UPDATES

വിദേശം

മൊസാംബിക്കിനെ കൈപിടിച്ച് ഉയര്‍ത്താന്‍ ഇന്ത്യന്‍ നേവി ചെയ്തത്‌

എന്നാൽ ഇന്ത്യൻ നേവിയുടെ സഹായത്തോടെ തങ്ങൾ പരമാവധി പരിശ്രമിച്ചിട്ടുണ്ടെന്നും പൂർണ്ണമായും വെള്ളത്തിൽ മുങ്ങിക്കൊണ്ടിരുന്ന 1000 പേരുടെയോളം ജീവൻ രക്ഷിക്കാനായെന്നുമാണ് രക്ഷാ പ്രവർത്തകർ അവകാശപ്പെടുന്നത്.

കൊടുങ്കാറ്റും പ്രളയവും മൂലം സർവവും നഷ്ടപ്പെട്ട ഒരു രാജ്യം പുറത്ത് നിന്നുള്ള സഹായങ്ങൾക്കായി കരഞ്ഞ് വിളിച്ചപ്പോൾ ആദ്യം വിളികേട്ടത് ഇന്ത്യൻ നേവിയാണ്. ഇഡൈ കൊടുങ്കാറ്റ് ദുരിതം വിതച്ച മൊസാംബിക്കിലും സിംബാബ്‌വേയിലും ഭക്ഷണവും വസ്ത്രവുമായി ഇന്ത്യയുടെ നാവിക സേന എത്തിയപ്പോൾ ദുരന്തമുഖത്തെ ജനത അവരിൽ കണ്ടത് രക്ഷകരെയായിരുന്നു. ഇഡൈ ചുഴലിക്കാറ്റിനെ തുടർന്ന് പ്രളയം കൂടി വന്നതോടെ കാര്യങ്ങൾ മൊസാംബിക്കിലെ രക്ഷ പ്രവർത്തകരുടെ കയ്യിൽ ഒതുങ്ങില്ലെന്ന അവസ്ഥ വന്നിരുന്നു.

വിദേശ സഹായം ആവശ്യമുണ്ടെന്ന മൊസാംബിക്കിന്റെ അപേക്ഷ കേട്ട് ഉടൻ തന്നെ ഇന്ത്യൻ നേവിയുടെ സുജാത, സാരഥി, ഷർദുൽ മുതലായ കപ്പലുകൾ ഇന്ത്യൻ മഹാസമുദ്രത്തിന്റെ തെക്കുഭാഗത്തുനിന്നും മൊസാംബിക്കിലെ ബെയ്റ നഗരത്തിലേക്ക് കുതിക്കുകയായിരുന്നു. ഭൂരിഭാഗവും വെള്ളത്തിനടിയിലായി ബെയ്റ നഗരത്തിൽ നിന്നും ഇന്ത്യൻ നേവി നിരവധി പേരെ രക്ഷിച്ചെടുത്തു. ഭക്ഷണത്തിനും വസ്ത്രത്തിനും മരുന്നുകൾക്കുമായി പ്രാത്ഥിച്ചുകൊണ്ടിരുന്ന ജനതയ്ക്ക് കഴിയുന്നതരത്തിൽ സഹായമെത്തിച്ചു. ഇന്ത്യൻ നേവിയിലെ സീനിയർ ഉദ്യോഗസ്ഥൻ ക്യാപ്റ്റൻ വരുൺ സിങ്ങാണ് രക്ഷാ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകിയത്.

ഇഡൈ വിതച്ച ദുരിതത്തിൽ മൊസാംബിക്കിൽ മാത്രം ആയിരത്തോളം പേർ മരിച്ചിട്ടുണ്ടെന്നാണ് സൂചന. കൃത്യമായ വിവരങ്ങൾ ഇതുവരെ പുറത്ത്‌വന്നിട്ടില്ല. എന്നാൽ  മൊസാംബിക്കിൽ രക്ഷാപ്രവർത്തനങ്ങൾ ഫലപ്രദമായിരുന്നില്ലെന്നാണ് ദുരന്ത മുഖത്തെ പലരും പരാതിപ്പെട്ടത്. ദക്ഷിണാർദ്ധഗോളം കണ്ട ഏറ്റവും വലിയ ദുരന്തമെന്നാണ് മൊസാംബിക്കിലെ അവസ്ഥയെ ഐക്യരാഷ്ട്രരസഭ വിശേഷിപ്പിച്ചത്. എന്നാൽ ഇന്ത്യൻ നേവിയുടെ സഹായത്തോടെ തങ്ങൾ പരമാവധി പരിശ്രമിച്ചിട്ടുണ്ടെന്നും പൂർണ്ണമായും വെള്ളത്തിൽ മുങ്ങിക്കൊണ്ടിരുന്ന 1000 പേരുടെയോളം ജീവൻ രക്ഷിക്കാനായെന്നുമാണ് രക്ഷാ പ്രവർത്തകർ അവകാശപ്പെടുന്നത്. ഇതിൽ  700 പേരെയും ബോട്ടുകളിലാണ് രക്ഷിച്ചത്.

“കാലം മാറുകയാണ് വായനയും. രാവിലെ കട്ടന്റെ കൂടെ പോളണ്ടിനെ പറ്റി വരെ സംസാരിക്കാം. കൂടുതല്‍ വായനയ്ക്ക് അഴിമുഖം സന്ദര്‍ശിക്കൂ…”

Read: ‘ഞങ്ങൾക്കിപ്പോൾ ഒന്നുമില്ല’; ഇഡൈ ചുഴലിക്കാറ്റ് തകർത്ത ജനത പറയുന്നു

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍