UPDATES

വീഡിയോ

അജൈവമാലിന്യം പെട്ടിയിലിടൂ, സെല്‍ഫിയെടുത്ത് നഗരസഭയ്ക്കയക്കൂ ; സമ്മാന പദ്ധതിയുമായി തിരുവന്തപുരം നഗരസഭ

പരിസ്ഥിതി ദിനത്തൊടനുബന്ധിച്ചാണ് തിരുവനന്തപുരം നഗരസഭ ജനങ്ങള്‍ക്ക് മാലിന്യം നിക്ഷേപിക്കുന്നതിനായി സംവിധാനമൊരുക്കിയത്.

മാലിന്യം വേര്‍തിരിച്ചു നിക്ഷേപിക്കുന്നതിന്റെ സെല്‍ഫിയെടുത്ത് നഗരസഭയ്ക്ക് അയച്ചുകൊടുത്താല്‍ സമ്മാനം നേടാം. മാലിന്യം നിക്ഷേപിക്കുന്നതിന് പുതിയ പദ്ധതിയുമായി തിരുവനന്തപുരം നഗരസഭ. കേരളത്തിലെ നഗരങ്ങള്‍ നേരിടുന്ന വലിയ പ്രതിസന്ധിയാണ് മാലിന്യം എവിടെ നിക്ഷേപിക്കും എന്നത്. സ്ഥല പരിമിതിയും മാലിന്യം വ്യക്തമായി വേര്‍തിരിച്ചു നിക്ഷേപിക്കാനുള്ള സംവിധാനങ്ങള്‍ ഇല്ലാത്തതുമാണ് നഗരങ്ങളില്‍ മാലിന്യം അടിഞ്ഞുകൂടുന്നതിന് പ്രധാനനകാരണം. ഇതിനൊരു പരിഹാരമായി മാലിന്യങ്ങള്‍ വേര്‍തിരിച്ചു നിക്ഷേപിക്കാനുളള പുതിയ സംവിധാനം തിരുവനന്തപുരത്തെ ശാസ്തമംഗലത്ത് ആരംഭിച്ചുകഴിഞ്ഞു.

പരിസ്ഥിതി ദിനത്തൊടനുബന്ധിച്ചാണ് തിരുവനന്തപുരം നഗരസഭ ജനങ്ങള്‍ക്ക് മാലിന്യം നിക്ഷേപിക്കുന്നതിനായി ഇത്തരമൊരു സംവിധാനമൊരുക്കിയത്. മേയറുടെ നേതൃത്ത്വത്തിലുള്ള പ്രെജക്ട് സെല്ലാണ് ഈ പദ്ധതിക്കു പിന്നില്‍. മാലിന്യം വെറുതെ കൊണ്ടുവരുന്നവര്‍ക്ക് പക്ഷെ ഇവിടെ നിക്ഷേപിക്കാനാകില്ല. അവ വേര്‍തിരിച്ചു വേണം കൊണ്ടുവരാന്‍. കുപ്പി, പ്ലാസ്റ്റിക്, തുണികള്‍, പേപ്പര്‍, ചെരുപ്പ്, ബാഗ് എന്നിങ്ങനെ ഓരോന്നും വേര്‍തിരിച്ചുവേണം നിക്ഷേപിക്കാന്‍. തിരുവനന്തപുരം നഗരസഭയുടെ ആദ്യ സംരംഭമാണിത്. ഇത് വിജയിക്കുകയാണെങ്കില്‍ അടുത്ത ഘട്ടത്തില്‍ 100 വാര്‍ഡുകളിലേക്കു കൂടി ഈ സംവിധാനം വ്യാപിപ്പിക്കും.

ആരംഭിച്ച് ദിവസങ്ങളെയാകുന്നുള്ളൂ എങ്കില്‍ക്കൂടിയും ഇതിനോടകം വലിയ അളവ് മാലിന്യമാണ് ഇവിടേക്കെത്തിയത്. വീടുകളില്‍ വര്‍ഷങ്ങളായി സൂക്ഷിച്ചിരുന്ന പഴയതുണികളാണ് കൂടുതലായും ഇവിടേക്കെത്തുന്നത്. ഇവിടെയെത്തുന്ന മാലിന്യം അപ്പോള്‍ തന്നെ നീക്കുന്നതിനുവേണ്ട സംവിധാനങ്ങളും ഇവിടെയുണ്ട്. മാലിന്യം വട്ടിയൂര്‍ക്കാവിലേക്കു കൊണ്ടുപോകുന്നു. അവിടെ വച്ചാണ് ഇത് സംസ്‌കരിക്കുന്നത്.

വീട്ടിലെ മാലിന്യം സംസ്‌കരിക്കാന്‍ വേണ്ട സംവിധാനങ്ങളില്ലാത്ത ആളുകള്‍ക്ക് ഇത് വലിയ ഉപകാരമായിരിക്കും എന്നും, ഒരുപാട് പേര്‍ അത് തുറന്നു പറഞ്ഞു എന്നും, അതിനാല്‍ തന്നെ ഈ പദ്ധതി പൂര്‍ണ്ണ വിജയമാണെന്നും ശാസ്തമംഗലം കൗണ്‍സിലര്‍ ബിന്ദു ശ്രീകുമാര്‍ പറഞ്ഞു.


Read More : ഇന്ത്യയില്‍ ആദ്യമായി ഐടി സംരംഭത്തിനൊരുങ്ങി ട്രാന്‍സ് യുവതികള്‍; അതും കേരളത്തില്‍

ഹരിത മാനവ്‌

ഹരിത മാനവ്‌

മള്‍ട്ടി മീഡിയ ജേര്‍ണലിസ്റ്റ് ട്രെയിനി

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍