UPDATES

പോസിറ്റീവ് സ്റ്റോറീസ്

ഇന്ത്യയില്‍ ആദ്യമായി ഐടി സംരംഭത്തിനൊരുങ്ങി ട്രാന്‍സ് യുവതികള്‍; അതും കേരളത്തില്‍

ട്രാന്‍സ് യുവതികളായ തീര്‍ത്ഥ സാര്‍വികയും താഹിറ അയീസുമാണ് പുതിയ സംരംഭത്തിനൊരുങ്ങുന്നത്.

ഇന്ത്യയില്‍ ആദ്യമായി ട്രാന്‍സ് യുവതികള്‍ ഐടി സംരംഭത്തിനൊരുങ്ങുന്നു. ട്രാന്‍സ് യുവതികളായ തീര്‍ത്ഥ സാര്‍വികയും, താഹിറ അയീസുമാണ് പുതിയ പാത വെട്ടിത്തുറക്കാനൊരുങ്ങുന്നത്.

കൂടുതല്‍ ട്രാന്‍സ്‌ജെന്‍ഡേഴ്‌സിന് തൊഴില്‍ നല്‍കുക എന്നതാണ് മലയാളികളായ ഇവരുടെ പ്രാഥമിക ലക്ഷ്യം. കമ്പ്യൂട്ടര്‍ എഞ്ചിനീയറിങ്ങില്‍ ബിരുദമുള്ളവരാണ് രണ്ടുപേരും. മലേഷ്യയില്‍ നിന്നുമാണ് താഹിറ ബിരുദം നേടിയിരിക്കുന്നത്. ഐടി കമ്പനികളില്‍ ജോലിചെയ്ത് പരിചയവുമുണ്ട്. തീര്‍ത്ഥ എഞ്ചിനീയറിങ്ങിനു ശേഷം ഇപ്പോള്‍ എറണാകുളം മഹാരാജാസ് കോളേജില്‍ ഡിഗ്രിക്കു പഠിക്കുന്നു.

ഞങ്ങള്‍ രണ്ടുപേരും വ്യത്യസ്ത മേഖലകളില്‍ ജോലി ചെയ്തിരുന്നവരാണ്. ഇപ്പോഴാണ് ഞങ്ങളുടെതായ ഒരു സംരംഭത്തെക്കുറിച്ച് ആലോചിക്കുന്നത്. അതായത്, നമ്മള്‍ എന്തിനു ജോലി തേടി പോകണം, നമുക്കു പറ്റുന്നത് ചെയ്യാമല്ലേ എന്ന ഒരാലോചനയുടെ ഭാഗമായാണിത്”, തീര്‍ത്ഥ പറയുന്നു.

ട്രാന്‍സിസ്‌കോ സൊല്യൂഷന്‍സ് എന്നു പേരിട്ടിരിക്കുന്ന കമ്പനി എറണാകുളം ആസ്ഥാനമാക്കിയായിരിക്കും പ്രവര്‍ത്തിക്കുക. രണ്ടര മാസത്തിനുള്ളില്‍ തന്നെ കമ്പനി തുറന്നു പ്രവര്‍ത്തിക്കും.

ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ്, വെബ്സൈറ്റ് ഡിസൈനിംഗും മാനേജ്മെന്റും , ഇ ആര്‍ പി സോഫ്റ്റ് വെയര്‍ ഡവലപ്പ്‌മെന്റ്, സോഫ്റ്റവെയര്‍ സൊല്യൂഷന്‍സ്, ഗെയ്മിങ് എന്നിവയെല്ലാമായിരിക്കും ഇവിടെയുണ്ടാവുക. ഇതിനോടൊപ്പം തന്നെ റിസര്‍ച്ച് ലാബും ആരംഭിക്കാന്‍ പദ്ധതിയുണ്ട്. ആദ്യം കമ്പനി തുടങ്ങുന്നത് എറണാകുളത്താണെങ്കിലും ഒന്നരവര്‍ഷത്തിനകം തന്നെ മലേഷ്യയിലും ഒരു കമ്പനി തുടങ്ങാന്‍ ഇരുവരും പദ്ധതിയിടുന്നുണ്ട്.

സംരംഭം തുടങ്ങുന്നതിനായി സാമൂഹ്യ ക്ഷേമവകുപ്പില്‍ സഹായം ആവശ്യപ്പെട്ടെങ്കിലും അത് ലഭിച്ചില്ലെന്ന് ഇവര്‍ പറയുന്നു. അതിനാല്‍ തന്നെ നിക്ഷേപകരുടെ സഹായമുപയോഗിച്ചാണ് മൂലധനം സമാഹരിക്കുന്നത്. വിദേശ മലയാളികളാണ് നിക്ഷേപകരില്‍ അധികവും.

ലിംഗഭേദമന്യേ യോഗ്യതയുള്ള എല്ലാവര്‍ക്കും തൊഴില്‍ നല്‍കും. എന്നാല്‍ ട്രാന്‍സ്‌ജെന്‍ഡേഴ്‌സിന് യോഗ്യത നോക്കുന്നില്ല. അവരുടെ പ്രാവീണ്യത മനസിലാക്കി അവര്‍ക്കുവേണ്ട തൊഴില്‍ പരിശീലനങ്ങള്‍ നല്‍കുമെന്നും ഇവര്‍ പറയുന്നു.

Also Read: പിടി-കോഴിക്കറി, ചക്കപ്പുഴുക്കും ബീഫും, കള്ളപ്പം; കൊച്ചിയില്‍ ‘രുചിമുദ്ര’ ഒരുങ്ങുന്നു; രാജ്യത്തെ ആദ്യ ട്രാന്‍സ് കഫേ

ഹരിത മാനവ്‌

ഹരിത മാനവ്‌

മള്‍ട്ടി മീഡിയ ജേര്‍ണലിസ്റ്റ് ട്രെയിനി

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍