UPDATES

പോസിറ്റീവ് സ്റ്റോറീസ്

വീട് കത്തിനശിച്ച അമ്മയ്ക്കും മകനും പുതിയ വീടൊരുക്കി സുമനസ്സുകള്‍

അറ്റകുറ്റപണികള്‍ക്കു പുറമെ കട്ടില്‍, കസേര പാത്രങ്ങള്‍ തുടങ്ങി ആവശ്യം വേണ്ട സാധനങ്ങളും എത്തിച്ചു.

വീട് കത്തിനശിച്ച് അടുത്തുള്ള അമ്പലവരാന്തയില്‍ അഭയം തേടിയ അമ്മയ്ക്കും മകനും വീട് പുനര്‍നിര്‍മ്മിച്ചു നല്‍കി മലയാളികള്‍. രണ്ടാഴ്ച മുന്‍പാണ് മലയാളിയായ
രേണുകയുടെ വീട് കത്തി നശിക്കുന്നത്. മുംബൈയിലെ സഹറിലാണ് സംഭവം. തീപിടിത്തത്തില്‍ വീട്ടിലുണ്ടായിരുന്ന സാധനങ്ങളെല്ലാം കത്തി നശിക്കുച്ചു.

രേണുകയും രോഗിയായ മകനും മാത്രമാണ് വീട്ടിലുള്ളത്. തീപിടിത്തത്തെതുടര്‍ന്ന് സഹര്‍ മലയാളി സമാജം പ്രവര്‍ത്തകരാണ് രേണുകയേയും മകനേയും അടുത്തുള്ള സായിബാബ ക്ഷേത്രത്തിലേക്ക് മാറ്റിയത്. ഇവരുടെ നിസ്സഹായവസ്ഥ മനസിലാക്കി സഹര്‍ മലയാളി സമാജം പ്രവര്‍ത്തകരും പത്രങ്ങളിലൂടെ വിവരമറിഞ്ഞ് വാര്‍ത്താ ജാലകം എന്ന വാട്‌സ്ആപ് കൂട്ടായ്മയും ചേര്‍ന്നാണ് വീടിന്റെ അറ്റകുറ്റപണികള്‍ നടത്തിയത്.

അറ്റകുറ്റപണികള്‍ക്കു പുറമെ കട്ടില്‍, കസേര പാത്രങ്ങള്‍ തുടങ്ങി ആവശ്യം വേണ്ട സാധനങ്ങളും എത്തിച്ചു. ജീവിതം തിരിച്ചു പിടിക്കാന്‍ സഹായിച്ച എല്ലാവര്‍ക്കും രേണുക നന്ദി പഞ്ഞു.

Read More : എസ് ടി വിഭാഗത്തില്‍ 19-ാം റാങ്കോടെ എം ബി ബി എസ് പ്രവേശനം നേടി വയനാട് നാരങ്ങാക്കുന്ന് ആദിവാസി കോളനിയിലെ പെണ്‍കുട്ടി; അഭിനന്ദനവുമായി വിദ്യാഭ്യാസ മന്ത്രി

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍