച്ചത്. പള്ളികളില്‍ നടക്കുന്ന ലൈംഗിക പീഡനങ്ങളെ ഇല്ലായ്മ ചെയ്യുന്നതിന് അദ്ദേഹം 2014-ല്‍ ഒരു വത്തിക്കാന്‍ കമ്മീഷനെ നിയോഗിച്ചിരുന്നു.

പ്രായപൂര്‍ത്തിയാകാത്തവരെ പീഡിപ്പിക്കുന്നത് തടയുന്നതില്‍ വീഴ്ച വരുത്തിയെന്നും മറച്ചുവയ്ക്കാന്‍ ശ്രമിച്ചുവെന്നും ബിഷപ്പുമാര്‍ ആരോപണം നേരിടുമ്പോള്‍ വിധി പറയുന്നതിന്‌ വത്തിക്കാന്‍ ട്രൈബ്യൂണലിന് അനുമതി നല്‍കിയപ്പോള്‍ മാര്‍പാപ്പ നല്‍കിയ വാഗ്ദാനമാണ് ഇപ്പോഴത്തെ ഉത്തരവിലൂടെ യാഥാര്‍ത്ഥ്യമായിരിക്കുന്നത്.

നേരിട്ട് ഉത്തരവാദിത്വമില്ലെങ്കിലും ഇടവകകളില്‍ നടക്കുന്ന ബാല പീഡനത്തിന് ബിഷപ്പുമാരെ ഉത്തവാദികളാക്കുന്നതിന് കത്തോലിക്ക സഭ നടപടി സ്വീകരിക്കണമെന്ന് ഇരകളുടെ കൂട്ടായ്മകള്‍ ആവര്‍ത്തിച്ച് ആവശ്യപ്പെട്ടു വരികയായിരുന്നു.

പുരോഹിതന്മാരുടെ പീഡനത്തിന് ഇരയായവരുടെ കൂട്ടായ്മയുടെ ഡയറക്ടറായ ഡേവിഡ് ക്ലോഹെസി സഭയുടെ പ്രതികരണം എന്താകുമെന്നതില്‍ സംശയം പ്രകടിപ്പിക്കുന്നു. മറ്റൊരു സഭാ നടപടിക്രമം മാത്രമായി ഇതും മാറുമോയെന്ന സംശയമാണ് അദ്ദേഹം പ്രകടിപ്പിക്കുന്നത്.

കഴിഞ്ഞ ഒന്നര ദശാബ്ദങ്ങളായി കുട്ടികളെ പുരോഹിതര്‍ പീഡിപ്പിച്ച സംഭവങ്ങള്‍ റോമന്‍ കത്തോലിക്ക സഭയ്ക്ക് എതിരെ ശക്തമായി ഉയര്‍ന്നു കൊണ്ടിരിക്കുകയാണ്. ആരോപിതരായ പുരോഹിതരെ ഇടവകകളില്‍ നിന്ന് ഇടവകകളിലേക്ക് മാറ്റുന്നതല്ലാതെ അവരെ പുരോഹിത സ്ഥാനത്തു നിന്നും പുറത്താക്കുകയോ നിയമനടപടികള്‍ക്ക് വിധേയരാക്കുകയോ സഭ ചെയ്യുന്നില്ല. അതേസമയം അമേരിക്ക പോലുള്ള ചില വികസിത രാജ്യങ്ങളില്‍ സഭ സംഭവങ്ങള്‍ ഒത്തുതീര്‍പ്പാക്കാന്‍ ലക്ഷകണക്കിന് ഡോളറാണ് ചെലവഴിക്കുന്നത്.

ഗൗരവകരമായ കാരണങ്ങളുണ്ടെങ്കില്‍ ബിഷപ്പിനെ പുറത്താക്കാമെന്ന് നിലവിലെ കാനോനിക്കല്‍ നിയമങ്ങളില്‍ പറയുന്നത്. ഈ കാരണങ്ങളില്‍ പീഡന കേസുകള്‍ വേണ്ട വിധം കൈകാര്യം ചെയ്യുന്നതില്‍ വീഴ്ച വരുത്തുന്നതും ഉള്‍പ്പെടുമെന്ന് എടുത്തുപറയുകയാണ് ചെയ്യുന്നതെന്ന് പോപ്പ് പറയുന്നു. അശ്രദ്ധയ്ക്ക് തെളിവ് ലഭിച്ചാല്‍ വത്തിക്കാന്‍ അന്വേഷണം നടത്തണമെന്ന് ഉത്തരവില്‍ പറയുന്നു. സ്വന്തം ഭാഗം വിശദീകരിക്കാനുള്ള അവസരം ബിഷപ്പിന് നല്‍കണമെന്നും ഉത്തരവില്‍ പറയുന്നുണ്ട്. ബിഷപ്പിനെ പുറത്താക്കുകയോ 15 ദിവസത്തിനുള്ളില്‍ രാജി വയ്ക്കാന്‍ ആവശ്യപ്പെടുകയോ ചെയ്യും. നിയമവിദഗ്ദ്ധരുടെ സഹായത്തോടെ പോപ്പ് പുറത്താക്കല്‍ തീരുമാനത്തിന് സാധുത നല്‍കുകയും ചെയ്യും.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍