UPDATES

പോസിറ്റീവ് സ്റ്റോറീസ്

രജനികാന്ത് സ്വന്തം പിതാവായി ദത്തെടുക്കാന്‍ ആഗ്രഹിച്ച കല്യാണസുന്ദരം; അവിശ്വസനീയമാണ് ഈ മനുഷ്യന്റെ കഥ

20-ാം നൂറ്റാണ്ടിലെ പ്രഗത്ഭവ്യക്തികളില്‍ ഒരാളായി ഐക്യരാഷ്ട്രസഭ കല്യാണസുന്ദരത്തെ ആദരിച്ചിട്ടുണ്ട്

പാല്‍വണ്ണന്‍ കല്യാണസുന്ദരത്തെ സംബന്ധിച്ചിടത്തോളം യഥാര്‍ത്ഥ സന്തോഷത്തിലേക്കുള്ള വഴി നിലനില്‍ക്കുന്നുണ്ട്. തന്റെ കുട്ടിക്കാലത്ത് തന്നെ സന്തോഷകരമായ ജീവിതം നേടിയെടുക്കാനുള്ള മൂന്ന് ഉപദേശങ്ങള്‍ തന്റെ അമ്മ നല്‍കിയിരുന്നതായി അദ്ദേഹം പറയുന്നു: ആദ്യമായി ഒരാള്‍ ഒരിക്കലും അത്യാഗ്രഹിയാവരുത്. രണ്ടാമതായി സ്വന്തം വരുമാനത്തിന്റെ പത്തില്‍ ഒന്ന് ഏതെങ്കിലും മഹത്തായ കാര്യത്തിനായി സംഭാവന ചെയ്യുക. മൂന്നാമതായി ദിവസവും ഒരു കാരുണ്യപ്രവര്‍ത്തി ചെയ്യുക.

എന്നാല്‍ ഒരു ലൈബ്രേറിയനായി ജോലി നോക്കിയിരുന്ന എഴുപത്തിയഞ്ചുകാരനായ കല്യാണസുന്ദരം തന്റെ മാസശമ്പളത്തിന്റെ പത്തില്‍ ഒരു ശതമാനമായിരുന്നില്ല സംഭാവന ചെയ്തത്. ജോലി ചെയ്ത വര്‍ഷങ്ങളിലൊക്കെയും മുഴുവന്‍ ശമ്പളവും അദ്ദേഹം സംഭാവനയായി നല്‍കി. എന്നാല്‍ അവിടം കൊണ്ടും അദ്ദേഹം നിറുത്തിയില്ല. വിരമിച്ചപ്പോള്‍ പെന്‍ഷന്‍ ആനുകൂല്യങ്ങളായി ലഭിച്ച പത്തുലക്ഷം രൂപ അദ്ദേഹം കലക്ടറുടെ ഫണ്ടിലേക്ക് സംഭാവന നല്‍കി. തന്റെ കുടുംബസ്വത്ത് മുഴുവന്‍ ദാനം നല്‍കിയ അദ്ദേഹം തെരുവോരത്താണ് താമസിക്കുന്നത്. അതുകൊണ്ട് തെരുവുകളില്‍ ജീവിക്കുന്നവരുടെ പ്രശ്‌നങ്ങള്‍ തിരിച്ചറിയാന്‍ അദ്ദേഹത്തിന് സാധിച്ചു. ഇപ്പോള്‍ മാസാമാസം ലഭിക്കുന്ന പെന്‍ഷന്‍ തുകയും ധര്‍മ്മപ്രവര്‍ത്തനങ്ങള്‍ക്കാണ് പോകുന്നത്.

പിന്നെ ഈ വര്‍ഷങ്ങളിലെല്ലാം തന്റെ ചിലവുകള്‍ അദ്ദേഹം എങ്ങനെ നടത്തി? രണ്ട് നേരത്തെ ആഹാരത്തിനും അല്‍പം വട്ടച്ചിലവിനുമായി സമീപത്തുള്ള ഒരു റസ്റ്റോറന്റില്‍ അദ്ദേഹം ഒഴിവുനേരങ്ങളില്‍ ക്ലീനറുടെയും വെയ്റ്ററുടെയും അധികജോലിയും ചെയ്യുന്നു. മാനവികതയ്ക്ക് വേണ്ടിയുടെ തന്റെ സേവനത്തില്‍ നിന്നും ശ്രദ്ധ തിരിച്ചേക്കും എന്ന തോന്നിലില്‍ വിവാഹം പോലും വേണ്ടെന്ന് വച്ചു അദ്ദേഹം.

തമിഴ്‌നാട്ടിലെ തിരുനെല്‍വേലി ജില്ലിയിലെ ഒരു ഉള്‍ഗ്രാമമായ മേലകരുവേലങ്കുളത്ത് ജനിച്ച കല്യാണസുന്ദരം വളരെ ചെറുപ്രായത്തില്‍ തന്നെ ദാനപ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചിരുന്നു. പശ്ചാത്തല സൗകര്യങ്ങളുടെ അഭാവമുണ്ടായിരുന്ന ഗ്രാമത്തില്‍ നിന്നും എല്ലാ ദിവസവും പത്തുകിലോമീറ്റര്‍ സഞ്ചരിച്ചായിരുന്നു അദ്ദേഹം സ്‌കൂളില്‍ പോയിരുന്നത്. സ്‌കൂളിലെ അഡ്മിഷന് വേണ്ട ഫീസായ അഞ്ച് രൂപ കൊടുക്കാന്‍ പോലും ഗ്രാമത്തിലെ ഭൂരിപക്ഷം കുട്ടികള്‍ക്കും സാധിക്കാതിരുന്നതിനാല്‍ കല്യാണസുന്ദരത്തിന് മിക്കപ്പോഴും അതൊരു ഒറ്റപ്പെട്ട നടത്തമായി മാറി. ഒരു ഭൂഉടമ കുടുംബത്തില്‍ ജനിച്ച കല്യാണസുന്ദരം തനിക്ക് ലഭിച്ച പോക്കറ്റ് മണി ഉപയോഗിച്ച് മറ്റ് കുട്ടികളുടെ ഫീസ് കൊടുക്കുകയും അവര്‍ പുസ്തകങ്ങളും വസ്ത്രങ്ങളും സംഭാവന ചെയ്യുകയും ചെയ്തു. അതോടെ അവര്‍ കൂടി ഒപ്പം കൂടിയതോടെ സ്‌കൂളിലേക്കുള്ള യാത്രയിലെ ഏകാന്തത മാറുകയും കൂടുതല്‍ രസകരമാവുകയും ചെയ്തു.

"</p

1962-ല്‍ ചൈന യുദ്ധക്കാലത്ത് അന്നത്തെ പ്രധാനമന്ത്രി ജവഹര്‍ലാല്‍ നെഹ്രുവിന്റെ ദേശീയ പ്രതിരോധ ഫണ്ടിലേക്ക് സംഭാവനകള്‍ നല്‍കാനുള്ള ആഹ്വാനം കണക്കിലെടുത്ത് 65 ഗ്രാം തൂക്കമുള്ള തന്റെ സ്വര്‍ണമാല അദ്ദേഹം സംഭാവന ചെയ്തു. തമിഴ്‌നാട് മുഖ്യമന്ത്രി കാമരാജിന്റെ ശ്രദ്ധപിടിച്ചുപറ്റിയ സംഭവമായിരുന്നു അത്. ഇതിനിടയില്‍ തമിഴ് വാരികയായ ആനന്ദവികടന്റെ എഡിറ്ററായ ബാലസുബ്രഹ്മണ്യത്തെ അദ്ദേഹം പരിചയപ്പെട്ടു. ഒരു പാരമ്പര്യസ്വത്ത് സംഭാവനയായി നല്‍കുന്നത് ദാനത്തിന്റെ ഗണത്തില്‍ വരില്ലെന്നായിരുന്നു ബാലസുബ്രഹ്മണ്യത്തിന്റെ അഭിപ്രായം. ഒരാള്‍ സ്വന്തമായി സമ്പാദിക്കുന്നത് ദാനനം ചെയ്യുന്നതാണ് യഥാര്‍ത്ഥ മനുഷ്യസ്്‌നേഹമെന്നും ഒരാളുടെ കാരുണ്യത്തിന്റെ യഥാര്‍ത്ഥ പരീക്ഷണമാണ് അതെന്നും ബാലസുബ്രഹ്മണ്യം പറഞ്ഞു.

ലൈബ്രറി സയന്‍സില്‍ സ്വര്‍ണമെഡല്‍ വാങ്ങിയാണ് കല്യാണസുന്ദരം ജയിച്ചത്. പിന്നീട് മൂന്ന് ബിരുദാനന്തര ബിരുദങ്ങളും മൂന്ന് ഡിപ്ലോമകളും പാസായ അദ്ദേഹം ശ്രീവൈകുണ്ഠത്തെ കുമാര്‍ കുറുപ്പറ ആര്‍ട്ട്‌സ് കോളേജില്‍ ലൈബ്രേറിയന്‍ എന്ന നിലയില്‍ വളരെ പ്രശസ്തമായി ജോലി ചെയ്തു. ഇന്ത്യ സര്‍ക്കാരിന്റെ മികച്ച ലൈബ്രേറിയന്‍ പുരസ്‌കാരം നേടിയിട്ടുള്ള അദ്ദേഹം ലോകത്തിലെ ഏറ്റവും മികച്ച പത്ത് ലൈബ്രേറിയന്മാരില്‍ ഒരാളായും തിരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്.

കോളേജില്‍ ലൈബ്രേറിയനായി ജോലി ചെയ്ത 35 വര്‍ഷത്തെ മുഴുവന്‍ ശമ്പളവും അദ്ദേഹം സംഭാവനകള്‍ നല്‍കുന്നതിന് വിനിയോഗിക്കുകയായിരുന്നു. ഇദ്ദേഹത്തിന്റെ നിസ്വാര്‍ത്ഥ സേവനം പരിഗണിച്ച് അടുത്ത കാലത്ത് യുഎസ് സര്‍ക്കാര്‍ നൂറ്റാണ്ടിന്റെ മനുഷ്യന്‍ എന്ന പുരസ്‌കാരവും 30 കോടി രൂപ സമ്മാനത്തുകയും നല്‍കി. അദ്ദേഹം അത് കൃത്യമായി ധാര്‍മ്മിക പ്രവര്‍ത്തനത്തിന് സംഭാവന ചെയ്യുകയും ചെയ്തു. ഇദ്ദേഹത്തിന്റ ദാനധര്‍മ്മങ്ങളുടെ അംഗീകാരം എന്ന നിലയില്‍ കല്യാണസുന്ദരത്തെ തന്റെ പിതാവായി തമിഴ് സൂപ്പര്‍താരം രജനികാന്ത് ദത്തെടുക്കുകയും ജീവിതകാലം മുഴുവന്‍ തന്നോടൊപ്പം കഴിയാന്‍ ക്ഷണിക്കുകയും ചെയ്തു.

ഒരു ഗാന്ധിയനായ കല്യാണസുന്ദരം പാലം എന്ന ഒരു ധര്‍മ്മ സംഘടനയും ആരംഭിച്ചിട്ടുണ്ട്. സംഭാവന നല്‍കുന്നവരെയും ഗുണഭോക്താക്കളെയും ബന്ധിപ്പിക്കുന്നു എന്ന അര്‍ത്ഥത്തിലാണ് സംഘടനയ്ക്ക് പാലം എന്ന് പേര്‍ നല്‍കിയിരിക്കുന്നത്. ജാതി, മത, ഭാഷ, പ്രദേശ, വിശ്വാസ വ്യത്യാസങ്ങള്‍ക്ക് അതീതമായി സമൂഹത്തെ സേവിക്കാന്‍ പാലം എല്ലാവര്‍ക്കും അവസരം നല്‍കുന്നു. തമിഴ്‌നാട്, ആന്ധ്രപ്രദേശ്, ഒഡിഷ സംസ്ഥാനങ്ങളിലെ കൊടുങ്കാറ്റിലും വെള്ളപ്പൊക്കത്തിലും നാശം നേരിട്ടവരുടെയും മഹാരാഷ്ട്രയിലെയും ഗുജറാത്തിലെയും ഭൂകമ്പഇരകളുടെയും പുനറധിവാസത്തിന് സംഘടന കനപ്പെട്ട സംഭാവനകള്‍ നല്‍കിയിട്ടുണ്ട്. 20-ാം നൂറ്റാണ്ടിലെ പ്രഗത്ഭവ്യക്തികളില്‍ ഒരാളായി ഐക്യരാഷ്ട്രസഭ കല്യാണസുന്ദരത്തെ ആദരിച്ചിട്ടുണ്ട്.

കല്യാണസുന്ദരത്തെ കുറിച്ചുള്ള ഡോക്യൂമെന്ററി

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍