UPDATES

പോസിറ്റീവ് സ്റ്റോറീസ്

ഫെബ്രുവരി 14ന് കിട്ടിയ ഇന്‍ഷുറന്‍സ് തുക മുഴുവനും പുല്‍വാമയില്‍ കൊല്ലപ്പെട്ട സൈനികര്‍ക്ക് നല്‍കി സര്‍ക്കാര്‍ ഉദ്യോഗസ്ഥന്‍

‘ഇത് വളരെ കുറഞ്ഞ തുകയാണെന്ന് എനിക്കറിയാം, പക്ഷെ എന്നെക്കൊണ്ട് കഴിയുന്നത് പോലെ ഞാൻ സഹായിച്ചു,’

വർഷാവർഷം കൃത്യമായി ഗഡുക്കൾ അടച്ച്  ഒടുവിൽ 20 വർഷങ്ങൾക്ക് ശേഷം ആന്ധ്രാപ്രദേശിലെ ഗവൺമെന്റ് പ്ലീഡർ ആയ എസ്.എസ് ശർമ്മയ്ക്ക് ഇൻഷുറൻസ് തുക  64000 രൂപ ഒരുമിച്ച് കിട്ടി. പ്രണയ ദിനം കൂടിയായ ഫെബ്രുവരി 14 ന് തുക കിട്ടിയെന്നറിഞ്ഞപ്പോഴുള്ള സന്തോഷം പക്ഷെ അധികസമയമൊന്നും നീണ്ടു നിന്നില്ല. അന്നാണ് ഇന്ത്യയെ നടുക്കിയ പുൽവാമ ഏറ്റുമുട്ടലുണ്ടായത്. നിരവധി ഇന്ത്യൻ സൈനികർ കാശ്മീരിൽ കൊല്ലപ്പെട്ടത്‌ ശർമയെ ആകെ നൊമ്പരത്തിലാഴ്ത്തി.

കൊല്ലപ്പെട്ട ധീരജവാന്മാർക്കും അവരുടെ കുടുംബത്തിനും വേണ്ടി തനിക്ക് എന്ത് ചെയ്യാനാകും എന്നായി  ശർമയുടെ ആലോചന. പിന്നീടങ്ങോട്ട് കിടന്നിട്ട് ഉറക്കം പോലും കിട്ടാതിരുന്ന ശർമ്മ  തന്റെ സീനിയർ കൂടിയായ ആന്ധ്രാ ഹൈ കോടതി ആക്ടിങ് ചീഫ് ജസ്റ്റിസ് സി പ്രവീൺ കുമാറിനോട് നേരിട്ട് ചെന്ന് പറഞ്ഞു. “എന്റെ കയ്യിൽ ഇൻഷുറൻസ് കിട്ടിയ കുറച്ച് കാശിരിപ്പുണ്ട്. എനിക്ക് അത് എങ്ങെനെയെങ്കിലും കൊല്ലപ്പെട്ട ജവാന്മാരുടെ വീടുകളിലെത്തിക്കണം, എന്താണ് ഇക്കാര്യത്തിൽ സാറിന്റെ അഭിപ്രായം?,” ഈ നല്ല മനുഷ്യന്റെ ആത്മാർത്ഥത കണ്ട പ്രവീൺ കുമാർ  64000 രൂപയുടെ ചെക്ക് കൊല്ലപ്പെട്ട 40 സൈനികരുടെ കുടുംബത്തിനായി സഹായനിധിയിലേക്ക് കൈമാറാൻ മാർഗ്ഗനിർദ്ദേശങ്ങൾ നൽകി.

“ഇത് വളരെ കുറഞ്ഞ തുകയാണെന്ന് എനിക്കറിയാം, പക്ഷെ എന്നെക്കൊണ്ട് കഴിയുന്നത് പോലെ ഞാൻ സഹായിച്ചു, ഞാൻ ഇരുപത് വർഷങ്ങളായി കൃത്യമായി അടയ്ക്കുന്ന ഒരു പോളിസിയുടെ തുക ഒടുവിൽ ഇതുപോലെ മഹത്തായ ഒരു കാര്യത്തിനാണ് ഉപയോഗിച്ചതെന്ന് എനിക്ക് സമാധാനിക്കാമല്ലോ” ശർമ്മ ടൈംസ് ഓഫ് ഇന്ത്യയോട് പറയുന്നു.

1999 ലാണ് ഇദ്ദേഹം വർഷാവർഷം 2200 രൂപ അടയ്‌ക്കേണ്ടുന്ന എൽഐസി പോളിസി എടുക്കുന്നത്. വര്മയെപ്പോലെ നിരവധി ആന്ധ്രാപ്രദേശ് ഗവൺമെൻറ്റ് ഉദ്യോഗസ്ഥരാണ് കൊല്ലപ്പെട്ട ജവാന്മാരുടെ കുടുംബങ്ങൾക്കായി സഹായഹസ്തം വാഗ്ദാനം ചെയ്യുന്നത്. 30 കോടിയോളം  രൂപ ഉടൻ തന്നെ ഫണ്ടിലേക്ക് കൈമാറുമെന്നാണ് ദേശീയമാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍