UPDATES

കായികം

കാത്തിരിപ്പിനൊടുവില്‍ മഹേന്ദ്രസിങ് ധോണി പതിനായിരത്തിലെത്തി

സിഡ്നിയില്‍ ഇന്ത്യ തകര്‍ച്ച നേരിടവെ റിച്ചാര്‍ഡ്സനെതിരെ സിംഗിള്‍ നേടിയാണ് ധോണി ഇന്ത്യയ്ക്കായി പതിനായിരം റണ്‍സ് തികച്ചത്.

ആരാധകരുടെ കാത്തിരിപ്പിനൊടുവില്‍ ഏകദിനത്തിലെ പതിനായിരം റണ്‍സ് ക്ലബില്‍ അംഗമായി മഹേന്ദ്രസിങ് ധോണി. ഈ നേട്ടം കൈവരിക്കുന്ന അഞ്ചാമത്തെ ഇന്ത്യന്‍ താരമാണ് ധോണി. നേരത്തെ സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍, സൗരവ് ഗാംഗുലി, രാഹുല്‍ ദ്രാവിഡ്, വിരാട് കോഹ്‌ലി എന്നിവരാണ് ഈ ക്ലബിലേക്കെത്തിയ ഇന്ത്യന്‍ താരങ്ങള്‍.

വെസ്റ്റ് ഇന്‍ഡീസിന്റെ ഇന്ത്യന്‍ പര്യടനത്തില്‍ കാര്യവട്ടത്ത് നടന്ന ഏദിനത്തില്‍ 10000 റണ്‍സ് നേട്ടത്തില്‍ താരമെത്തുമെന്ന് പ്രതീക്ഷിച്ച ആരാധകര്‍ക്ക് നിരാശയായിരുന്നു ഫലം. ചെറിയ സ്‌കോറിന് വിന്‍ഡിസ് സംഘം പുറത്തായതോടെ നേട്ടത്തിലെത്താന്‍ ധോണിക്ക് വീണ്ടും കാത്തിരിക്കേണ്ടി വരികയായിരുന്നു. 2018ല്‍ ഇംഗ്ലണ്ടില്‍ നടന്ന 10000 റണ്‍സ് ധോണി പിന്നിട്ടിരുന്നു. എന്നാലതില്‍ 174 റണ്‍സ് ഏഷ്യാ ഇലവന് വേണ്ടി നേടിയതായിരുന്നു.

സിഡ്നിയില്‍ ഇന്ത്യ തകര്‍ച്ച നേരിടവെ റിച്ചാര്‍ഡ്സനെതിരെ സിംഗിള്‍ നേടിയാണ് ധോണി ഇന്ത്യയ്ക്കായി പതിനായിരം റണ്‍സ് തികച്ചത്. 330 ഏകദിനങ്ങളില്‍ നിന്ന് 49.75 ബാറ്റിങ് ശരാശരിയിലാണ് ഇത്. അതില്‍ ഒമ്പതു സെഞ്ചുറിയും 67 അര്‍ധ സെഞ്ചുറിയും ഉള്‍പ്പെടുന്നു. ഏകദിനത്തില്‍ 10000 റണ്‍സ് തികയ്ക്കുന്ന ലോക ക്രിക്കറ്റിലെ 12ാമത്തെ താരവുമാണ് ധോണി. ഇന്ത്യന്‍ താരങ്ങളെ കൂടാതെ ശ്രീലങ്കന്‍ താരങ്ങളായ തിലകരത്‌ന ദില്‍ഷാന്‍, കുമാര്‍ സംഗക്കാര, സനത് ജയസൂര്യ, മഹേള ജയവര്‍ധന, ഓസീസ് താരം റിക്കി പോണ്ടിങ്, സൗത്ത് ആഫ്രിക്കന്‍ താരം ജാക് കാലിസ്, വെസ്റ്റ് ഇന്‍ഡീസിന്റെ ബ്രയാന്‍ ലാറ, പാക്കിസ്ഥാന്റെ ഇന്‍സമാം ഉള്‍ ഹഖ് എന്നിവരാണ് ഏകദിനത്തില്‍ 10000 റണ്‍സ് കണ്ടെത്തിയത്. ഏറ്റവും വേഗത്തില്‍ ഏകദിനത്തില്‍ പതിനായിരം റണ്‍സ് തികച്ചതിന്റെ റെക്കോര്‍ഡ് ഇന്ത്യയുടെ മാസ്റ്റര്‍ ബ്ലാസ്റ്റര്‍ സച്ചിന്റെ പേരിലാണ്. തന്റെ 259ാമത്തെ ഇന്നിങ്സില്‍ 2001ലാണ് സച്ചിന്‍ നേട്ടം കൊയ്ത്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍