UPDATES

സോഷ്യൽ വയർ

20 രൂപയ്ക്ക് വിദേശ യാത്രികന് മുടിവെട്ടികൊടുത്തു; അമിത നിരക്ക് ഈടാക്കാത്തതിന് റോഡ് സൈഡ് ബാര്‍ബര്‍ക്ക് കിട്ടിയത് 28000 രൂപ

ഈ പണം പുതിയ ഉപകരണങ്ങള്‍ വാങ്ങാനും കുടുംബത്തിനു വേണ്ടി എന്തെങ്കിലും ചെയ്യാനുമുള്ള തന്റെ സംഭാവനയാണെന്നു പരിഭാഷകന്‍ വഴി ഹാരോള്‍ഡ് ബാര്‍ബറോട് പറഞ്ഞത്.

20 രൂപയ്ക്ക് മുടി വെട്ടി കിട്ടുവോ? അതും നമ്മള് ഒരു വിദേശിയാണെങ്കിലോ? എന്നാല്‍ അങ്ങനെയൊരു ബാര്‍ബറുണ്ട് അഹമ്മദാബാദില്‍. ഇപ്പോള്‍ ആ ബാര്‍ബര്‍ തന്റെ സത്യസന്ധതകൊണ്ട് സോഷ്യല്‍ മീഡിയയില്‍ താരമാണ്. അഹമ്മദാബാദ്, സി ജി റോഡ് നടപ്പാതയില്‍ കസേരയിട്ട് മുടിവെട്ടി ജീവിക്കുന്നയാളാണ് മംഗിലാല്‍ വാലണ്ട്. നോര്‍വേയില്‍ നിന്നുള്ള ട്രാവല്‍ വീഡിയോ യൂടൂബറായ ഹരാള്‍ഡ് ബാല്‍ഡര്‍ തന്റെ ഇന്ത്യ യാത്രക്കിടെ കഴിഞ്ഞ ദിവസമാണ് അഹമ്മദാബാദില്‍ എത്തിയത്.

തന്റെ യുട്യൂബ് ചാനലിന് വേണ്ടി ട്രാവല്‍ വീഡിയോകള്‍ പകര്‍ത്തി വരുന്ന വഴിയാണ് മംഗിലാലിനെ കാണുന്നത്. നടപ്പാതയുടെ ഓരത്തായി ഒരു കസേരയും കണ്ണാടിയും മുടിവെട്ട് ഉപകരണങ്ങളും, ഇത്രയുമാണ് മംഗിലാലിന്റെ മുടിവെട്ടു കട. ഹരാള്‍ഡിനെ, മംഗിലാല്‍ പുഞ്ചിരിയോടെ സ്വാഗതം ചെയ്യുകയും മുടിവെട്ടി നല്‍കുകയും ചെയ്തു. ഇതിന് ശേഷം മുടിവെട്ടിയതിന്റെ കൂലി 20 രൂപ എന്ന് കേട്ട ഹരാള്‍ഡ് അത്ഭുതപ്പെട്ടുപോയി.

വിവിധ രാജ്യങ്ങള്‍ സന്ദര്‍ശിച്ച് വീഡിയോകള്‍ ഷൂട്ട് ചെയ്ത് യൂടൂബില്‍ ഇടുന്നയാളാണ് ഹാരോള്‍ഡ്. വിദേശിയാണെന്ന് കണ്ടാല്‍ സേവനങ്ങള്‍ക്കും ഉത്പന്നങ്ങള്‍ക്കും ലോകത്തെങ്ങുമില്ലാത്ത വില ഈടാക്കുന്നവരെ പലരെയും കണ്ടിട്ടുണ്ടെന്നും എന്നാല്‍ ഇത്രയും സത്യസന്ധനായ ഒരു സാധാരണക്കാരനെ കണ്ടപ്പോള്‍ സന്തോഷം തോന്നിയെന്നുമാണ് ഹരാള്‍ഡ് പറയുന്നത്.

ആ സന്തോഷത്തില്‍ ഹരാള്‍ഡ് മംഗിലാലിന് നല്‍കിയത് 400 ഡോളറാണ് (ഏകദേശം 28000രൂപ). ഈ പണം പുതിയ ഉപകരണങ്ങള്‍ വാങ്ങാനും കുടുംബത്തിനു വേണ്ടി എന്തെങ്കിലും ചെയ്യാനുമുള്ള തന്റെ സംഭാവനയാണെന്നു പരിഭാഷകന്‍ വഴി ഹാരോള്‍ഡ് ബാര്‍ബറോട് പറഞ്ഞത്. ശിവരഞ്ജിനിയില്‍ ഒരു വാടക്കെട്ടിടത്തില്‍ ഭാര്യയോടും രണ്ട് കുട്ടികളോടുമൊപ്പം കഴിയുന്ന മംഗിലാലിന് ഒരു ദിവസം 500 രൂപയില്‍ താഴെയാണ് വരുമാനം.

ഫെബ്രുവരി 7നാണ് മംഗിലാലിനൊപ്പമുള്ള വീഡിയോഹരാള്‍ഡ് യുട്യൂബില്‍ പങ്കുവച്ചിരിക്കുന്നത്. തന്റെ യാത്രയ്ക്കിടയില്‍ ഇത്തരത്തില്‍ കണ്ടു മുട്ടുന്ന വ്യക്തികള്‍ക്കും സംരംഭകര്‍ക്കും ഹരാള്‍ഡ് ഇങ്ങനെ പണം നല്‍കാറുണ്ട്. യൂട്യൂബ് ചാനല്‍ വഴി ലഭിക്കുന്ന വരുമാനമാണ് ഹരാള്‍ഡ് ഇതിനായി ഉപയോഗിക്കുന്നത്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍