UPDATES

കായികം

ഞെട്ടരുത്! റൊണാള്‍ഡോയുടെ പ്രതിഫല തുക പുറത്ത് വിട്ട് യുവന്റ്സ്

ഉയര്‍ന്ന പ്രതിഫലം വാങ്ങുന്ന താരങ്ങളുടെ പട്ടികയില്‍ ഒന്നാം സ്ഥാനത്തുള്ള റൊണാള്‍ഡോയുടെ പ്രതിഫലം രണ്ടാമനെക്കാള്‍ മൂന്നിരട്ടിയാണ്.

റയല്‍ മാഡ്രിഡ് വിട്ട് ഇറ്റാലിയന്‍ ക്ലബായ യുവന്റ്സിലേക്ക് ചേക്കേറിയ സൂപ്പര്‍ താരം ക്രിസ്റ്റിയാനോ റൊണാള്‍ഡോയുടെ ഏറ്റവും പുതിയ പ്രതിഫല കണക്കുകള്‍ ഞെട്ടിക്കുന്നതാണ്. ഇറ്റാലിയന്‍ ലീഗില്‍ വര്‍ഷത്തില്‍ ഉയര്‍ന്ന പ്രതിഫലം വാങ്ങുന്ന താരങ്ങളുടെ പട്ടികയിലാണ് റൊണാള്‍ഡോ. പട്ടികയില്‍ ഒന്നാം സ്ഥാനത്തുള്ള റൊണാള്‍ഡോയുടെ പ്രതിഫലം രണ്ടാമനെക്കാള്‍ മൂന്നിരട്ടിയാണ്.

നികുതി കഴിഞ്ഞ് 31.5 ദശലക്ഷം യൂറോ (ഏകദേശം 260.3 കോടി രൂപ) ആണ് താരത്തിന്റെ വര്‍ഷിക ശമ്പളം. പട്ടികയില്‍ രണ്ടാം സ്ഥാനത്തുള്ളത് എ.സി മിലാന്‍ താരം ഗോന്‍സലോ ഹിഗ്വെയിന്റെ പ്രതിഫല തുക 9.5 മില്യണ്‍ യൂറോ (78.85 കോടി) ആണ്.

ഇറ്റാലിയന്‍ ലീഗില്‍ ഏറ്റവും കൂടുതല്‍ പ്രതിഫലം വാങ്ങുന്ന താരങ്ങള്‍

ക്രിസ്റ്റ്യാനോ റൊണാള്‍ഡോ-31.5 മില്ല്യന്‍ യൂറോ (യുവന്റസ്)

ഹിഗ്വെയിന്‍-9.5 മില്ല്യന്‍ യൂറോ (എസി മിലാന്‍)

പൗളോ ഡിബാല-7 മില്ല്യന്‍ യൂറോ (യുവന്റസ്)

മിറാലെം ജനിച്ച്-6.5 മില്ല്യന്‍ യൂറോ (യുവന്റസ്)

ഡഗ്ലസ്സ് കോസ്റ്റ-6 മില്ല്യന്‍ യൂറോ (യുവന്റസ്)

ജിയാന്‍ലൂജി ഡൊണ്ണരുമ്മാ-6 മില്ല്യന്‍ യൂറോ (എസി മിലാന്‍)

ലിയോനാര്‍ഡോ ബൊനൂച്ചി-5.5 മില്ല്യന്‍ യൂറോ (യുവെന്റസ്)

എമ്രെ കാന്‍-5 മില്ല്യന്‍ യൂറോ (യുവെന്റസ്)

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍