UPDATES

പോസിറ്റീവ് സ്റ്റോറീസ്

ചിത്രങ്ങള്‍ വരച്ച് സര്‍ക്കാരില്‍ നിന്ന് ഒരു ഗ്രാമത്തെ രക്ഷിച്ച 96കാരനായ ‘റെയിന്‍ബോ ഗ്രാന്‍പാ’

സര്‍ക്കാര്‍ ഈ ഗ്രാമത്തിലുള്ളവരെ ഒഴിപ്പിച്ച് മറ്റ് കാര്യങ്ങള്‍ നടപ്പിലാക്കാന്‍ ഒരുങ്ങിയപ്പോള്‍ അതിനെ ചെറുത്തത് ഹുവാംഗ് യുംഗ് ഫുവിന്റെ പെയിന്റിംഗ് ബ്രഷുകളാണ്.

ഇദ്ദേഹമാണ് ‘റെയിന്‍ബോ ഗ്രാന്‍പാ’!  ചിത്രങ്ങള്‍ വരച്ച് സര്‍ക്കാരില്‍ നിന്ന് ഒരു ഗ്രാമത്തെ രക്ഷിച്ച 96-കാരന്‍. തായ്‌വാനിലെ തായ്ചുംഗ് സിറ്റിയിലെ ഒരു ഗ്രാമമാണ് ‘റെയിന്‍ബോ വില്ലേജ്’. ‘റെയിന്‍ബോ വില്ലേജ്’ ഇന്ന് നിലനില്‍ക്കുന്നതിന് കാരണം തയ്ഷാന്‍ രാജ്യക്കാരനുമായ ഹുവാംഗ് യുംഗ് ഫു എന്ന മുന്‍ സൈനികനാണ്. അദ്ദേഹത്തെ ഗ്രാമവാസികള്‍ സ്‌നേഹപൂര്‍വം വിളിക്കുന്ന പേരാണ് ‘റെയിന്‍ബോ ഗ്രാന്‍പാ’.

സര്‍ക്കാര്‍ ഈ ഗ്രാമത്തിലുള്ളവരെ ഒഴിപ്പിച്ച് മറ്റ് കാര്യങ്ങള്‍ നടപ്പിലാക്കാന്‍ ഒരുങ്ങിയപ്പോള്‍ അതിനെ ചെറുത്തത് ഹുവാംഗ് യുംഗ് ഫുവിന്റെ പെയിന്റിംഗ് ബ്രഷുകളാണ്. 2011 മുതലാണ് ഇദ്ദേഹം ഈ ഗ്രാമത്തിലെ തെരുവുകളിലും വഴികളിലും വീടുകളിലും ചിത്രങ്ങള്‍ വരയ്ക്കുന്നു. ഹുവാംഗിന്റെ ചിത്രങ്ങള്‍ ഇല്ലായിരുന്നുവെങ്കില്‍ ഇന്ന് ഈ ഗ്രാമം ഉണ്ടാവില്ലായിരുന്നു.

ഹുവാംഗിന്റെ ചിത്രങ്ങള്‍ കാരണം ഗ്രാമത്തിന് പുതിയൊരു ദൃശ്യഭംഗി നല്‍കി. അത് ആസ്വാദിക്കാനായി ലോകമേമ്പാടുമുള്ള യാത്രികര്‍ അവിടേക്ക് ഒഴുകിയെത്തി.  ചിത്രങ്ങള്‍ കാരണം തായ്ചുംഗ് സിറ്റി തായിവാനിലെ ടൂറിസ്റ്റ് ആകര്‍ഷണങ്ങളിലൊന്നായി മാറി. ഒരു മില്ല്യണിലധികം ആളുകളാണ് ഓരോ വര്‍ഷവും ഇവിടെ വിനോദ സഞ്ചാരികളായി എത്തികൊണ്ടിരിക്കുന്നത്.


1200-ഓളം കുടുംബങ്ങളാണ് ഇവിടെ താമസിക്കുന്നത്. ഇതില്‍ പല കുടുംബങ്ങളേയും സര്‍ക്കാര്‍ ഒഴിപ്പിക്കാന്‍ ശ്രമിച്ചപ്പോള്‍ ഇവരെ രക്ഷിക്കാനായി ഹുവാംഗ് വരച്ചു തുടങ്ങുകയായിരുന്നു. ഹുവാംഗിന്റെ ചിത്രങ്ങളിലൂടെ 11 കുടുംബങ്ങളാണ് ഇങ്ങനെ രക്ഷപ്പെട്ടത്. 11 വീടുകള്‍ മുഴുവനായും ചിത്രങ്ങള്‍ വരച്ചു ഹുവാംഗ്.

ചിത്രം വരയ്ക്കാനുള്ള സാധനങ്ങളൊക്കെ വാങ്ങുന്നത് സ്വന്തം ചിലവിലാണ്. ഗ്രാമത്തിലൂടെ വരുമാനം എത്തിയത്തോടെ ഇവിടം സംരക്ഷിക്കാനുള്ള നടപടികള്‍ക്ക് തായ്‌വാന്‍ സര്‍ക്കാര്‍ ഒരുങ്ങി. 1924-ല്‍ തയ്ഷാന്‍ രാജ്യത്തെ ഗൂങ്‌ഡോംഗ് പ്രവശ്യയില്‍ ജനിച്ച ഹുവാംഗ് 1981 മുതല്‍ 37 വര്‍ഷമായി ഈ ഗ്രാമത്തിലാണ് ജീവിക്കുന്നത്.

മൂന്നാമത്തെ വയസില്‍ അച്ഛന്‍ പഠിപ്പിച്ച ചിത്ര രചന ഇപ്പോഴും കൊണ്ടുനടക്കുന്നുണ്ട് ഹുവാംഗ്. ഈ പ്രായത്തിലും ഹുവാംഗ് വരയ്ക്കാറുണ്ട്. രാവിലെ മൂന്ന് മണിയ്ക്ക് അദ്ദേഹം എഴുന്നേറ്റ് വരയ്ക്കാന്‍ തുടങ്ങും. എത്ര വയസായി എന്നുള്ളത് വിഷയമേയല്ല, നൂറ് വയസ്സായാലും താന്‍ വരയ്ക്കുമെന്നാണ് ഹുവാംഗ് പറയുന്നത്.

‘അമര്‍ ബംഗ്ലാ’: കാളിഘട്ട് തെരുവിലെ ഒരു രാത്രി/ വീഡിയോ

‘ജനശത്രു’ക്കള്‍ ഉണ്ടാകുന്നത് എങ്ങനെ? നുണകള്‍ നിര്‍മ്മിക്കപ്പെടുന്നതെങ്ങനെ? ഒരു സത്യജിത് റേ അന്വേഷണം

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍