UPDATES

ന്യൂസ് അപ്ഡേറ്റ്സ്

സിക്ക വൈറസിനെ പ്രതിരോധിക്കാന്‍ ഗര്‍ഭനിരോധനമാകാമെന്ന് പോപ്പ്

അഴിമുഖം പ്രതിനിധി

സിക്ക വൈറസിനെ പ്രതിരോധിക്കാന്‍ കൃത്രിമ ഗര്‍ഭനിരോധനം ആകാമെന്ന് ഫ്രാന്‍സിസ് മാര്‍പാപ്പ അഭിപ്രായപ്പെട്ടു. ആഗോള തലത്തില്‍ സിക്ക വൈറസ് പകരുന്നതിന്റെ വെളിച്ചത്തില്‍ ഗര്‍ഭം ധരിക്കുന്നത് ഒഴിവാക്കുന്നത് ഒരു പാപമല്ല.

എന്നാല്‍ ഗര്‍ഭം അലസിപ്പിക്കുന്നതോട് അദ്ദേഹം യോജിച്ചില്ല. അഞ്ചു ദിവസത്തെ മെക്‌സിക്കന്‍ സന്ദര്‍ശനത്തിനുശേഷം റോമിലേക്ക് മടങ്ങുമ്പോഴാണ് പോപ്പ് സിക്ക വൈറസ് പ്രതിസന്ധിയില്‍ തന്റെ അഭിപ്രായം പറഞ്ഞത്. സിക്ക വൈറസിനെ നേരിടാന്‍ ഗര്‍ഭം അലസിപ്പിക്കുന്നതാണ് ഗര്‍ഭ നിരോധനമാണോ ഏറ്റവും പാപം കുറഞ്ഞത് എന്നായിരുന്നു മാധ്യമ പ്രവര്‍ത്തകര്‍ പോപ്പിനോട് ആരാഞ്ഞത്.

ബല്‍ജിയന്‍ കോംഗോയില്‍ കന്യാസ്ത്രീകള്‍ ബലാല്‍സംഗം ചെയ്യപ്പെട്ടിരുന്നപ്പോള്‍ അവര്‍ക്ക് കൃത്രിമ ഗര്‍ഭ നിരോധനം ആകാമെന്ന് 1960-കളില്‍ പോപ് പോള്‍ ആറാമന്‍ അനുവാദം നല്‍കിയിരുന്നു. ഫ്രാന്‍സിസ് മാര്‍പാപ്പ ഈ വിഷയം ഉദാഹരണമായി ചൂണ്ടിക്കാണിച്ചു.

ബ്രസീലില്‍ നിന്ന് ആദ്യമായി റിപ്പോര്‍ട്ട് ചെയ്ത സിക്ക വൈറസ് ഇപ്പോള്‍ 34 രാജ്യങ്ങളില്‍ വ്യാപിച്ചു. ലാറ്റിനമേരിക്കന്‍, കരീബിയന്‍ രാജ്യങ്ങളിലാണ് കൂടുതലും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരിക്കുന്നത്. കത്തോലിക്ക വിശ്വാസം രൂഢമൂലമായ രാജ്യങ്ങളാണ് അവയില്‍ പലതും. ഗര്‍ഭ നിരോധനവും ഗര്‍ഭം അലസിപ്പിക്കുന്നതും അവര്‍ പാപമായിട്ടാണ് കരുതുന്നത്.

പോപ്പിന്റെ പ്രസ്താവന പ്രത്യേക സാഹചര്യങ്ങളില്‍ ഗര്‍ഭം ധരിക്കുന്നത് തടയാനുള്ള തീരുമാനം എടുക്കാന്‍ കത്തോലിക്കര്‍ക്ക് അനുവാദം നല്‍കുന്നതാണെന്ന് ക്രിസ്ത്യന്‍ പണ്ഡിതര്‍ അഭിപ്രായപ്പെടുന്നു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍