UPDATES

പോസിറ്റീവ് സ്റ്റോറീസ്

മെഡിക്കല്‍ പഠനം പാതിവഴിയില്‍ ഉപേക്ഷിച്ചു, ഇപ്പോള്‍ പല ഡോക്ടര്‍മാരുടെയും ഗുരു

മകന്‍ യുകെജിയില്‍ പഠിക്കുമ്പോഴാണ് ഔസേപ്പച്ചന്‍ പഠിക്കാന്‍ പോകുന്നത്.

സാമ്പത്തിക ബുദ്ധിമുട്ടുകൊണ്ട് ഒരിക്കല്‍ എംബിബിഎസ് പഠനം അവസാനിപ്പിക്കേണ്ടി വന്നപ്പോള്‍ ഔസേപ്പച്ചന്‍ വിചാരിച്ചിരുന്നില്ല നൂറു കണക്കിനു മെഡിക്കല്‍ വിദ്യാര്‍ത്ഥികള്‍ക്ക് ഗുരുവാകേണ്ടി വരുമെന്ന്.തുമ്പോളി ക്രൈസ്റ്റ് ഭവനില്‍ ബിഎസ് ഔസേപ്പച്ചന്‍ എന്ന ഈ 52 കാരന് സ്വന്തം ജീവിത്തിലേക്ക് തിരിഞ്ഞു നോക്കുമ്പോള്‍ ഇപ്പോള്‍ സന്തോഷമാണ്.

മത്സ്യത്തൊഴിലാളി കുടുംബാഗമായ ഔസേപ്പച്ചന്‍ കെമ്‌സ്ട്രിയില്‍ ബിരുദം നേടിയതിനു പിന്നാലെ വിവാഹം കഴിച്ചു. ഭാര്യ ഹോമിയൊ വിദ്യര്‍ത്ഥിയായിരുന്നു. പിന്നീട് കുടുംബത്തിന്റെ ബാധ്യതയേറ്റെടുക്കേണ്ടി വന്നതിനാല്‍ പഠിക്കാന്‍ കഴിഞ്ഞില്ല. പല ജോലിക്കും ശ്രമിച്ചു. അവസാനം കുട്ടികള്‍ക്ക് ട്യൂഷനെടുക്കാന്‍ തീരുമാനിച്ചു. അതിനിടയിലാണ് മെഡിക്കല്‍ പ്രവേശന പരീക്ഷയെഴുതുന്നതും പരിയാരം മെഡിക്കല്‍ കോളേജില്‍ പ്രവേശനം ലഭിക്കുന്നതും. മകന്‍ യുകെജിയില്‍ പഠിക്കുമ്പോഴാണ് ഔസേപ്പച്ചന്‍ പഠിക്കാന്‍ പോകുന്നത്. ഔസേപ്പച്ചനു പഠിക്കാനാവശ്യമായ സഹായം സ്‌പോണ്‍സേഴ്‌സ് വഴി ലഭിച്ചു. എന്നാല്‍ വീട്ടിലെ കാര്യങ്ങള്‍ കഷ്ടത്തിലായി. അങ്ങനെ വളരെ ആലോചിച്ചതിനുശേഷം ഔസേപ്പച്ചന്‍ പഠനമുപേക്ഷിക്കാന്‍ തീരുമാനിച്ചു.

തിരികെ വന്നതിനു ശേഷമാണ് മെഡിക്കല്‍ പ്രവേശന പരീക്ഷയ്ക്കുള്ള പരിശീലനം നല്‍കുന്നതിനെക്കുറിച്ചാലോചിക്കുന്നതും ക്ലാസ് തുടങ്ങുന്നതും. ഇപ്പോള്‍ ഒരുപാടു പേരുണ്ട് മെഡിക്കല്‍ പരീക്ഷയുടെ ബാല പാഠങ്ങള്‍ ഔസേപ്പച്ചനില്‍ നിന്നും പഠിച്ചവര്‍. പല കുട്ടികള്‍ക്കും പ്രോത്സാഹനം നല്‍കാനും ബുദ്ധിമുട്ടുള്ള വിഷയങ്ങള്‍ കൂടെ നിര്‍ത്തി പറഞ്ഞു കൊടുക്കാനും സാധിച്ചതിന്റെ സന്തോഷത്തിലാണ് ഔസേപ്പച്ചനിപ്പോള്‍.

Read More : വാഴയില, ചിരട്ട, മുള ; മാതൃകയായി ഒരു പൂര്‍ണ്ണ പ്ലാസ്റ്റിക് വിമുക്ത കാന്റീന്‍

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍