UPDATES

പോസിറ്റീവ് സ്റ്റോറീസ്

കടലിലെ മാലിന്യങ്ങൾ നീക്കം ചെയ്യുന്ന കപ്പൽ; ശ്രദ്ധാ കേന്ദ്രമായി 12 കാരന്റെ മാതൃക

നാഷനൽ ജിയോഗ്രാഫി ചാനലിൽ രണ്ട് വർഷം മുമ്പ് കടൽ മാലിന്യങ്ങളെ കുറിച്ചുള്ള ഡോക്യുമെന്ററി കണ്ടതിന് ശേഷമാണ് ഹാസിഖ് കാസി
മാലിന്യ നിർമാർജന മാർഗങ്ങളെ കുറിച്ച് ചിന്തിക്കുന്നത്.

കടലിൽ അടിഞ്ഞുകൂടുന്ന പ്ലാസ്റ്റിക് മാലിന്യങ്ങളാണ് ഇന്ന് നേരിടുന്ന പ്രധാനവ പാരിസ്ഥിതിക പ്രശ്നങ്ങളിലൊന്ന്. എന്നാൽ ഇതിനുള്ള പരിഹാര മാർഗങ്ങൾ ലോകമെമ്പാടും തേടുമ്പോൾ മാതൃകയാവുകയാണ് ഈ ഇന്ത്യൻ വിദ്യാർത്ഥി. എർ‌വിസ് എന്ന് പേരിട്ടിരിക്കുന്ന കപ്പലിന്റെ മാതൃകയാണ് വലിയ ജലാശങ്ങളിലെ പ്ലാസ്റ്റിക് മാലിന്യങ്ങൾ നീക്കം ചെയ്യാൻ ഹാസിഖ് കാസി എന്ന ഈ 12 കാരൻ മുന്നോട്ടു വയ്ക്കുന്നത്.

ചില അടിസ്ഥാന ഭൗതികശാസ്ത്ര തിയറികള്‍ പ്രകാരം അഭികേന്ദ്ര ബലം അടിസ്ഥാനമാക്കിയാണ് എർ‌വിസ് പ്രവർത്തിക്കുന്നത്. ഒരു മൾട്ടി-സ്റ്റേജ് ക്ലീനറാണ് ഇതിന്റെ പ്രധാനഭാഗം, അത് വ്യത്യസ്ത വലിപ്പത്തിലുള്ള മാലിന്യങ്ങളെ വേർതിരിക്കാനും അതു വിഘടിപിക്കാനുമായിട്ടുള്ള സംവിധാനമായി അത് പ്രവർത്തിക്കുന്നു. ജലാശയങ്ങളുടെ ഉപരിതലത്തിൽ നിന്ന് മാലിന്യത്തെ വലിച്ചു കയറ്റി ശേഖരിക്കുകയും കപ്പലിലെ വിവിധ ശേഖരണ കേന്ദ്രങ്ങളിലേക്ക് നീക്കുകയും. പിന്നീട് വിഘടിപ്പിച്ച് സംസ്കരിക്കുകയു ചെയ്യുന്നതാണ് രീതി. ചെറിയ മാറ്റങ്ങള്‍ വരുത്തിയാൽ ഏതൊരു ജലാശയത്തിലായും ഈ ഉപകരണം ഉപയോഗിക്കാൻ കഴിയുമെന്നും ഹസാഖ് കാസി പറയുന്നു.

നാഷനൽ ജിയോഗ്രാഫി ചാനലിൽ രണ്ട് വർഷം മുമ്പ് കടൽ മാലിന്യങ്ങളെ കുറിച്ചുള്ള ഡോക്യുമെന്ററി കണ്ടതിന് ശേഷമാണ് ഹാസിഖ് കാസി
മാലിന്യ നിർമാർജന മാർഗങ്ങളെ കുറിച്ച് ചിന്തിക്കുന്നത്. പ്ലാസ്റ്റിക് മാലിന്യങ്ങൾ കടലിലും നാട്ടിലും മൃഗങ്ങൾക്കുണ്ടാക്കുന്ന പ്രതികൂല സാഹചര്യങ്ങളായാരുന്നു തന്നെ ചിന്തിക്കാൻ പ്രേരിപ്പിക്കുന്നതെന്നും 12 കാരൻ പറയുന്നു. ഇതിന് ശേഷം പ്ലാസ്റ്റിക് മൂലമുണ്ടായ മൃഗങ്ങളുടെ മരണത്തെ സംബന്ധിച്ച ചില പ്രധാനപ്പെട്ട വസ്തുതകളും കണക്കിനെക്കുറിച്ചു പഠിക്കാൻ ആരംഭിക്കുകയായിരുന്നു. ഇതിന് ശേഷമാണ് വലിയ ജലാശയങ്ങളിൽ നിന്ന് ഒറ്റത്തവണ  100 ടൺ പ്ലാസ്റ്റിക് മാലിന്യങ്ങൾ നീക്കുന്ന കപ്പൽ രൂപകൽപ്പന ചെയ്തതത്.

“ജലാശയ മലിനീകരണം ഒരു വൻ വെല്ലുവിളിയും അതിഭീകരവുമാണ്. മാലിന്യത്തിന്റെ യഥാർത്ഥ തോതിന്റെ ഒരു ചെറിയ ശതമാനം മാത്രമേ ഉപരിതലത്തിൽ ഒഴുകുന്നുള്ളു. ഇത്തരം മാലിന്യത്തിന്റെ അളവ് മാത്രം ഏതാണ്ട് 5 ട്രില്യൺ ടൺ പ്ലാസ്റ്റിക്ക് ആണ്. ഇതിലും വലിയ ഭികരത പ്ലാസ്റ്റിക് ഭക്ഷിക്കുന്ന ജീവികളുടെ അവസ്ഥയാണെന്നും 12 കാരൻ പറയുന്നു. പുണെയിലെ 5ാംക്ലാസ് വിദ്യാർത്ഥിയാണ് നിലവിൽ ഹാസിഖ്
കാസി. അന്തർ‌ ദേശീയ തലത്തിൽ ശ്രദ്ധേയമായ പുരോഗമനപരമായ ആശയങ്ങൾളെ പ്രോൽസാഹിപ്പിക്കുന്ന ടിഇഡി കോൺഫറൻസിൽ ആശയം അവതരിപ്പിച്ച പ്രായം കുറഞ്ഞ വ്യക്തികൂടിയാണ് ഹാസിഖ് കാസി.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍