UPDATES

ദളിത് യുവാവിന്റെ ജീവിതത്തിലേക്കു വന്ന മുസ്ലിം യുവതി; മതമല്ല, മനുഷ്യത്വമാണ് വലുതെന്നിവര്‍ തെളിയിച്ചു

ഒട്ടേറേ പ്രതിബന്ധങ്ങള്‍ തരണം ചെയ്താണ് മെഹ്‌റുനിസയും പ്രമോദും ഒന്നായത്

മതം, ജാതി, നിറം, രാഷ്ട്രീയം ഇതിനെക്കാള്‍ ഒക്കെ വലുതാണ് ഇന്നത്തെ സമൂഹത്തില്‍ മാനവികതയ്ക്കുള്ള സ്ഥാനം. ചിലര്‍ ജീവിതം കൊണ്ട് അത് പഠിപ്പിക്കുകയും ചെയ്യുന്നു. പ്രണയിച്ച് വിവാഹം കഴിച്ച, പത്ത് വര്‍ഷമായി അരയ്ക്ക് താഴെ തളര്‍ന്ന കിടക്കുന്ന ഈ ദളിത് യുവാവും മുസ്ലീം പെണ്‍കുട്ടിയും ചിലതെല്ലാം പഠിപ്പിക്കുന്നുണ്ട്. ഇത് കഥയല്ല, ഹിന്ദു ദളിത് വിഭാഗത്തില്‍പ്പെട്ട മുപ്പത്തിയാറുകാരനായ എംബി പ്രമോദും യഥാസ്ഥിക മുസ്ലീം കുടുംബത്തില്‍ നിന്നുള്ള മുപ്പത്തുകാരിയായ മെഹ്‌റുനിസയുടെയും ജീവിതമാണ്.

കോട്ടയം ജില്ലയിലെ പൂഞ്ഞാര്‍, മുക്കുഴി സ്വദേശി പ്രമോദ് അരയ്ക്ക് താഴെ തളര്‍ന്ന് വീല്‍ ചെയറിലായിട്ട് പത്ത് വര്‍ഷമായി. കേബിള്‍ ടിവി ഓപ്പറേറ്റര്‍ തൊഴിലാളിയായിരുന്ന പ്രമോദ് 2007-ല്‍ വീടനടുത്തുള്ള ഒരു വെള്ളക്കെട്ടില്‍ വീണിരുന്നു. ആ അപകടത്തില്‍ പ്രമോദത്തിന് അരയ്ക്ക് താഴെ പൂര്‍ണമായും ശേഷി നഷ്ടപ്പെട്ടു. പിന്നീട് ബിഎസ്എന്‍എല്‍ ജീവനക്കാരനായ അച്ഛന്‍ എം. ബാലകൃഷ്ണനും അമ്മ സരസമ്മയുടെയും തണലിലായി പ്രമോദ്. പ്രമോദിന്റെ ദുരിതങ്ങള്‍ അവസാനിച്ചില്ലായിരുന്നു, അത്താണിയായിരുന്ന അച്ഛന്‍ 2013-ല്‍ മരിച്ചു. അച്ഛന്‍ ബാലകൃഷ്ണന്റെ മരണത്തിന് ശേഷം കുടുംബം കഴിഞ്ഞത് തുച്ഛമായ അമ്മയുടെ പെന്‍ഷന്‍ കൊണ്ടായിരുന്നു.

ആ സാഹചര്യങ്ങളില്‍ വിഷമങ്ങള്‍ക്ക് ഒരു ആശ്വാസത്തിനായി ഫോണിലൂടെ സോഷ്യല്‍ മീഡിയയില്‍ സജീവമായ പ്രമോദ് 2015-ലാണ് ഗുരുവായൂര്‍ സ്വദേശിനിയായ മെഹ്‌റുനിസയെ പരിചയപ്പെടുന്നത്. പരിചയം സൗഹൃദത്തിലേക്ക് വഴിമാറിയപ്പോള്‍ മെഹ്‌റുനിസയോട് പ്രമോദ് തന്റെ അവസ്ഥയും കുടുംബത്തിലെ പ്രാരബ്ദങ്ങളും പറഞ്ഞിരുന്നു. ഇതെല്ലാം കേള്‍ക്കുമ്പോള്‍ ഏതു പെണ്‍കുട്ടിയെയും പോലെ ബന്ധങ്ങള്‍ ഒക്കെ അവസാനിപ്പിക്കുമെന്ന് കരുതിയ പ്രമോദിന് തെറ്റി. മെഹ്‌റുനിസ കൂടുതല്‍ കൂടുതല്‍ പ്രമോദിനോട് അടുക്കുകയായിരുന്നു. ഈ ബന്ധത്തെകുറിച്ച് മെഹ്‌റുനിസ തന്റെ സുഹൃത്തുകളോട് പങ്കവെച്ചപ്പോള്‍ അവരെല്ലാം നിരുത്സാഹപ്പെടുത്തുകയായിരുന്നു. ജീവിതം പാഴായി പോകുമെന്നും നശിപ്പിക്കരുതെന്നുമൊക്കെയുള്ള ആ വാക്കുകളെ സ്‌നേഹപൂര്‍വം നിരസിച്ച്, പ്രമോദിന്റെ കൂടെ നില്‍ക്കാനാണ് അവര്‍ ആഗ്രഹിച്ചത്.


ബിഎഡ് ബിരുദധാരിയായ മെഹ്‌റുനിസ, പ്രമോദിന്റെ എല്ലാ കുറവുകളെയും അത് കുറവുകളായി കാണാതെ ഒരുമിക്കാന്‍ തീരുമാനിച്ചു. കഴിഞ്ഞ മെയ് മാസത്തില്‍ പ്രമോദിന്റെ വീട്ടില്‍വെച്ച് നടന്ന ലളിതമായ ചടങ്ങില്‍ അവരുടെ വിവാഹം നടന്നു. തുടര്‍ന്ന് ബുധനാഴ്ച സ്‌പെഷ്യല്‍ മാര്യേജ് ആക്ട് പ്രകാരം ഇരുവരും രജിസ്റ്ററും ചെയ്തു. ഒട്ടേറേ പ്രതിബന്ധങ്ങള്‍ തരണം ചെയ്താണ് മെഹ്‌റുനിസയും പ്രമോദും ഒന്നായത്. കുടുംബ ത്തില്‍ നിന്നും ബന്ധുക്കളില്‍ നിന്നും മതത്തില്‍ നിന്നുമൊക്കെ മെഹ്‌റുനിസക്ക് എതിര്‍പ്പുകളുണ്ടായിരുന്നു. അന്യമതസ്ഥന്‍ പോരാത്തതിന് പാതിതളര്‍ന്ന ഒരാള്‍ ഇതെല്ലാം അവര്‍ അംഗീകരിക്കാന്‍ തയ്യാറായിരുന്നില്ല. ഏതോരു മിശ്രവിവാഹത്തെ പോലെ തന്നെയുള്ള പ്രശ്‌നങ്ങളും ഭീഷണികളുമൊക്കെ ഇവര്‍ക്കും അനുഭവിക്കേണ്ടി വന്നിരുന്നു.

ഇവരുടെ ബന്ധത്തെ എത്തിര്‍ത്തവര്‍ മതം ഉള്‍പ്പടെയുള്ള വിഷയങ്ങളില്‍ ഇവരെ തെറ്റിദ്ധിരിച്ചിരുന്നു. ഇപ്പോള്‍ അത്തരം പ്രശ്‌നങ്ങള്‍ എല്ലാം മാറി എല്ലാവരും തങ്ങളെ മനസ്സിലാക്കി തുടങ്ങിയെന്നും കുടുംബത്തിലുള്ളവര്‍ അവരെ അംഗീകരിച്ചു തുടങ്ങിയെന്നും പ്രമോദ് അഴിമുഖത്തോട് പറഞ്ഞ് നിര്‍ത്തി.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍