UPDATES

സോഷ്യൽ വയർ

പ്ലാസ്റ്റിക്കിനെതിരെ സന്ദേശം; ലോകത്തിലെ ഏറ്റവും വലിയ ചണസഞ്ചി നിര്‍മിച്ച് കാഴ്ചയില്ലാത്ത ഒന്‍പത്‌പേര്‍

നോ യൂസ് പ്ലാസ്റ്റിക് എന്ന സന്ദേശം നല്‍കുന്നതിനോടൊപ്പം തന്നെ ഗിന്നസ് ലോക റെക്കോര്‍ഡില്‍ ഇടം പിടിക്കുക എന്ന ലക്ഷ്യവും ഇവര്‍ക്കുണ്ടായിരുന്നു.

പ്ലാസ്റ്റിക്കിനെതിരെ സന്ദേശം നല്‍കുന്നതിനായി കാഴ്ചയില്ലാത്ത ഒന്‍പത്‌പേര്‍ ചേര്‍ന്ന് ലോകത്തിലെ ഏറ്റലും വലിയ ചണ സഞ്ചി നിര്‍മിച്ചു. തമിഴ് നാട്ടിലെ കോയമ്പത്തൂരിലാണ് സംഭവം നടന്നത്. നോ യൂസ് പ്ലാസ്റ്റിക് എന്ന സന്ദേശം നല്‍കുന്നതിനോടൊപ്പം തന്നെ ഗിന്നസ് ലോക റെക്കോര്‍ഡില്‍ ഇടം പിടിക്കുക എന്ന ലക്ഷ്യവും ഇവര്‍ക്കുണ്ടായിരുന്നു.

20.11 മീറ്റര്‍ നീളവും 10.05 മീറ്റര്‍ വീതിയുമുള്ളതായിരുന്നു ചണ സഞ്ചി. ഈ ഒന്‍പത് പേരെയും സഹായിക്കാന്‍ ട്രാന്‍സ്‌ജെന്‍ഡര്‍ കമ്മ്യൂണിറ്റിയിലെ അംഗങ്ങളും ടെക്‌നിക്കല്‍ ഇന്‍സ്റ്റിറ്റ്യൂട്ടിലെ വിദ്യാര്‍ത്ഥികളും എത്തിയിരുന്നു.

യുവ ഫൗണ്ടേഷനിലെ ഈ ഒന്‍പത് അംഗങ്ങള്‍ പ്ലാസ്റ്റികിനെതിരെ സന്ദേശം നല്‍കുക എന്ന ലക്ഷ്യത്തൊടെയും പ്ലാസ്റ്റിക് ബാഗുകള്‍ക്കു പകരം പരിസ്ഥിതി സൗഹാര്‍ദ്ദ ഇതരമാര്‍ഗങ്ങള്‍ ഉപയോഗിക്കേണ്ടതിന്റെ പ്രാധാന്യം ജനങ്ങളിലേക്കെത്തിക്കുക എന്ന ലക്ഷ്യത്തോടെയുമാണ് ഇത്തരത്തിലൊരു ബാഗ് നിര്‍മ്മിക്കാന്‍ തീരുമാനിച്ചത്. യുവ ഫൗണ്ടേഷന്‍ ചെയര്‍മാന്‍ ശശികല എഎന്‍ഐയോട് പറഞ്ഞു.

സ്വതന്ത്രദിനത്തില്‍ രാജ്യത്തെ അഭിസംബോധന ചെയ്തു കൊണ്ട് പ്രധാനമന്ത്രി നരേന്ദ്രമോദിയും പ്ലാസ്റ്റിക് ഉപയോഗത്തിന്റെ തോത് കുറയ്ക്കണമെന്ന് നമ്മോട് പറഞ്ഞിരുന്നു. ഞങ്ങള്‍ ഇവിടെ തുടങ്ങുന്നത് പ്ലാസ്റ്റികിനെതിരെയുള്ള ഒരു യുദ്ധമാണ്. അതോടൊപ്പം തന്നെ വിഭിന്ന ശേഷിയുള്ളവരും സാമൂഹ്യ പ്രതിബദ്ധത ഉള്ളവരാണെന്നും സമൂഹത്തിനു വേണ്ടി അവര്‍ക്കും എന്തെങ്കിലും ചെയ്യാന്‍ സാധിക്കുമെന്നുംകൂടി ഞങ്ങള്‍ ഇതിലൂടെ തെളിയിക്കും. ശശികല കൂട്ടിച്ചേര്‍ത്തു.

Read More :ജോലി ഉപേക്ഷിച്ച് 18 വര്‍ഷത്തെ അധ്വാനം; 300 ഏക്കര്‍ വനം സ്വന്തമായി നിര്‍മ്മിച്ച് ഒരു മണിപ്പൂരുകാരന്‍

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍