UPDATES

ട്രെന്‍ഡിങ്ങ്

ജനസംഖ്യ നിയന്ത്രണം മോദിക്ക് തലവേദനയാകുക ബിജെപിയുടെ ശക്തികേന്ദ്രങ്ങളായ സംസ്ഥാനങ്ങള്‍

ഇന്ത്യയില്‍ ജനസംഖ്യയിലെ വര്‍ധനയിലെ നിരക്ക് കഴിഞ്ഞ കാലങ്ങളില്‍ കാര്യമായി കുറഞ്ഞി്ട്ടുണ്ട്

സ്വാതന്ത്ര്യദിനത്തിലെ പ്രധാനമന്ത്രിയുടെ പ്രസംഗത്തിലെ ഒരു പ്രധാന ഹൈലൈറ്റ് ജനസംഖ്യാ വര്‍ധനവിനെ കുറിച്ചായിരുന്നു. ജനസംഖ്യ വര്‍ധന ഒരു വെല്ലുവിളിയാണെന്നും അത് നേരിടേണ്ടത് വികസനത്തിന് അനിവാര്യമാണെന്നുമായിരുന്നു അദ്ദേഹം പറഞ്ഞത്. ജനസംഖ്യാ വര്‍ധനയും വികസനവും തമ്മില്‍ പൊരുത്തപ്പെടുന്നതാണെങ്കിലും അതിന് സ്വീകരിക്കേണ്ട മാര്‍ഗങ്ങളെക്കുറിച്ച് പ്രധാനമന്ത്രി വിശദീകരിക്കുകയുണ്ടായില്ല. ചെറിയ കുടുംബമെന്നത് രാജ്യസ്‌നേഹത്തിന്റെ ലക്ഷണമാണെന്നും അദ്ദേഹം പറഞ്ഞു.

സമൂഹത്തിലെ വിദ്യാഭ്യാസം, ജീവിതനിലവാരം എന്നിവ മെച്ചപ്പെടുമ്പോള്‍ സ്വാഭാവികമായും ജനസംഖ്യാവര്‍ധനയുടെ തോതിലും കുറവ് വരുന്നതായാണ് പൊതുവില്‍ കണ്ടിട്ടുള്ളത്. എന്നാല്‍ ജനസംഖ്യ വര്‍ധനയെ ഈ സാമൂഹ്യ സൂചികകളില്‍നിന്ന് അടര്‍ത്തി മതപരമായ മുഖം നല്‍കി അവതരിപ്പിക്കുന്ന പ്രവണത ഇന്ത്യയില്‍ ഹിന്ദുത്വ വാദികള്‍ക്കിടയില്‍ കണ്ടിട്ടുള്ളത്.

എന്തായാലും ജനസംഖ്യ വര്‍ധന നേരിടുന്നതിനുള്ള നടപടികള്‍ മോദി സര്‍ക്കാര്‍ സ്വീകരിക്കുമ്പോള്‍ അതിന് വേണ്ടി ശക്തമായ മാര്‍ഗങ്ങള്‍ സ്വീകരിക്കേണ്ടിവരിക ബിജെപി ഭരിക്കുന്നതോ, അല്ലെങ്കില്‍ പാര്‍ട്ടിക്ക് ശക്തമായ സ്വാധീനമോ ഉള്ള സംസ്ഥാങ്ങളിലോ ആയിരിക്കുമെന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്.

പ്രത്യുല്‍പാദന പ്രായത്തില്‍ ഒരു സ്ത്രീക്ക് ഉണ്ടാകുന്ന കുട്ടികളുടെ എണ്ണത്തിന്റെ അടിസ്ഥാനത്തില്‍ തയ്യാറാക്കുന്ന ടോട്ടല്‍ ഫെര്‍ട്ടിലിറ്റി റേറ്റിന്റെ (TFR) തോത് കൂടുതലുള്ള സംസ്ഥാനങ്ങളില്‍ ഏറെയും ബിജെപിക്ക് ഭരണമോ നേരത്തെ ഭരിച്ചതോ, ഇപ്പോള്‍ നിര്‍ണായക സ്വാധീനമോ ഉളളവയാണ്.

രാജ്യത്തെ ശരാശരി ടിഎഫ്ആര്‍ 2.2 ആണ്. ഉത്തര്‍പ്രദേശ്, ബിഹാര്‍, മധ്യപ്രദേശ്, രാജസഥാന്‍, ഝാര്‍ഖണ്ഡ് അസം, ചത്തീസ്ഗഡ്, എന്നീ സംസ്ഥാനങ്ങളിലാണ് ടി എഫ് ആര്‍ ദേശീയ ശരാശരിയെക്കാള്‍ കൂടുതലായി ഉള്ളത്.

ബിഹാറില്‍ 3.2, ഉത്തര്‍പ്രദേശില്‍ 3, എന്നി സംസ്ഥാനങ്ങളിലാണ് ജനന നിരക്ക് കൂടുതല്‍. രാജ്യത്തെ മൊത്തം ജനസംഖ്യയുടെ 45 ശതമാനവും ഈ ഏഴ് സംസ്ഥാനങ്ങളിലാണ്. ഗുജറാത്ത്, ഹരിയാന എന്നീ സംസ്ഥാനങ്ങളിലും ദേശീയ ശരാശരിയെക്കാള്‍ കൂടുതലാണ് ജനന നിരക്ക്.

കേരളം, തമിഴ്‌നാട്, മഹാരാഷ്ട്ര, ആന്ധ്രാപ്രദേശ്, തെലങ്കാന എന്നിവിടങ്ങളിലാണ് ദേശീയ ശരാശരിയെക്കാള്‍ ജനനനിരക്ക് കുറവുള്ളത്.

1971 നും 1981 നും ഇടയില്‍ ടി എഫ് ആര്‍ നിരക്ക് 3.6 ല്‍നിന്നും 2.2 ശതമാനമായാണ് കുറഞ്ഞത്. കണക്കനുസരിച്ച് ശരാശരി ഒരു സ്ത്രീ 2.9 കുട്ടികള്‍ക്ക് ജന്മം നല്‍കുമ്പോള്‍ വിദ്യാഭ്യാസമുള്ള സ്ത്രീകളില്‍ ഇതിന്റെ കണക്ക് 2.1 ആണ്. പ്ലസ് ടു വിദ്യാഭ്യമുള്ള സ്ത്രീകളില്‍ ഇത് 1.8 മാത്രമാണെന്നും സാംപിള്‍ റജിസ്‌ട്രേഷന്‍ സിസ്റ്റത്തിന്റെ കണക്കുകള്‍ വ്യ്ക്തമാക്കുന്നു. 2001 -11 കാലത്താണ് ഇന്ത്യയില്‍ ജനസംഖ്യ നിരക്ക് ഏറ്റവും കുറഞ്ഞത്. മുന്‍ ദശാബ്ദത്തെ അപേക്ഷിച്ച് 3.9 ശതമാനം കുറഞ്ഞ് 17. 64 ആയി ഈ കാലയളവില്‍ ജനസംഖ്യ നിരക്ക് കുറഞ്ഞിരുന്നു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍