UPDATES

സ്ത്രീ

ഒരു രൂപ നിരക്കില്‍ സാനിറ്ററി പാഡുകള്‍ വിതരണം ചെയ്യാന്‍ ജന്‍ ഔഷധി കേന്ദ്രങ്ങള്‍

ഒരു പായ്ക്കറ്റില്‍ നാലു പാഡുകള്‍ ആണ് അടങ്ങിയിരിക്കുക. നിലവില്‍ പത്ത് രൂപയ്ക്ക് വില്‍ക്കുന്ന ഈ പായ്ക്കറ്റ് ഇനി നാലു രൂപയ്ക്കു ലഭിക്കും

ഒരു രൂപ നിരക്കില്‍ സാനിറ്ററി പാഡുകള്‍ വിതരണം ചെയ്യാന്‍ ജന്‍ ഔഷധി കേന്ദ്രങ്ങള്‍. നിലവില്‍ രണ്ടര രൂപയ്ക്കു നല്‍കുന്ന സുവിധ പാഡുകളാണ് ഒരു രൂപയ്ക്ക് നല്‍കുകയെന്ന് കേന്ദ്ര സഹമന്ത്രി മന്ത്രി മന്‍ സുഖ് മണ്ഡാവിയ മാധ്യമങ്ങളെ അറിയിച്ചു. നാളെ മുതല്‍ സാനിറ്ററി പാഡുകള്‍ ഒരു രൂപയ്ക്ക് വിതരണം ചെയ്തു തുടങ്ങും.

ഒരു പായ്ക്കറ്റില്‍ നാലു പാഡുകള്‍ ആണ് അടങ്ങിയിരിക്കുക. നിലവില്‍ പത്ത് രൂപയ്ക്ക് വില്‍ക്കുന്ന ഈ പായ്ക്കറ്റ് ഇനി നാലു രൂപയ്ക്കു ലഭിക്കും. അറുപത് ശതമാനമാണ് നാപ്കിനുകള്‍ക്ക് വില കുറയ്ക്കുന്നത്. ഇപ്പോള്‍ ഉത്പാദന ചെലവ് മാത്രം വിലയിട്ടാണ് നാപ്കിനുകള്‍ വില്‍ക്കാന്‍ ഒരുങ്ങുന്നത്.

സര്‍ക്കാര്‍ സബ്‌സിഡിയിലൂടെയാണ് വില കുറയ്ക്കുന്നതെന്നും തെരഞ്ഞെടുപ്പ് പ്രകടന പത്രികയിലെ പ്രഖ്യാപനമാണ് ഇതിലൂടെ നടപ്പാക്കുന്നതെന്നും മന്‍ സുഖ് മണ്ഡാവിയ പറഞ്ഞു. 5,500 ജന്‍ ഔഷധി കേന്ദ്രങ്ങളാണ് രാജ്യത്തുള്ളതുള്ളത്. ഈ കേന്ദ്രങ്ങള്‍ വഴിയാണ് പാഡുകള്‍ വിതരണം ചെയ്യുക.

Read: പാഴ്സല്‍ കൊണ്ടുപോകാന്‍ പാത്രവുമായി വരുന്നവര്‍ക്ക് പത്ത് ശതമാനം ഡിസ്‌കൗണ്ട്; പ്ലാസ്റ്റിക്കിനെതിരെ പ്രതിരോധവുമായി തിരുവനന്തപുരത്തെ ഒരു ഹോട്ടല്‍

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍